Pages

Wednesday, April 17, 2019

പൊൻകൊന്നപ്പൂക്കളുടെ നിറമുള്ള വിഷു


പൊൻകൊന്നപ്പൂക്കളുടെ
നിറമുള്ള വിഷു

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്‌.
ഓട്ടുരുളിയിൽ കണിക്കാഴ്‌ചയായി പ്രകൃതിയുടെ മന്ദഹാസങ്ങളും ദൈവസാന്നിധ്യവും ദീപസാന്നിധ്യവും. ഓർമപ്പെടുത്തലുകളിലേക്കും പ്രതീക്ഷകളിലേക്കുമുള്ളൊരു വാതിൽ വിഷു തുറക്കുന്നുണ്ട്.
വിഷു ഒരു ദിവസത്തേക്കു മാത്രമാകരുത്. വർഷം മുഴുവൻ ഉണ്ടാവേണ്ട നന്മയുടെ, നിറവിന്റെ, സ്നേഹത്തിന്റെ അമൂല്യമായ പാഠംകൂടിയാവണമിത്.കേരളമാകെ എന്നുമുണ്ടാവേണ്ട സമൃദ്ധിയും സംസ്കാരശുദ്ധിയും ഹൃദയാർദ്രതയുമൊക്കെ ഈ  വിഷു കാഴ്ചയിൽനിന്നു നാം കണ്ടെടുക്കേണ്ടതുമുണ്ട്.
ശരാശരി മലയാളിയുടെ ഭൗതികസൗകര്യങ്ങളുടെ വർധനയും ജീവിതശൈലിയിലുണ്ടായ കാലാനുസൃത മാറ്റവും സന്തോഷം തരുന്നതാണെങ്കിലും നമ്മുടെ പ്രകൃതിയും പച്ചപ്പും ഭാവിതലമുറകൾക്കുവേണ്ടിക്കൂടി ഉള്ളതാണെന്നത് ഓർക്കാതെ കുന്നുകൾ ഇടിച്ചും നദികൾ മാലിന്യങ്ങൾ കൊണ്ടു നിറച്ചും നശിപ്പിക്കുകയാണു നമ്മൾ. എല്ലാവർക്കും പൊൻകൊന്നപ്പൂക്കളുടെ നിറമുള്ള വിഷു ആശംസകൾ

പ്രൊഫ്. ജോൺ കുരാക്കാർ .

No comments: