Pages

Saturday, November 17, 2018

ഭാരതത്തിൻറെ ജനാധിപത്യ ഭാവിയെപ്പറ്റികടുത്ത ആശങ്ക ജനിക്കുന്ന സമകാലിക സംഭവങ്ങൾ


ഭാരതത്തിൻറെ ജനാധിപത്യ ഭാവിയെപ്പറ്റികടുത്ത ആശങ്ക ജനിക്കുന്ന സമകാലിക സംഭവങ്ങൾ

ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം  ഒരു പ്രതിസന്ധിയിലൂടെയാണ്  കടന്നു പോകുന്നത് .ഭൂരിപക്ഷ വര്‍ഗീയതയുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുന്ന  രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിന് ഭീഷണിതന്നെയാണ് .പാർട്ടിയുടെ  തന്നെ ചരിത്രത്തെയും അസ്തിത്വത്തെയും നിരാകരിക്കുന്നതുമായ നയസമീപനങ്ങളാണ് അടുത്തകാലത്തായി ശബരിമല യുവതീപ്രവേശനമടക്കം സുപ്രധാന വിഷയങ്ങളില്‍  കോൺഗ്രസ് പാർട്ടി ആ പാര്‍ട്ടി അവലംബിക്കുന്നത്. കോണ്‍ഗ്രസിനെ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാക്കി മാറ്റിയത് സ്വാതന്ത്ര്യസമരകാലം മുതല്‍ സമീപ ഭൂതകാലം വരെ പിന്തുടര്‍ന്നുപോന്ന ശാസ്ത്രാവബോധത്തില്‍ അധിഷ്ടിതവും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിശിതമായി അപലപിച്ചും പരസ്യമായി ചോദ്യം ചെയ്തും ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച നിലപാടുകളാണ്. ക്ഷേത്രപ്രവേശനത്തിനും വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ  കോണ്‍ഗ്രസ് നേതാക്കൾ  ഇന്ന് പാടെ മാറിയിരിക്കുകയാണ് .
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന തീരുമാനം സുപ്രിംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 28 ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാന്‍ പരമോന്നത കോടതി തയ്യാറായില്ല. ഇതില്‍ നിന്ന് സുപ്രിംകോടതി ഇക്കാര്യത്തില്‍ മുന്‍ നിലപാടുകളില്‍ നിന്ന് മാറുമെന്ന് കരുതാനാവില്ല .സുപ്രീം കോടതി  വിധിയുടെ പേരില്‍ ശബരിമലയെ കലാപഭൂമിയാക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്ന് തൽപര കക്ഷികൾ  പിന്മാറണം.അധികാരത്തിലിരിക്കുന്നവരെന്ന നിലയില്‍ വിധിയെ മറികടക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍  കേന്ദ്രം ഭരിക്കുന്നവർക്കുണ്ട് . എന്നാല്‍ അതിന് തുനിയാതെ  രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള    കലാപനീക്കങ്ങളാണ് നടത്തുന്നത്. കേരളത്തിന്റെ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള നീക്കങ്ങള്‍ എല്ലാവരും ഉപേക്ഷിക്കണം . ശബരിമലയുടെ പേരിൽ  രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും നമ്മുടെ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാനും വിശ്വാസിസമൂഹം  തയാറാകണം .ശബരിമല യുവതീപ്രവേശന വിഷയത്തില്‍  പരമോന്നത കോടതിയുടെ  വിധി അനുസരിക്കുകയാണ്  വേണ്ടത് ..ജന്മാന്തരപുണ്യം നൽകുന്ന അയ്യപ്പദർശനം തേടി ഭക്‌തലക്ഷങ്ങൾ വന്നെത്തുന്ന ശബരിമലയേ കലാപ കലുഷമാക്കാൻ ആരും ശ്രമിക്കരുത് .


പ്രൊഫ്. ജോൺ കുരാക്കാർ


No comments: