Pages

Sunday, July 8, 2018

TRIBUTE PAID TO MM JACOB,SENIOR CONGRESS LEADER.


TRIBUTE PAID TO MM JACOB,SENIOR CONGRESS LEADER.
മുതിർന്ന കോൺഗ്രസ് നേതാവ്  
എം എം ജേക്കബ് അന്തരിച്ചു

Senior Congress leader and former Meghalaya Governor MM Jacob passed away today at a private hospital in Pala near Kottayam, Kerala due to age-related ailments, his family said.He was 90.Jacob, a former Union Minister, had also served as deputy chairman of the Rajya Sabha in the 80s.Jacob, hailing from Ramapuram in the district, had served as general secretary and treasurer of Kerala Pradesh Congress Committee and Chairman, Kerala State Seva Dal Board and an elected member of AICC for many years.The funeral will be held tomorrow.

He was 90. He breathed his last at a private hospital at Pala in Kottayam district.
Jacob served as the governor of Meghalaya for two terms, first in 1995 and again in 2000.
He was also the Union Minister of State for Parliamentary Affairs, Water Resources and Home affairs. He is also the first Keralite to become the Deputy Chairperson of Rajya Sabha in 1986.Jacob was the member of Rajya Sabha in 1982 and 1988. He represented the cuntry in various meetings held around the world. He spoke twice in the UN General Assembly in 1985 and 1993.He was born in 1927 at Ramapuram to Ulahannan Mathew and Rosamma.
His wife Achamma had died earlier. The couple has four daughters.
The funeral will be held on Monday.
Kerala Chief Minister Pinarayi Vijayan, Senior Congress leader and former Defence Minister A K Antony, KPCC President M M Hassan, Opposition Leader in State Assembly Ramesh Chennithala, former KPCC President V M Sudheeran among others condoled Jacob's death.

മുതിർന്ന കോൺഗ്രസ് നേതാവ് എം. എം ജേക്കബ് അന്തരിച്ചു. 90 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982ലും 1988ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1995ലും 2000ലും മേഘാലയ ഗവർണറായിരുന്നു. 2007 വരെ ഈ പദവിയിൽ തുടർന്നു. 1996ൽ അരുണാചൽ പ്രദേശിന്റെ ഗവർണറായി താൽക്കാലിക പദവിയും വഹിച്ചിരുന്നു. മൂന്നു തവണ കേന്ദ്രസഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ രാജ്യസഭാ ഉപാധ്യക്ഷനായിരുന്നു. തിരുവല്ല സ്വദേശിയായ അച്ചാമ്മ കുന്നുതറയാണ് ഭാര്യ. ജയ, ജെസ്സി, എലിസബത്ത്, റേച്ചൽ എന്നിവർ മക്കളാണ്.

കോട്ടയത്തെ രാമപുരത്ത് ഉലഹന്നാൻ മാത്യൂ, റോസമ്മ മുണ്ടക്കൽ എന്നിവരുടെ മകനായാണ് മുണ്ടക്കൽ മാത്യു ജേക്കബ് എന്ന എം എം ജേക്കബ് ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, മദ്രാസ് ലയോള കോളേജ്, ലഖ്നൗ സർവ്വകലാശാല എന്നിവിടങ്ങളിൽനിന്നായി ഉന്നത വിദ്യാഭ്യാസം നേടി. നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവുമുണ്ട്. അമേരിക്കയിലെ ചിക്കാഗോ സർവ്വകലാശാലയിൽ പൊതുസേവന‌ത്തിൽ ഡിപ്ലോമയും എം എം ജേക്കബ് സ്വന്തമാക്കി.
1952-ൽ എം എം ജേക്കബ് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കോട്ടയത്ത് നികുതി സംബന്ധിച്ച കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ജോലി ചെയ്തിരുന്നു. അൻപതുകളുടെ ആദ്യ കാലത്ത് ഇദ്ദേഹം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ അതിൽ ചേർന്ന് പ്രവർത്തിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികൾസംഘടിപ്പിക്കാൻ നേതൃത്വം നൽകി.
ഇദ്ദേഹം 1954-ൽ ഭാരത് സേവക് സമാജിൽ ചേർന്നു. ഇതൊരു രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായിരുന്നു. ജവഹർലാൽ നെഹ്രുവായിരുന്നു ഇതിന്റെ പ്രസിഡന്റ്. കേന്ദ്രമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയായിരുന്നു ചെയർമാൻ. ഇന്ത്യയുടെ ആസൂത്രിതവികസനത്തിൽ പൊതു പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. വോളണ്ടിയർമാരെയും കാമ്പ് ലീഡർമാരെയും പരിശീലിപ്പിക്കുന്നജോലിയായിരുന്നു ഇദ്ദേഹം ചെയ്തത്. 1957-ൽ കളമശ്ശേരിയിൽ വർക്ക് ആൻഡ് ഓറിയന്റേഷൻ സെന്റർ എന്ന പദ്ധതിയിൽ ട്രെയിനിംഗ് സൂപ്പർവൈസറായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കേരള സേവാ ദൾ ബോർഡിന്റെ ചെയർമാനായും കോൺഗ്രസിന്റെ താത്വിക സെല്ലിന്റെ കൺ‌വീനറായും എം എം ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.
1982-ലും 1988-ലും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കുപ്പെട്ടു. 1986-ൽ രാജ്യസഭ ഉപാധ്യക്ഷനായി. പാർലമെന്ററി കാര്യ മന്ത്രിയായും, ആഭ്യന്തരകാര്യ മന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പല അവസരങ്ങളിൽ ചുമതല വഹിച്ചു. ന്യൂ യോർക്കിൽ ഐക്യരാഷ്ട്ര അസംബ്ലിയിൽ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 1993-ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും സംബന്ധിച്ചു.
ഭാരത് സേവക് എന്ന സാമൂഹ്യപ്രവർത്തകരുടെ ജേണലിന്റെ പ്രസാധകൻ, കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ ചീഫ് എഡിറ്റർ, വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പല പ്രബന്ധങ്ങളും ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതുകൂടാതെ ഇദ്ദേഹം ചില പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1974 മുതൽ 78 വരെ ഇദ്ദേഹം പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു. "ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാനുമായിരുന്നു (1977–1978) ശ്രീ എം.എം. ജേക്കബ്. 1975 മുതൽ 78 വരെ ഹിന്ദുസ്ഥാന ലാറ്റെക്സിന്റെ ഗവേണിംഗ് ബോഡിൽ ഇദ്ദേഹം അംഗമായിരുന്നു. 1973 മുതൽ 75 വരെ ഇദ്ദേഹം ഇൻഡ്യൻ കോഫി ബോർഡിലും വർഷങ്ങളോളം ഇൻഡ്യൻ റബ്ബർ ബോർഡിലും അംഗമായിരുന്നു. 1977 മുതൽ 82 വരെ ഇദ്ദേഹം ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. കേരള റെഡ് ക്രോസിലും ഇദ്ദേഹം ഔദ്യോഗിക പദവി വഹിച്ചിട്ടുണ്ട്. 1991 മുതൽ 94 വരെ ഇദ്ദേഹം ഫരീദാബാദിലെ വൈ.എം.സി.എ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗിൽ ബോഡ് ഓഫ് മാനേജ്മെന്റ് ചെയർമാനായിരുന്നു
.

 Prof. John Kurakar



No comments: