Pages

Wednesday, July 25, 2018

ആരാണ് കുറ്റക്കാർ... സത്യം നിങ്ങളെ സ്വതന്ത്രരാക്കും.


ആരാണ് കുറ്റക്കാർ...
സത്യം നിങ്ങളെ സ്വതന്ത്രരാക്കും.

1958 ലെ സുപ്രീം കോടതി വിധിക്കുശേഷം 1958 മുതൽ 1972 വരെ ഒന്നായി ഒരു ഭരണഘടനയുടെ കീഴിൽ പ്രവൃത്തിച്ചവരാണ് ഇന്നത്തെ ഇരു കക്ഷികളും ... പിന്നീട്‌ 70 കളിൽ ഉണ്ടായ പിളർപ്പിന്റെ അവസാനാമായി 1995 ൽ ഇവിടെ കക്ഷിവഴക്ക് അവസാനിപ്പിച്ചു വീണ്ടും സുപ്രീം കോടതി വിധി ഉണ്ടായി ... അതനുസരിച്ചു അന്നത്തെ യാക്കോബായ വിഭാഗം നിർദ്ദേശിച്ച മാറ്റങ്ങളോടെ സഭാ ഭരണഘടന പരിഷ്കരിച്ചു ... ഇപ്പോഴുള്ള യാക്കോബായ ശ്രേഷ്ഠ ബാവയും കൊച്ചിയുടെ മാർഗ്രിഗോറിയോസ്ഉം കോട്ടയത്തെ മാർ തീമോത്തിയോസും ഉൾപ്പെടെ അന്നുണ്ടായ എല്ലാ മെത്രാന്മാരും സഭാ ഭരണഘടനാ അനുസരിച്ചു നടന്നുകൊള്ളാം എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു ...... ഇരു കൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചു ഒരു ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ സഭയിലെ ഇരു വിഭാഗങ്ങളും ചേർന്ന് സഭയുടെ പാർലമെന്റ് ആയ അസോസിയേഷൻ കൂടാനുള്ള തയ്യാറെടുപ്പുകൾ നടത്തി ... സഭയിലെ ഇരു കക്ഷികളും ഒന്നായി .... എന്നാൽ ചില സ്വാർത്ഥ ലാഭത്തിനു വേണ്ടി ശ്രേഷ്ടഭാവയും ചില മെത്രാന്മാരും അതിൽ പങ്കെടുക്കാതെ വിട്ടു പോയി ... എന്നാൽ പഴയ യാക്കോബായ വിഭാഗത്തിലെ 4 മെത്രാന്മാർ ഈ അസോസിയേഷനിൽ പങ്കെടുത്തു .
എന്നാൽ 1995 ലെ വിധി സഭയെ മാത്രം സംബന്ധിച്ചുള്ളതാണെന്നും ഇടവകപള്ളികൾ കേസിൽ കക്ഷികൾ അല്ലാത്തതിനാൽ അവ സ്വന്ത്രമാണെന്നും പള്ളികൾക്കു ഇഷ്ടമുള്ള സഭയിൽ ചേരാമെന്നും ഉള്ള വാദം ഉന്നയിച്ചു 2002 പുതിയ ഭരണഘടന ഉണ്ടാക്കി യാക്കോബായ ക്രിസ്ത്യാനി അസോസിയേഷൻ എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തു ചില പള്ളികളിൽ ശ്രേഷ്ഠബാവയുടെ മേൽനോട്ടത്തിൽ സമാന്തരഭരണം നിലവിൽ വന്നു .... (എന്നാൽ ഈ പുതിയ സൊസൈറ്റി അംഗങ്ങൾ തമ്മിലുള്ള വ്യവഹാരം മൂലം 2002 ഭരണഘടനയെ കോടതി അസാധുവാക്കി )
എന്നാൽ 2017 ജൂലൈ 3 വിധിയോടെ കോലഞ്ചേരി അടക്കം കേസിൽ കക്ഷികളായ 5 പള്ളികളിൽ 2002 ഭരണഘടനാ അനുസരിച്ചുള്ള സാമന്തരഭരണം സുപ്രീം കോടതി നിരോധിച്ചു ...2018 ഏപ്രിൽ 19 ലെ പിറവം വിധിയോടെ മലങ്കര സഭയിലെ മുഴുവൻ പള്ളികളിലും സമാന്തര ഭരണം നിരോധിച്ചു ....
ഇടവക പള്ളികൾ കേസിൽ കക്ഷികൾ അല്ല എന്ന വാദം പറഞ്ഞു 2002 ലെ സമാധാനശ്രമം അട്ടിമറിച്ചവർക്കു ഇനിയും സമാന്തരഭരണം നടത്തി മുന്നോട്ടു പോകുക എന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ് ... ഓരോ പള്ളികളും കക്ഷികൾ ആയി ചേർന്ന കേസുകളിലെ വിധികൾ മൂലം എല്ലാ പള്ളികളിലെയും സമാന്തരഭരണം കോടതിവിധിയുടെ നിരോധിക്കപ്പെടും ..... എല്ലാ പള്ളികളും ശ്രേഷ്ഠബാവയും മറ്റു സീനിയർ മെത്രച്ചന്മാരും എഴുതി ഒപ്പിട്ടുകൊടുത്ത സഭാഭരണഘടന അനുസരിച്ചു ഭരിക്കപ്പെടും .
കഴിഞ്ഞ 16 വർഷമായി കണക്കും ബഡ്ജറ്റും ഇല്ലാതെ വെട്ടിപ്പ് ഭരണം നടത്തിഎന്ന് സൊസൈറ്റി അംഗങ്ങൾ തന്നെ ആരോപണം ഉന്നയിച്ചു കേസ് കൊടുത്തിട്ടുള്ളതും സൊസൈറ്റിയുടെ നേതാവ് തന്നെ കണക്കും ബഡ്ജറ്റും ഇല്ലായെന്ന് കോടതിയിൽ സമ്മതിച്ചതും ആണ് .....
ഇവിടെയാണ് തീവെട്ടിക്കൊള്ളക്കാർക്കു സഭയൊന്നാകുന്നതിലും സമാധാനം കൈവരുന്നതിലും ഉള്ള പ്രധാന എതിർപ്പ് ..... മലങ്കര സഭാഭരണഘടന അനുസരിച്ചു ഇടവകയുടെ ബഡ്ജറ്റ് ഉണ്ടാക്കുന്നത് ഇടവകങ്ങൾ ആണ് ... ഒരു പൈസ എവിടെ ചിലവാക്കുന്നത് എന്ന് തീരുമാനിക്കേണ്ടത് ആ ഇടവയിലെ പൊതുയോഗമാണ് .... ഒരു വർഷത്തെ കണക്കു ഇടവകയിലെ ഇന്റർണൽ ഓഡിറ്റർമാർ പരിശോധിച്ച് പൊതുയോഗതഗതിന്റെ അംഗീകാരം വാങ്ങണം ... പുറമെനിന്നുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റു ഈ കണക്കുകൾ പരിശോധിച്ച് സഭാ കേന്ദ്രത്തിൽ അയച്ചു കൊടുക്കുകയും സഭയുടെ TIN നമ്പറിൽ income tax ഫയൽ ചെയ്യണം .... എന്നാൽ സൊസൈറ്റി ഭരണത്തിൽ മിക്ക പള്ളികളുടെയും ക്യാഷ് കൈക്കാരന്റെ പേർസണൽ അക്കൗണ്ടിൽ ആണ് കിടക്കുന്നത് ... അതുകൊണ്ടു തന്നെ വ്യവസ്ഥാപിതമായ ഒരു സംവിധാനത്തെ അധികാരത്തിൽ ഇരിക്കുന്നവർ എതിർക്കുന്നു ....
അതുപോലെ സഭയിലെ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നത് മലങ്കര സഭ അസോസിയേഷൻ ആണ് ... ഓരോ ഇടവകയിലെയും 100 കുടുംബങ്ങൾക്ക് 1 എന്ന രീതിയിൽ ഇടവക പൊതുയോഗം അസോസിയേഷൻ അംഗങ്ങളെ തിരഞ്ഞെടുത്തു അയക്കുന്നു അവർ ആണ് മെത്രാന്മാരെ തിരഞ്ഞെടുക്കുന്നുന്നതു ..... എന്നാൽ സൊസൈറ്റിയിൽ ക്യാഷ് കൊടുക്കുന്ന ആർക്കും മെത്രാൻ ആകാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് .... ഇതിനെ ഒരു ധനാഗമമാർഗവുമായി സ്വീകരിച്ചിരിക്കുന്നു .... ഇത് പുറത്തു പറഞ്ഞ സൊസൈറ്റിയുടെ ഇടുക്കി ബിഷപ്പ് മാർ ക്‌ളീമീസ് ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് ആർക്കും അറിയില്ല .
അടുത്തത് പാവപ്പെട്ട വിശ്വാസികളെ പറ്റിക്കുന്ന അന്ത്യോഖ്യ ഭക്തി .... മലങ്കര സഭക്ക് അന്ത്യോക്യൻ പാത്രിയാക്കീസിനോട്‌ ബഹുമാനവും സ്നേഹവും ഉണ്ട് ... എന്നാൽ സ്വാർത്ഥലാഭത്തിനു വേണ്ടി , രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരോധിച്ച സമാന്തര സൊസൈറ്റി ഭരണത്തിന് വളം വച്ച് കൊടുക്കുന്ന പാത്രിയർക്കീസിന്റെ നടപടികളോടാണ് എതിർപ്പ് .... അന്തമായ അന്ത്യോഖ്യ ഭക്തി ഉണ്ടെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സൊസൈറ്റി നേതാക്കൾ , ഇവിടുത്തെ പ്രാദേശിക സുന്നഹദോസ് എടുത്ത തീരുമാനം പാത്രിയർക്കീസ് റദ്ധാക്കിയപ്പോൾ ഇന്ത്യയിലെ സഭ പാത്രിയർക്കീസിന്റെ ഇരുമ്പു ദണ്ഡുകൊണ്ടുള്ള നുകത്തിനു അടിമകൾ ആണെന്ന് സൊസൈറ്റിയുടെ ശ്രേഷ്ഠബാവ കല്പന ഇറക്കി യഥാർത്ഥ നിറം പുറത്തുകാട്ടി ....
മലങ്കര സഭയിലെ പള്ളികളിൽ ഓരോ 3 വർഷത്തിലും ഇടവക വികാരിമാർക്ക് ട്രാൻസ്ഫർ ഉണ്ട് ... സൊസൈറ്റിയിലെ വല്യ ഇടവകയിൽ അതാത് ഇടവക പട്ടക്കാർ തന്നെ ആജീവനാന്തം തുടരുന്നു ... ട്രാൻഫർ സിസ്റ്റം വന്നാൽ പള്ളി മാറേണ്ടി വരും ... സാമ്പത്തിലുള്ള ഇടിവ് മൂലം ഇവരും ഭരണഘടന അനുസരിച്ചുള്ള വ്യവസ്ഥാപിത ഭരണത്തെ എതിർക്കുകയും ജനങ്ങളിൽ വിഷം കുത്തിവയ്ക്കുകയും ചെയ്യുന്നു ....
ഇപ്പോഴുള്ള പ്രശ്നം വിശ്വാസികൾ യാഥാർത്ഥം മനസ്സിലാക്കുന്നു എന്നതാണ് .അവർക്ക് മുമ്പിൽ പുകമറ സൃഷിക്കുവൻ ആണ് ഈ ബഹളം.. എന്താണ് ഇന്ത്യയിലെ കോടതിവിധികൾ മൂലം പൊതുജനത്തിനുള്ള ബുദ്ധിമുട്ടുകൾ ?? മലങ്കര സഭയിലെ പള്ളികൾ എല്ലാം എല്ലാര്ക്കും എപ്പോഴും പ്രാർത്ഥനക്കായി തുറന്നിട്ടിരിക്കുന്നു .... പരുമല പള്ളിയിൽ സൊസൈറ്റി അംഗങ്ങൾ ഉൾപ്പെടെ നാനാജാതിമതസ്ഥർ വന്നു പ്രാര്ഥിച്ചുപോകുന്നു ... വിധിയെ തുടർന്ന് സമാന്തര ഭരണം അവസാനിച്ച കോലഞ്ചേരിയിൽ ജാതിമത ഭേദമില്ലാതെയെ എല്ലാരും വന്നു പ്രാർത്ഥിക്കുന്നു ...
സഭയുടെ കെട്ടുറപ്പിനും സുസ്ഥിരതക്കും സുതാര്യഭരണത്തിനും ഭരണഘടനാ ആവശ്യമാണ് ... ഇതേ ഭരണഘടന 1995 ൽ പഴയ പാത്രിയർക്കീസ് വിഭാഗം ആവശ്യപ്പെട്ടത് അനുസരിച്ചു ഭേദഗതി ചെയ്തതാണ് ... 2002 നു മുമ്പ് വാഴിക്കപ്പെട്ട സൊസൈറ്റി മെത്രാന്മാർ ശ്രേഷ്ഠബാവ ഉൾപ്പെടെ ഈ ഭരണഘടനാ അനുസരിച്ചു നടന്നുകൊള്ളാം എന്ന് കോടതിയിൽ എഴുതി ഒപ്പിട്ടു സമ്മതിച്ചതാണ് .... കോടതി വിധി നടപ്പാക്കുന്നതിലൂടെ ഭരണം ഒരു ചട്ടക്കൂടിൽ ആകും എന്നതൊഴിച്ചു വിശ്വാസികളുടെയോ പൊതുജനങ്ങളുടെയോ ഒരു അവകാശത്തിലും കൈകടത്തുന്നില്ല ... നഷ്ടം തീവെട്ടി കൊള്ളക്കാർക്കു മാത്രം ആണ് ... സമാധാനത്തിന്റെ ആഹ്വാനം കോടതിയായിട്ടു നൽകുമ്പോൾ മുഖം തിരിച്ചു ഇനിയും വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നത് വിവേകമുള്ള ക്രൈസ്തവർക്ക് ഭൂഷണമല്ല .

No comments: