Pages

Friday, July 13, 2018

ഭാരതത്തിൻറെ പരമാധികാരംഅമേരിക്കയ്ക്ക് മുമ്പിൽ അടിയറവയ്ക്കരുത്


ഭാരതത്തിൻറെ പരമാധികാരംഅമേരിക്കയ്ക്ക് മുമ്പിൽ അടിയറവയ്ക്കരുത്
ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവയ്ക്കണമെന്ന്ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ് .നവംബർ നാലാകുമ്പോഴേക്കും ഒരുതുള്ളി എണ്ണപോലും വാങ്ങരുതെന്നാണ് പ്രസിഡന്റ് ട്രംപിന്റെ അന്ത്യശാസനം. ഇന്ത്യയോട് മാത്രമല്ല ചൈനയോടും മറ്റ് രാജ്യങ്ങളോടും ഇതേഭീഷണിയാണ് അമേരിക്ക ഉയർത്തുന്നത്. രാജ്യത്തിന്റെ പരമാധികാരം പോലും അമേരിക്കയ്ക്ക് മുമ്പിൽ അടിയറവയ്ക്കാൻ  സർക്കാർ തയാറാകരുത് .ഇന്ത്യ  അമേരിക്കക്ക് വഴങ്ങുന്ന  സ്ഥിതിയാണ് ഇപ്പോൾ കാണുന്നത് .ജൂൺ മാസം മുതൽതന്നെ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ തയ്യാറായി.  പകരം അമേരിക്കയിൽനിന്നുള്ള എണ്ണ ഇറക്കുമതി പതിന്മടങ്ങ് വർധിപ്പിക്കുകയും ചെയ്തു. ഇറാൻ എണ്ണയേക്കാൾ വിലയേറിയതാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതി.


രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദേശനയം നിശ്ചയിക്കാനുള്ള പരമാധികാരം ഓരോ രാജ്യത്തിനുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് എവിടെനിന്നാണോ എണ്ണയും മറ്റു സാധനങ്ങളും ലഭിക്കുക അവിടെ നിന്ന് അത് വാങ്ങാനുള്ള സ്വാതന്ത്ര്യവും അധികാരവും ഇന്ത്യക്കുണ്ട്.130 കോടി ജനങ്ങളുള്ള, ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയും അഞ്ചാമത്തെ സൈനികശക്തിയുമാണ്  ഇന്ത്യ .അമേരിക്കയുടെ  സമ്മർദതന്ത്രങ്ങൾക്കുമുമ്പിൽ  സർക്കാർ മുട്ടുമടക്കരുത് .

അമേരിക്കയുമായി നയതന്ത്രപങ്കാളിത്തവും ചട്ടക്കൂടുകരാറും സൈനികസൗകര്യങ്ങൾ കൈമാറുന്ന കരാറും ഒപ്പിട്ടിട്ടും  സമഭാവനയോടെ  ഇന്ത്യയെ കാണാൻ അമേരിക്കക്ക്  കഴിയില്ല. 

രാജ്യത്തിന് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കുടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാക്കിൽനിന്നാണ്. രണ്ടാമത് സൗദി അറേബ്യയിൽ നിന്നും മൂന്നാമത് ഇറാനിൽനിന്നും. ദിനംപ്രതി ഏഴുലക്ഷം വീപ്പ ക്രൂഡോയിലാണ് ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഇറക്കുമതിയുടെ 12 ശതമാനം വരുമിത്. ഇത് പെട്ടെന്ന് നിർത്തിവയ്ക്കുക  പ്രയാസകരമാണ്. അങ്ങനെ ചെയ്താൽ എണ്ണയ്ക്ക് ക്ഷാമം നേരിടുമെന്നു മാത്രമല്ല വില കുതിച്ചുയരുകയും ചെയ്യും.

 വളരെ പണ്ടുമുതലേ ഇന്ത്യക്ക് ഇറാനുമായി ശക്തമായ ഉഭയകക്ഷി ബന്ധമാണുള്ളത്.  അമേരിക്കയുടെ താൽപ്പര്യം സംരക്ഷിക്കാനായി ഇറാനുമായുള്ള ദൃഡമായ സൗഹൃദം  ഇല്ലാതാക്കരുത് .എല്ലാരാജ്യങ്ങളും കച്ചവടക്കണ്ണുകളോടെയാണ് ഇന്ത്യയെ കാണുന്നത് .ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്ര വിദേശനയവും ഉയർത്തിപ്പിടിച്ച്ഉറച്ചുനിൽക്കാൻ കാൻ മോഡികേന്ദ്ര സർക്കാർ തയ്യാറാകണം .



പ്രൊഫ്. ജോൺ കുരാക്കാർ


.

No comments: