Pages

Tuesday, July 17, 2018

HAWAII VOLCANO ERUPTION


Hawaii volcano eruption
അഗ്നിപര്വത പ്രവാഹം കാണാന്പോയ ഉല്ലാസ നൗകയില്തീഗോളം പതിച്ചു.
A drone mission has alarmed scientists monitoring the erupting Hawaii volcano, which has become one of the world’s most dangerous and volatile sites..
ഹവായ്: കിലാവോ അഗ്നിപര്വത പ്രവാഹം കാണാന്പോയവര്സഞ്ചരിച്ച ഉല്ലാസ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്ക്ക് പരിക്ക്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹവായ് ദ്വീപിലാണ് സംഭവം ഉണ്ടായത്.
മെയ് മാസം മുതലാണ് ഹവായില്കിലാവോ അഗ്നിപര്വത പ്രവാഹം ആരംഭിച്ചത്. ശക്തമായ തീയും, ഗ്യാസും പ്രവഹിക്കുന്നത് ദൂരെ നിന്ന് വീക്ഷിക്കാന്ഇവിടേക്ക് യാത്രക്കാരെ കൊണ്ടുപോവുന്ന ബോട്ടുകളുണ്ട്. ഇതില്ഒന്നിലേക്കാണ് അഗ്നിപര്വതം പുറത്തു വിട്ടവലിയ കല്ലും തീഗോളവും പറന്ന് വന്ന് ബോട്ടിന്റെ മേല്ക്കൂരയില്പതിച്ചത്.
പുകയും തീയും പുറത്തുവരുന്ന അഗ്നിപര്വത പ്രവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്യാത്രക്കാരിലൊരാള്ഇന്സ്റ്റഗ്രാമില്പങ്ക് വെച്ചിട്ടുണ്ട്. വലിയ കല്ലും തീഗോളവും പതിച്ച് ബോട്ടിന്റെ മേല്ക്കൂര തകര്ന്നതിന്റെ ദൃശ്യങ്ങളും ഇയാള്പങ്ക് വെച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇതേ ബോട്ടില്കരയ്ക്കെത്തിച്ചാണ് ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവര്അപകടനില തരണം ചെയ്തതായി അധികൃതര്അറിയിച്ചു. അഗ്നിപര്വത പ്രവാഹം ശക്തമായതോടെ ഇവിടേക്ക് പ്രവേശിക്കുന്നതിന് ശക്തമായ സുരക്ഷാ നിര്ദേശങ്ങള്അധികൃതര്യാത്രക്കാര്ക്ക് നല്കിയിരുന്നു. ഇതിന് 100 മീറ്റര്പരിസരത്ത് പ്രത്യേക ലൈസന്സുള്ള ബോട്ടുകള്ക്ക് മാത്രമേ പ്രവേശനം നല്കിയിരുന്നുള്ളൂ. പക്ഷെ നിര്ദേശങ്ങളൊന്നും ബോട്ട് അധികൃതര്പാലിച്ചില്ലെന്ന ആരോപണമുണ്ട്.

Prof. John Kurakar

No comments: