Pages

Wednesday, March 27, 2019

പെരുമ്പാവൂർ പള്ളിയിൽ ഇനി റിസീവർ ഭരണം.


പെരുമ്പാവൂർ പള്ളിയിൽ ഇനി റിസീവർ ഭരണം.
അയ്യായിരത്തോളം ഇടവക കുടുംബങ്ങളുള്ള പള്ളിയിൽ ഇനി റിസീവർ ഭരണം..റിസീവര് ഭരണത്തിന് കോടതി ഉത്തരവിട്ടു. ജില്ലാ കോടതിയുടേതാണ് റിസീവറെ നിയമിക്കാനുള്ള ഉത്തരവ്. ഓര്ത്തഡോക്സ്- യാക്കോബായ തര്ക്കം നിലനില്ക്കുന്ന പെരുമ്പാവൂര് ബഥേല് സുലോക്കോ പള്ളിയിലാണ് റിസീവര് ഭരണത്തിന് കോടതി ഉത്തരവിട്ടത്.പ്രശ്നങ്ങളില്ലാതെ കോടതി വിധി നടപ്പാക്കാനുള്ള മാർഗങ്ങൾ ആരായുമെന്ന് കളക്ടർ  പറഞ്ഞു. പള്ളിയുടെ അവകാശികൾ  ഓർത്തോഡോക്സ് സഭയാണന്നാണ്  സുപ്രീം കണ്ടെത്തിയിരിക്കുന്നത് .സുപ്രീം കോടതി പള്ളി കേസ് വിശദമായി പഠിച്ച് പല പ്രാവശ്യം അസ്സന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ് . മലങ്കരയിൽ  ഒരു സഭയെ ഉള്ളുവെന്നും അതിനു ഒരു കാതോലിക്കയും  ഒരു മലങ്കര മെത്രാപ്പോലീത്തായും മാത്രമാണെന്നും വ്യക്തമാക്കിയിട്ടും യാക്കോബായ വിഭാഗത്തിന് മനസ്സിലായിട്ടില്ല .യാക്കോബായ വിഭാഗത്തിൻറെയും ഓർത്തോഡോക്സ് വിഭാഗത്തിൻറെയും വിശ്വാസവും ആരാധനയും ആചാരങ്ങളും  ഒന്നുപോലെതന്നെയാണ് .അണുവിട വ്യത്യാസമില്ല .യാക്കോബായ വിഭാഗം  സിറിയൻ പാത്രിയർക്കീസിൻറെ പരമാധികാരം അംഗീകരിക്കുന്നു .ഓർത്തോഡോക്സ് വിഭാഗം അത് അംഗീകരിക്കുന്നില്ലയെന്നുമാത്രം .

പ്രൊഫ്. ജോൺ കുരാക്കാർ  .


No comments: