Pages

Tuesday, October 16, 2018

ശിരുവാണി വെള്ളച്ചാട്ടം


ശിരുവാണി വെള്ളച്ചാട്ടം
പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് ശിരുവാണി. മണ്ണാര്‍ക്കാട്ടു നിന്ന് പത്തു കിലോമീറ്റര്‍ പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടിയില്‍ നിന്നും പാലക്കയം വഴി 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാമിലെത്താം.ഡാമിലേക്കുള്ള സവാരിയും കൊടുംവനത്തിനുള്ളിലെ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ വിനോദം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് സന്ദര്‍ശനം. സ്വകാര്യ വാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്കു കടന്നുപോകാം. സര്‍ക്കാര്‍ വാഹനത്തില്‍ ഒരാള്‍ക്ക് 230 രൂപയും സ്വകാര്യ വാഹനത്തില്‍ 500 രൂപയുമാണ് ചാര്‍ജ്. ഗൈഡ് ഫീസ് വേറെയും. മൂന്നു മണിക്കൂറാണ് വനയാത്ര. തമിഴ്‌നാട് അതിര്‍ത്തിയില്‍ യാത്ര അവസാനിക്കും. പിന്നെ മലമുകളിലേക്കുള്ള കയറ്റമാണ്. മഴയുണ്ടെങ്കില്‍ കൂടെ ഉപ്പ് (അട്ട ശല്യം) കൊണ്ടുപോകാന്‍ മറക്കരുത്.ഇനി മുന്നോട്ടുള്ള ഓരോ ദൂരവും ആവേശം കൂട്ടുന്നു ,ഒരു ഭാഗത്ത്‌ പട്ടിയാർ പുഴയും പിന്നെ നിബിന്ധ വനവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകൾ കണ്ടു ഞങ്ങൾ ശിരുവാണിയിൽ എത്തി
ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതാണ്‌ ശിരുവാണിയും പാട്ടിയർ പുഴയും കാണുന്നതാണ് മുത്തിക്കുളം വെള്ളച്ചാട്ടം ഒരു ചെറിയ കുളത്തിൽ നിന്നു വന്നു കരിമലയുടെ നാഭിയിലുടെ വന്നു പാട്ടിയാർ പുഴയിൽ വന്നു ചാടുന്ന മുത്തിക്കുളം വെള്ളചാട്ടം നായനാനന്ദകരമായ കാഴ്ചയാണ്‌ ഇതിനോടൊപ്പം തന്നെ വെള്ളിയരഞ്ഞ)ണം പോലെ കുന്നിൻ ചെരുവുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ വേറെയുമുണ്ട് ,ഏഷ്യയിൽ തന്നെ ഏറ്റവും ശുദ്ധമായ വെള്ളമാണത്രെ പാട്ടിയാർ പുഴയിലേത് എന്ണൂരിൽപരം ഔഷധ സസ്യങ്ങളെ തഴുകി വനത്തിൽ നിന്നും ഒലിച്ചിറങ്ങുന്നത് കൊണ്ടാണത്രെ ഇതു ,ഗവേഷകർ ഇതിനു പിൻബലം നല്കുന്നു ,തമിൾനാടിൻറെ മിക്ക ഭാഗത്തും ശുദ്ധജലം എത്തുന്നത് ഇവിടെനിന്നാണ്.ഇതു കരിമല നിബിന്ധ വനങ്ങളുള്ള കരിമലയും ആകർഷകമാണ്  കേരളത്തിലെ മറ്റു വന്യജീവി വനത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്. ആനയും പുലിയും കരടിയും എല്ലാം യഥേഷ്ടം വിഹരിക്കുന്ന കാട്. ഭീതിയുടെ മുഖംമൂടി ഉണ്ടെങ്കിലും ശിരുവാണി യാത്ര ആനന്ദകരമാണ്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: