Pages

Tuesday, July 10, 2018

RESCUE MISSION ENDS- ALL TWELVE BOYS,COACH BROUGHT OUT. തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്ന് നല്ലവാർത്തകൾപുറത്തുവന്നുകൊണ്ടിരിക്കുന്നു.


RESCUE MISSION ENDS- ALL TWELVE BOYS,COACH BROUGHT OUT.
തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്ന്
നല്ലവാർത്തകൾപുറത്തുവന്നുകൊണ്ടിരിക്കുന്നു.


The Thai Navy SEAL rescued all 12 boys and their coach from the Thailand cave on Tuesday after being trapped for over two weeks. The rescue mission continued for three days.Chiang Rai province’s acting governor, Narongsak Osatanakorn, who is in charge of the rescue, voiced confidence Monday in the ongoing operation, provided the weather doesn’t take a turn for the worse. “I beg Phra Pirun (the rain God) because the Meteorological Department said that from Monday on there will be continuous rain,” regional army commander Maj-Gen. Bancha Duriyapan told a news conference, imploring him to “keep showing us mercy.” The eight rescued boys are meanwhile, recuperating in a hospital.The boys and their coach were stranded when they were exploring the cave after a practice game on June 23. Torrential rainfall and flooding cut off their escape route and prevented rescuers from finding them for almost 10 days.
തായ്ലൻഡിലെ താം ലുവാങ് ഗുഹയ്ക്കരികെ, കൊളുത്തിവച്ച വിളക്കിനു മുന്നിൽ ധ്യാനത്തിലലിഞ്ഞ ബുദ്ധസന്യാസിയെപ്പോലെ ലോകം മുഴുവൻ മനമുരുകി പ്രാർഥനയിലായിട്ട് ആഴ്ചകൾ പിന്നിടുന്നു. പ്രാർഥനയുടെ ഫലമായിട്ടാകാം, ഇരുട്ടും മഴവെള്ളവും കൂടുകെട്ടിയ നെടുങ്കൻ ഗുഹയിൽനിന്ന് ഇതാ നല്ല വാർത്തകൾ പുറത്തുവന്നിരിക്കുന്നു
ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും സുരക്ഷിതരായി പുറത്തുവന്നിരിക്കുന്നു .ല, അവരെ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത നമ്മളും ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്; സ്വന്തം ജീവൻ പണയംവച്ചു ചെളിവെള്ളത്തിലേക്കു മുങ്ങാംകുഴിയിട്ട്, കുരുന്നുകളെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ആനയിക്കുന്ന രക്ഷാപ്രവർത്തകർക്കു ഹൃദയപൂർവം നന്ദി പറയുകയാണ്. യുദ്ധവും കലാപങ്ങളും ഭീകരാക്രമണങ്ങളുംകൊണ്ടു കലുഷമായ ലോകത്ത്, എന്നും ദുരന്തവാർത്തകൾ മാത്രം തിരതല്ലുമ്പോഴാണ് കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷയുടെ മെഴുകുതിരിവെട്ടം പോലെ തായ്ലൻഡിൽനിന്നു ശുഭവാർത്തകൾ.
ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്തുള്ള റഷ്യയിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളുയരുമ്പോൾ, തെക്ക് തായ്ലൻഡിൽ, ഫുട്ബോൾ കളിച്ചു മടങ്ങുകയായിരുന്ന പന്ത്രണ്ട് ആൺകുട്ടികളും അവരുടെ പരിശീലകനും മഴവെള്ളം കയറി ഇടിഞ്ഞുതാണ ഇരുണ്ട ഗുഹയ്ക്കുള്ളിൽ ജീവൻ വാരിപ്പിടിച്ച്, വിശന്നുവലഞ്ഞും തണുത്തുവിറച്ചും വെളിച്ചം കാത്തിരിക്കുകയായിരുന്നു. ജീവിതത്തിന്റെ ഗോൾവല കാത്ത് അവർ പുറത്തിറങ്ങുമ്പോൾ കാത്തിരിക്കുന്നതു റഷ്യയിലേക്കുള്ള വിമാന ടിക്കറ്റുകളാണ്. ഫിഫയുടെ ക്ഷണം സ്വീകരിച്ച് കുട്ടിക്കൂട്ടം ലോകകപ്പ് കാണാൻ പോകുമ്പോൾ, പൊന്നോമനകളെ തിരിച്ചുകിട്ടിയ ആഹ്ലാദത്തിന്റെ കപ്പുയർത്തുകയാകും ഉറ്റവർ.
കഴിഞ്ഞ മാസം 23നു കുട്ടികളെയും കൂട്ടി വെറുതേ ഗുഹയ്ക്കുള്ളിൽ കയറിയ ഫുട്ബോൾ പരിശീലകന്റെ മനസ്സ് പിന്നീടിങ്ങോട്ട് ഓരോ നിമിഷവും ഉമിത്തീയിൽ വെന്തു. പത്താം വയസ്സിൽ അനാഥനായ ശേഷം ബുദ്ധസന്യാസിമാർ വളർത്തി വലുതാക്കിയ യുവാവ് ഗുഹയിൽ കയറാൻ കാട്ടിയ സാഹസത്തിനു ക്ഷമ ചോദിച്ചപ്പോൾ, കുട്ടികളുടെ മാതാപിതാക്കൾ മറുപടി നൽകി: അങ്ങനെ പറയാതിരിക്കൂ; താങ്കൾ കാരണമാണു ഞങ്ങളുടെ പൊന്നുമക്കൾ ഇപ്പോഴും ജീവനോടെയിരിക്കുന്നത്.
കാരണം, കയ്യിലുണ്ടായിരുന്ന അൽപം ആഹാരം പങ്കിട്ടുനൽകിയും മിച്ചംപിടിച്ചും, പ്രതിസന്ധിയിൽ തളർന്നുപോകാതിരിക്കാനുള്ള ധ്യാനമുറകൾ പഠിപ്പിച്ചും ശരീരത്തിൽ ഊർജം സംഭരിച്ചുവയ്ക്കാൻ ശീലിപ്പിച്ചും അദ്ദേഹം കുരുന്നുകളുടെ ദൈവമായി മാറിയിരുന്നു. ദുരന്തവേളകളിൽ മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം കൊളുത്തിവച്ചത് അതിജീവനത്തിന്റെ കെടാവിളക്കാണ്. മകൻ മടങ്ങിവരുന്നതും കാത്ത് ഗുഹയ്ക്കുമുന്നിൽ പ്രാർഥനയോടെ കഴിയുന്ന മാതാപിതാക്കളിലൊരാൾ രക്ഷാപ്രവർത്തകരുടെ കയ്യിൽ കൊടുത്തുവിട്ട കത്തിലെഴുതിയത് ഇങ്ങനെയായിരുന്നു: നിനക്കുവേണ്ടി പിറന്നാൾ പാർട്ടിക്കുള്ളതെല്ലാം ഞങ്ങൾ ഒരുക്കിവച്ചിരിക്കുകയാണ്. ഇനി നീയൊന്നു വന്നാൽ മതി.
ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളവർ അതിർത്തികൾക്കും വംശവ്യത്യാസങ്ങൾക്കുമപ്പുറം തായ്ലൻഡിലെ ഗുഹാമുഖത്ത് ഹൃദയം കൊണ്ടൊരുമിച്ചതിനു പൂർവമാതൃകകളില്ലെന്നു പറഞ്ഞുകൂടാ. 2010ചിലെയിലെ ഖനിക്കുള്ളിൽ കുടുങ്ങിയ 33 പേരെ 69 ദിവസത്തിനുശേഷം സുരക്ഷിതരായി പുറത്തെത്തിച്ച അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനു കൂട്ടായി ലോകത്തിന്റെ മുഴുവൻ പ്രാർഥനകളുണ്ടായിരുന്നു.
ഇത്തവണ യുഎസ്, ബ്രിട്ടൻ, ചൈന, സ്വീഡൻ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളാണു രക്ഷാദൗത്യത്തിൽ പങ്കെടുക്കാൻ വിദഗ്ധരെ നിറമനസ്സോടെ തായ്ലൻഡിലേക്ക് അയച്ചത്. സ്പെയ്സ് എക്സ് കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്ക്, രക്ഷാദൗത്യത്തിനുള്ള രൂപരേഖ തന്നെ തയാറാക്കി, സ്വന്തം എൻജിനീയർമാരെ വിട്ടുകൊടുത്തു. തായ്ലൻഡിലെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനായി മാത്രം നാവികസേനയിലേക്കു തിരിച്ചെത്തി, ദൗത്യത്തിനിടെ ജീവൻവെടിഞ്ഞ നീന്തൽവിദഗ്ധന്റെ രക്തസാക്ഷിത്വം ത്യാഗത്തിന്റെ നിറദീപമായി എന്നും ജ്വലിച്ചുനിൽക്കും. ഒപ്പം, ഗുഹയ്ക്കു മുന്നിൽ ലോകം ഒരേ മനസ്സോടെ ഒരുമിച്ചുനിന്ന സുവർണനിമിഷങ്ങളും.ദൗത്യത്തിൽ പങ്കാളികളായ  എല്ലാവരും അഭിനന്ദനം അർഹിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: