Pages

Tuesday, July 17, 2018

റഷ്യ ,ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ നല്കിയ പാഠങ്ങള് ഇന്ത്യക്ക് ഉൾകൊള്ളാൻ കഴിയുമോ ?


റഷ്യ ,ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ നല്കിയ പാഠങ്ങള് ഇന്ത്യക്ക് ഉൾകൊള്ളാൻ കഴിയുമോ ?
സംഘാടന മികവിലും ആതിഥേയത്വത്തിലും റഷ്യ ലോകത്തിന്റെ മനസ്സു കവരുകതന്നെചെയ്തു. 12 സ്റ്റേഡിയങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മത്സരങ്ങളാണു നടന്നത്. 130 കോടിയിലധികം ജനങ്ങളുള്ള  ഇന്ത്യയുടെ കാര്മാണ് കഷ്‌ടം . എല്ലാ ലോകകപ്പുകളെയും പോലെ ഇത്തവണയും ഇന്ത്യന് ആരാധകര് ടിവിക്കുമുന്നിലിരുന്ന്  മറ്റ് രാജ്യങ്ങള്ക്ക് വേണ്ടി ആര്ത്തുവിളിച്ച്  കയ്യടിക്കുന്നു .2022 ലെ ഖത്തര് ലോകകപ്പില്  യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം അല്ലെങ്കിൽ മറ്റുരാജ്യങ്ങള്ക്കുവേണ്ടി നമുക്ക് ആര്ത്തുവിളിക്കാം, കയ്യടിക്കാം.

 കഴിഞ്ഞ 32 ദിനരാത്രങ്ങള് കാല്പ്പന്തുകളി പ്രേമികളെ ആവേശത്തിലാറാടിച്ച 21-ാമത് ലോകകപ്പ് ഫുട്ബോള് ചാമ്പ്യന്ഷിപ്പിന് കൊടിയിറങ്ങി. 20 വര്ഷത്തിനുശേഷം ഫ്രഞ്ച് പോരാളികള് ലോകചാമ്പ്യന്മാരാകുന്നത് കണ്ടാണ് ലോകകപ്പിന്റെ സമാപനം. ഞായറാഴ്ച രാത്രി നടന്ന വാശിയേറിയ പോരാട്ടത്തില് , ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്ക്ക് പരാജയപ്പെടുത്തിയായിരുന്നു . 20 വര്ഷത്തിനുശേഷമാണ് ഫ്രാന്സ് ലോകകിരീടം നേടിയത്. 1998-ല് സ്വന്തം മണ്ണിലായിരുന്നു അവരുടെ ആദ്യ ലോകകപ്പ്. അന്ന് ടീമിന്റെ നായകനായിരുന്ന ദിദിയര് ദെഷാംപ്സാണ് ഇന്ന് കോച്ച്.  കളിക്കാരനായും കോച്ചായും ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ദെഷാംപ്സ്.

ഈ ലോകകപ്പില് മത്സരിച്ച  32 ടീമുകളില് ഏറ്റവും കരുത്തുറ്റ നിരയായിരുന്നു ഫ്രാന്സിന്റേത്. കോച്ച് ദിദിയര് ദെഷാംപ്സിന്റെ അനുഭവസമ്പത്തും  ഫ്രഞ്ച് കുതിപ്പിന് കരുത്തായി. ഏകദേശം 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യവും തലയുയര്ത്തിപ്പിടിച്ചുതന്നെയാണ് ലോകകപ്പില് നിന്ന് മടങ്ങുന്നത്. ഫൈനലില് ഫ്രാന്സിനോട് തോറ്റെങ്കിലും ഫ്രാന്സിനൊപ്പം തന്നെ ക്രൊയേഷ്യയുടെ വീരഗാഥയും ഫുട്ബോള് ചരിത്രത്തില് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.ലോകകിരീടം ചൂടിയ ഫ്രാന്സിന്റെ 23 അംഗ ടീമില് 15 പേര് ആഫ്രിക്കയില് വേരുള്ളവരാണ്.കളിച്ച 7 മത്സരങ്ങളില് ഒരെണ്ണം പോലും തോല്ക്കാതെയാണ് ഫ്രാന്സ് കിരീടത്തിലേക്ക് കുതിച്ചത്. ആറില് ജയിച്ചപ്പോള് ഗ്രൂപ്പ് പോരാട്ടത്തില് ഡെന്മാര്ക്കിനെതിരെ സമനില പാലിച്ചു. ലോക കിരീടത്തിലേക്കുള്ള കുതിപ്പില് രണ്ട് മുന് ചാമ്പ്യന്മാര്ക്ക് പുറത്തേക്കുള്ള വഴിയും ഫ്രഞ്ച് പോരാളികള് തുറന്നുകൊടുത്തു. പ്രീ ക്വാര്ട്ടറില് അര്ജന്റീനയും ക്വാര്ട്ടറില് ഉറുഗ്വെയുമാണ് ഫ്രഞ്ച് പടയോട്ടത്തില് വീണത്. സെമിയില് ബെല്ജിയവും ഹ്യൂഗോ ലോറിന്റെ ഫ്രാന്സിന് മുന്നില് കാലിടറി വീണു .

നിലവാരമുള്ള മത്സരങ്ങളും സുവര്ണ ഗോളുകളും സമ്മോഹന മുഹൂര്ത്തങ്ങളുമായിരുന്നു ഇരുപത്തിയൊന്നാമത് ഫിഫാ ലോകകപ്പിന്റെ സവിശേഷത, പരമ്പരാഗത ശക്തികളില് പലരും തുടക്കത്തില് തന്നെ പുറത്തായപ്പോള് പുതിയ ശക്തികളുടെ വരവായിരുന്നു മൈതാനങ്ങളെ ത്രസിപ്പിച്ചത്.പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടന്ന ലോകകപ്പിലെ ഒരു മല്സരത്തില് പോലും ഗ്യാലറികളില് സീറ്റ് ഒഴിഞ്ഞുകിടന്നില്ല. ഇന്ത്യയില് നിന്ന് പോലും ലോകകപ്പ് കാണാന് ഔദ്യോഗിക കണക്കുകള് പ്രകാരം 4800 പേരെത്തി. ഇനി നാല് വര്ഷം കഴിഞ്ഞ് ലോകകപ്പ് ഫുട്ബോള് ഏഷ്യയിലേക്ക് തിരിച്ചെത്തുകയാണ്. ഖത്തറാണ് വേദി. റഷ്യ നല്കിയ സുന്ദരചിത്രം ഖത്തറിന് മുന്നിലുണ്ട്. ഒരുക്കങ്ങളില് ഇപ്പോള് തന്നെ ബഹുദൂരം മുന്നിലുള്ള ഖത്തറില് 2022 നവംബര്-ഡിസംബര് മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത് കാല്പ്പന്തിന്റെ ആഗോളീയതയില് ഇന്ത്യ എന്ന നമ്മുടെ രാജ്യം ഇപ്പോഴും പിറകില് തന്നെയാണ്. അടുത്ത വര്ഷം യു.എ.ഇയില് നടക്കുന്ന ഏഷ്യന് ഫുട്ബോളില് ഇന്ത്യ കളിക്കുന്നുണ്ട്. ആ കരുത്തില് വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്സരങ്ങളെ സമ്പന്നമാക്കിയാല് മുന്നോട്ട് പോവാന് നമുക്കാവും. കൊച്ചു രാജ്യങ്ങളായ ഐസ്ലാന്ഡും പാനമയുമെല്ലാം ലോകകപ്പ് കളിക്കുമ്പോള് നമ്മള് കാഴ്ച്ചക്കാരായി മാറുന്നത് ദയനീയമാണ്.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: