Pages

Thursday, February 21, 2019

കേരളത്തിൽ ഭരണത്തിൻറെ ആയിരം ദിനങ്ങള് പിന്നിടുമ്പോൾ 20 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു .


കേരളത്തിൽ ഭരണത്തിൻറെ ആയിരം ദിനങ്ങള് പിന്നിടുമ്പോൾ 20 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു .

കാസർകോട്ട് സിപിഎമ്മുകാർ വെട്ടിക്കൊന്ന രണ്ടു യുവാക്കളുടെ രക്തത്തിനു മുന്നിലിരുന്നാണ് കേരളസർക്കാർ   1,000 ദിവസത്തെ വിലയിരുത്തുന്നതും  ആഘോഷിക്കുന്നതും .ഒരു നൂറ്റാണ്ട് കാലത്തിനിടയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തേയും സാമൂഹിക കോളിളക്കത്തേയും അതിജീവിച്ചാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ജനകീയ അധികാരത്തിന്റെ ആയിരം ദിനങ്ങള്‍ പിന്നിടുന്നത്. ഓഖിയും മഹാപ്രളയവും നിപ വൈറസും ശബരിമല വിവാദവും സൃഷ്ടിച്ച പ്രാതികൂല്യങ്ങളെ  നേരിട്ടുകൊണ്ടാണ്  ആയിരംദിനങ്ങൾ പൂർത്തിയാക്കിയത് .
 മികച്ച ക്രമസമാധാനമാണ്  കേരളത്തിൽ  എന്നാണ് സർക്കാർ അവകാശപ്പെടുന്നത് .അത്യന്തം ഹീനമായ രീതിയിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവം കേരളത്തെ  നടുക്കിയിരിക്കുകയാണ്  ഓലപ്പുരയിൽ കഴിയുന്ന ഒരു ചെറുപ്പക്കാരന്റെ ജീവനു പോലും വിലയില്ലാത്ത നാട്ടിൽ എങ്ങനെ ക്രമസമാധാനം പുലരും .പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങുമേത്തിയിട്ടില്ല  എന്ന്  എല്ലാവർക്കും അറിയാം .
വികസനപദ്ധതികൾക്കൊന്നും  വേഗതപോരാ .. ദേശീയപാത വികസനം, ജലപാത, വാട്ടർ മെട്രോ തുടങ്ങിയവ വൈകുകയാണ്. എറണാകുളം – കായംകുളം റെയിൽപാത ഇരട്ടിപ്പിക്കലിന്റെ അവസാനഘട്ടത്തിനായി മൂന്നര ഏക്കർ‌ ഭൂമി ഏറ്റെടുത്തുനൽ‌കാൻ കഴിയാത്തതിനാൽ ഇരട്ടിപ്പിക്കൽ വൈകുന്നു.  പ്രളയാനന്തര നവകേരളം  കെട്ടിപ്പടുക്കാൻ പണംതേടി അലയുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാനുള്ള നടപടികൾ  ഒന്നും  സർക്കാർ എടുക്കുന്നില്ല .വനിതാമതിലിനുവേണ്ടി  എത്ര കോടിയാണ് ചെലവാക്കിയത് ? 1000 ദിനാഘോഷംത്തിന്  എത്ര  കോടി വേണം ? സർക്കാരിന്  ഒരു  തിരിച്ചറിവ്‌  അനിവാര്യമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: