Pages

Monday, October 15, 2018

ഹിതമല്ലാത്ത പലതും കുറേനാളായി മലയാള സിനിമയുടെതിരശ്ശീലയില്‍ പ്രേക്ഷകർ കാണുന്നു


ഹിതമല്ലാത്ത പലതും കുറേനാളായി  മലയാള സിനിമയുടെതിരശ്ശീലയില്പ്രേക്ഷകർ കാണുന്നു
മലയാള സിനിമ ജീർണതയിലേക്കു കടന്നിരിക്കുകയാണ് .മലയാള സിനിമയുടെ  അകവും പുറവും  വ്യത്യസ്ത തിരക്കഥയാണ്. പുറം വെള്ളിത്തിരയില്തെളിയും; അകം ഇടുങ്ങിയ ചിന്തകളും.മലയാള സിനിമയെ പ്രേക്ഷകൻ സ്നേഹിച്ചിട്ടേയുള്ളു. അടുത്ത കാലത്ത് ഹിതമല്ലാത്ത പലതും മലയാള സിനിമയുടെ തിരശ്ശീലയില്കണ്ടു. പ്രേക്ഷകരെ അതു നാണം കെടുത്തിയെന്നത്   സത്യമാണ് .സിനിമയുടെ മറവില്അധോലോക ഇടപാടുകള്തഴച്ചു വളര്ന്നു. പണം, ബന്ധങ്ങളെ നിശ്ചയിച്ചു. അതിരുകൾ ഇല്ലാതെ കുതിരകളായി പാഞ്ഞവര്അഴുക്കുചാലിന്െറ ഒഴുക്കിലമര്ന്നു. ഇതൊക്ക പ്രേക്ഷകൻ കാണുന്നുണ്ടായിരുന്നു.പ്രേക്ഷകർ മലയാള സിനിമയിൽ നിന്ന് അകന്നു പൊയ്ക്കേണ്ടിയിരിക്കുന്നു . മലയാള സിനിമക്കു വേണ്ടതു പ്രതിഭയുള്ള കലാകാരന്മാരെയാണ് .
മലയാളസിനിമയിൽ വിവാദം തുടങ്ങിയിട്ട് വളരെ നാളുകളായിരിക്കുന്നു. സിനിമാ മേഖലയിലെ ജീര്ണതകളിലേയ്ക്കാണ് വിവാദങ്ങളെല്ലാം വാതില്തുറക്കുന്നത്. അതിന്റെ പാരമ്യതയായിരുന്നു യുവ നടി പീഡിപ്പിക്കപ്പെട്ടതിനെ തുടര്ന്ന് കഴിഞ്ഞ ഒരു വര്ഷത്തിലധികമായി നിലനില്ക്കുകയും തുടരുകയും ചെയ്യുന്ന സമകാലിക വിവാദങ്ങള്‍. അതിനെ സ്ഫോടനാത്മകമായ തലത്തിലെത്തിക്കുന്നതാണ് കഴിഞ്ഞ ദിവസം മലയാളികൾ കണ്ടത് .മലയാള സിനിമാ മേഖലയില്വര്ഷങ്ങളായി നിലനില്ക്കുന്ന അനാശാസ്യ പ്രവണകകളും സ്ത്രീവിരുദ്ധ നിലപാടുകളും അടുത്തകാലത്തായി നടികൾ  തുറന്നു പറയുകയായിരുന്നു . ഒന്നരവര്ഷം മുമ്പ് നടി പീഡിപ്പിക്കപ്പെട്ട സംഭവം മലയാള സിനിമയെ അടിമുടി ഉലച്ചു . ഒന്നര വര്ഷം മുമ്പ് നടന്ന സംഭവത്തില്എഎംഎംഎ യ്ക്കകത്തു നിന്ന് നടത്തിയ പ്രവര്ത്തനങ്ങള്ഫലം കാണാതെ വന്നപ്പോഴാണ് പ്രമുഖ നടിമാര്ചേര്ന്ന് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കുന്നതിനിടയായത്. സിനിമാ മേഖലയിലെ അഭിനേതാക്കള്ക്കുള്ള പൊതുസംഘടനയായാണ് എഎംഎംഎ രൂപീകൃമാകുന്നത്. കൈനീട്ടം ഉള്പ്പെടെ മേഖലയില്അവശതയനുഭവിക്കുന്നവര്ക്കുള്ള സഹായ പദ്ധതികള്സംഘടന നടപ്പിലാക്കിയിട്ടുണ്ട്. നിക്ഷിപ്ത താല്പര്യങ്ങളാണ് സംഘടനയെ നയിക്കുന്നതെന്ന ആക്ഷേപവും തുടക്കം മുതലുണ്ടായിട്ടുണ്ട്. നിക്ഷിപ്തസാമ്പത്തിക താല്പര്യങ്ങള്സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും  വ്യാപിച്ചിരിക്കുകയാണ് .
ശക്തമായ പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും. മലയാള സിനിമയുടെ അപജയത്തിന് കാരണമാണ് .സഹപ്രവര്ത്തകയായ ഒരു പെണ്കുട്ടി പീഡനത്തിനിരയാകുകയും അതില്സംഘടനയെ പിന്നില്നിന്ന് നയിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നൊരാള്കുറ്റാരോപിതനായിരിക്കുകയും ചെയ്യുമ്പോള്  താരസംഘടനയിൽ  നിന്ന് നീതി ലഭിക്കുന്നില്ലെന്ന അവരുടെ തുറന്നു പറച്ചിൽ ശരിയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു . സിനിമയെന്നത് അഭിനേതാക്കള്മാത്രമടങ്ങിയതല്ല. അതില്എല്ലാ മേഖലയിലെയും കലാകാരന്മാരുമുണ്ട്. അഭിനേതാക്കള്അതിലെ ഒരു ഘടകം മാത്രമാണ്. ഗാനരചനയും സംവിധാനവും കഥയെഴുത്തും ചിത്രീകരണവും മുതല്പ്രേക്ഷകര്വരെ അടങ്ങുന്ന വലിയൊരു നിരയാണ് ഓരോ സിനിമയുടെയും മുന്നിലും പിന്നിലുമുള്ളത്. അതില്മഹാഭൂരിപക്ഷവും കലാകാരന്മാര്തന്നെയാണ്. എന്നിട്ടും സിനിമയെന്നത് താരങ്ങള്ക്ക് ചുറ്റുംമാത്രമായി വലയം ചെയ്യപ്പെടുന്ന പ്രവണത ശരിയല്ല .മലയാള  സിനിമയുടെ നിലനിൽപ്പിന്സമഗ്രമായ  ഒരു  ശുദ്ധീകരണം അനിവാര്യമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: