Pages

Tuesday, April 30, 2019

പുതുപ്പള്ളി പെരുന്നാൾ -2019

പുതുപ്പള്ളി പെരുന്നാൾ -2019




രാജ്യത്തെ പ്രഥമ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്‌മരണദിനങ്ങളായി ആചരിക്കും.
ഏപ്രിൽ 28നു കൊടിയേറ്റ്. ഏപ്രിൽ 30 മുതൽ മേയ് 4 വരെ പെരുന്നാൾ കൺവൻഷൻ. ഏപ്രിൽ 30 ന് ചേരുന്ന കുടുംബസംഗമത്തിൽ അബ്‌ദുൽ സമദ് സമദാനി പങ്കെടുക്കും. മേയ് ഒന്നിനു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ.  5നു കുർബാനയ്‌ക്കുശേഷം ചേരുന്ന പൊതുസമ്മേളനത്തിൽ ഈ വർഷത്തെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ശ്രീ ശ്രീ രവിശങ്കറിനു സമർപ്പിക്കും. തുടർന്നു തീർഥാടന സംഗമം, വിവിധ കുരിശടികളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണം, പാലാ മരിയ സദനം റിഥം ഓഫ് മൈൻഡ് ഓർക്കസ്‌ട്ര നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ.
മേയ് 6നു വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്‌ക്കുശേഷം പൊന്നിൻ കുരിശു പ്രധാന ത്രോണോസിൽ സ്ഥാപിക്കും. 2 മണിക്കു വിറകിടീൽ ചടങ്ങ്. 4നു പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർത്ഥനയ്‌ക്കുശേഷം പ്രദക്ഷിണം. പൊന്നിൻ കുരിശും അകമ്പടിയായി 101 വെള്ളി കുരിശും, ആയിരക്കണക്കിന് മുത്തുക്കുടകളും പ്രദക്ഷിണത്തിൽ അണിനിരക്കും. തുടർന്ന് കരിമരുന്ന് കലാപ്രകടനം.
മേയ് 7ന് പുലർച്ചെ ഒരു മണിക്ക് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ. രാവിലെ 5നു കുർബാന 8ന് ഒമ്പതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂണും. 1001 പറ അരിയുടെ നേർച്ചസദ്യയാണ് ഈ വർഷം ഒരുക്കുന്നത്. 2നു പ്രദക്ഷിണം. 4 മണിക്ക് അപ്പവും കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെങ്കിലും മേയ് 19നു കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിധ്യാനുസ്‌മരണദിനങ്ങളായി ആചരിക്കും. പ്രത്യേകം  മധ്യസ്ഥപ്രാർഥനയും നടക്കുമെന്നു വികാരി ഫാ.കുര്യൻ തോമസ് കരിപ്പാൽ അറിയിച്ചു.പുതുപ്പള്ളി പള്ളിയിൽ വെച്ചുട്ടിനുള്ള മാങ്ങാ അരിയുന്നത് ആയിരക്കണക്കിന്  ഭക്തജനങ്ങളാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: