Pages

Friday, February 22, 2019

WORLD CANCER DAY -4 TH FEBRUARY


WORLD CANCER DAY
-4 TH FEBRUARY

Monday, February 4th is World Cancer Day, when organizations and people around the world unite to raise awareness about cancer and work to make it a global health priority. An estimated 9.5 million people worldwide were expected to die from cancer in 2018 – about 26,000 cancer deaths a day - and that number is predicted to grow.Around the world, communities will hold festivals, walks, seminars, public information campaigns and other events to raise awareness and educate people on how to fight cancer through screening and early detection, through healthy eating and physical activity, by quitting smoking, and by urging public officials to make cancer issues a priority.This year, the Union for International Cancer Control, which organizes World Cancer Day, is launching a new 3-year campaign with the theme: “I Am and I Will.”  It calls for a personal commitment to help reduce the global burden of cancer.
അര്ബുദമെന്നാല്മരണമെന്നായിരുന്നു ഒരു കാലത്ത് കരുതിയിരുന്നത്. എന്നാല്‍, സങ്കല്പ്പങ്ങള്മാറിക്കഴിഞ്ഞു. കൃത്യമായ പ്രതിരോധ മാര്ഗങ്ങളിലൂടെ കാന്സറിനെ ഒരു പരിധി വരെ അകറ്റിനിര്ത്താനും, കാന്സര്രോഗികള്ക്ക് ശരിയായ ചികില്സയിലൂടെ രോഗം ഭേദമാക്കാനോ, നിയന്ത്രിച്ച് സാധാരണ ജീവിതം സാധ്യമാക്കാനോ ഇന്ന് സാധിക്കും. എന്നിരിക്കിലും, അര്ബുദമെന്ന മഹാവ്യാധി ഉയര്ത്തുന്ന ഭീഷണി മാനവരാശിക്ക് മേല്വെല്ലുവിളിയായി നിലനില്ക്കുന്നു.  ഫെബ്രുവരി നാല്.  ലോക അര്ബുദ ദിനമായി ആചരിക്കുന്നു . അര്ബുദത്തിനെതിരായ പ്രതിരോധ പ്രവര്ത്തനങ്ങളുടെയും ബോധവത്കരണത്തിന്െറയും പ്രാധാന്യം ഓര്മിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്എല്ലാ വര്ഷവും ഫെബ്രുവരി 4 ലോക കാന്സര്ദിനമായി ആചരിക്കുന്നത്. ലോകത്ത് പ്രതിവര്ഷം 82 ലക്ഷം പേര്അര്ബുദം ബാധിച്ച് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്പറയുന്നത്. ലോകത്താകെ സംഭവിക്കുന്ന മരണങ്ങളുടെ 13 ശതമാനം വരുമിത്. ഇതില്‍ 40 ലക്ഷവും 30 നും 69 നും ഇടയില്പ്രായമുള്ളവരുടെ അകാല മരണങ്ങളാണ്. അടുത്ത 10 വര്ഷംകൊണ്ട് അര്ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1.40 കോടി ആവുമെന്നാണ് കരുതുന്നത്. കാന്സര്മരണങ്ങളില്മൂന്നിലൊന്നും പ്രതിരോധിക്കാനാവുന്നതാണ്. എന്നിട്ടും ആയുസത്തൊതെ ഒട്ടേറെപേര്ക്ക് കാന്സര്മൂലം ജീവന്നഷ്ടമാകുന്നത് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്ഗങ്ങളെക്കുറിച്ചും ശരിയായ അറിവില്ലാത്തതുകൊണ്ടാണ്.
വികസിത രാജ്യങ്ങളെന്നോ അവികസിത രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ അര്ബുദം ലോകത്തെ വെല്ലുവിളിക്കുകയാണ്. പുത്തന്ജീവിതരീതികളും, ഭക്ഷണക്രമവും, പുകയിലയുടെയും മദ്യത്തിന്െറയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും, പരിസ്ഥിതി മലിനീകരണവും ഒക്കെ രോഗത്തിന് കാരണമാകുന്നുണ്ട്. നമ്മുടെ കേരളത്തിലും അര്ബുദ രോഗികളുടെ എണ്ണം ഭീതിജനകമാംവിധം വര്ധിക്കുകയാണ്.

കോശങ്ങളാല്നിര്മിതമാണ് നമ്മുടെ ശരീരം. ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തത്തെുടര്ന്നുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് കാന്സര്‍. ഇത്തരത്തില്കോശവിഭജനത്തിലൂടെ അനിയന്ത്രിതമായി ഉണ്ടാകുന്ന കോശങ്ങള്വളര്ന്ന് മുഴകളോ, തടിപ്പോ ആയി രൂപപ്പെടും. അവ ഉള്പ്പെടുന്ന അവയവങ്ങളുടെ പ്രവര്ത്തനത്തെ താറുമാറാക്കുന്നത് കൂടാതെ ശരീരത്തിന്െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് അവിടെയും വളരും.
മാരകമായ മുഴ എന്ന് അര്ഥം വരുന്ന 'കാര്സിനോമ' എന്ന ഗ്രീക്ക് പദത്തില്നിന്നാണ് കാന്സര്എന്ന വാക്ക് രൂപപ്പെട്ടത്. കാന്സര്എന്നത് ഒറ്റ ഒരു രോഗമായി കണക്കാക്കാനാവില്ല. ശരീരത്തിലേത് ഭാഗത്തും കാന്സര്വരാം. അസ്വാഭാവികമായി കോശ വളര്ച്ചയാണ് ഇവയുടെയെല്ലാം പൊതു സ്വഭാവം. എന്നാല്‍, ശരീരത്തിലുണ്ടാകുന്ന എല്ലാ തരം മുഴകളെയും അപകടകരമായ അര്ബുദമായി കാണാനാവില്ല. 220 ഓളം വ്യത്യസ്ത തരം കാന്സറുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതുതരം കോശങ്ങളില്നിന്നാണ് അവയുണ്ടാകുന്നത് എന്ന് കണ്ടുപിടിച്ചാണ് ഏതുതരം കാന്സര്ആണെന്ന് നിര്വചിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തോടെ, സ്വിറ്റ്സ്വര്ലന്റിലെ ജനീവ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന യൂനിയന്ഓഫ് ഇന്റര്നാഷണല്കാന്സര്സെന്റര്എന്ന സംഘടനയാണ് കാന്സര്ദിനാചരണങ്ങള്ക്ക് നേതൃത്വം നല്കുന്നത്. 'നമുക്ക് സാധിക്കും, എനിക്ക് സാധിക്കും' (we can, i can) എന്നതാണ് 2016 മുതല്‍ 2018 വരെയുള്ള മൂന്നു വര്ഷത്തെ കാന്സര്ദിനാചരണത്തിന്െറ  ' ടാഗ് ലൈന്‍. അര്ബുദത്തിനെതിരായ പ്രവര്ത്തനങ്ങള്ക്ക് ഐക്യരൂപം നല്കാനും കൂടുതല്പ്രചാരണം നല്കാനും കാന്സര്ബോധവത്കരണത്തില്വ്യക്തിയെയും സമൂഹത്തെയും ഒരുമിച്ച് അണിനിരത്താനുമാണ് ദിനാചരണം ലക്ഷ്യമിടുന്നത്.തുടക്കത്തിലേ കണ്ടെത്തി കൃത്യമായ ചികില് നല്കിയാല്തൊണ്ണൂറു ശതമാനം അര്ബുദങ്ങളും പൂര്ണമായും ഭേദമാക്കാം. പക്ഷേ രോഗം മൂര്ച്ചിക്കുമ്ബോഴാണ് പലരും രോഗത്തെപ്പറ്റി അറിയുന്നത്. കീടനാശിനി കലര്ഭക്ഷണ പദാര്ത്ഥങ്ങളാണ് ക്യാന്സറിലേക്ക് അറിഞ്ഞോ അറിയാതെയോ നയിക്കുന്നതെന്നു പഠനങ്ങള്വ്യക്തമാക്കുന്നു. നല്ല ഭക്ഷണം, ആരോഗ്യശീലങ്ങള്‍, വ്യായാമം എന്നിവയൊക്കെ ക്യാന്സര്വരാതിരിക്കാനുള്ള മാര്ഗ്ഗമാണ്. ചിട്ടയായ ജീവിതശൈലിയിലൂടെ ക്യാന്സറിനെ, വലിയൊരളവില്പ്രതിരോധിക്കാനാകും.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: