Pages

Friday, July 13, 2018

സ്ത്രീശാക്തീകരണത്തിന് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയാണ് .


സ്ത്രീശാക്തീകരണത്തിന് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയാണ് .
സ്ത്രീകളും പുരുഷന്മാരും സമൂഹത്തിന്റെ പരസ്പര പൂരകങ്ങളായി മനസിലാക്കപ്പെടുകയും പരസ്പരം ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിർവഹിക്കുകയുംചെയ്യുമ്പോഴാണ്  സമൂഹത്തിന്  വളർച്ചയുണ്ടാകുന്നത് .അമ്മയായും സഹോദരിയായും ഭാര്യയായും മകളായും മരുമകളായും പേരക്കുട്ടിയുമയൊക്കെ വ്യത്യസ്തങ്ങളായ റോളുകളാണ്  ഓരോ സ്ത്രീയ്ക്കും വന്നുചേരുന്നത് . ഓരോ റോളിനും മാന്യമായ സ്ഥാനവും പദവിയുമുണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തര്ക്കും സമൂഹത്തില് നിര്വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങള് ശരിയാംവണ്ണം നിര്വഹിക്കപ്പെടുമ്പോള് ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷമാണ് സമൂഹത്തില് സംജാതമാവുക.സ്ത്രീശാക്തീകരണത്തിന്  പുരുഷ വിരോധം  ആവശ്യമില്ല. പുരുഷനും സ്ത്രീക്കും അര്ഹിക്കുന്ന സ്ഥാനമാനങ്ങളും പദവിയും പരസ്പരം സ്നേ ബഹുമാനങ്ങളോടെ അംഗീകരിക്കുന്ന സാമൂഹ്യ സാഹചര്യമാണ് പരിഷ്കൃത സമൂഹം ആഗ്രഹിക്കുന്നത്

വനിത ശാക്തീകരണത്തിന് സ്ത്രീകള്ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയെന്ന് .സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള് സമൂഹത്തിലെ അനാചാരങ്ങള്ക്കെതിരെ ശക്തമായി നിലകൊള്ളും. അവര്ക്ക് ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുകയാണ് സമൂഹം ചെയ്യേണ്ടത് . പാവപെട്ട സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരണം. നമ്മുടെ രാജ്യത്തുള്ള സ്ത്രീകള്ക്ക് ധാരാളം കഴിവുകൾ  ഉള്ളവരാണ് . കഴിവുകളെ അവര് മനസിലാക്കണം. ധാരാളം തൊഴിൽ മേഖലകളിലേക്ക് അവരെ കൂട്ടികൊണ്ടുവരണം .സ്വയം സഹായ സംഘങ്ങൾ  കൂടുതലായി ഉണ്ടാകണം .കൃഷി, മൃഗ സംരക്ഷണ  കുടിൽ വ്യവസായം എന്നീ മേഖലകളിൽ  സ്ത്രീകള് വഹിക്കുന്ന  പങ്ക് വളരെ പ്രധാനമാണ്.

സ്ത്രീകളെ ബഹുമാനിക്കാൻ  നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു .അമ്മ വീട്ടിലെ അടിച്ചുതളിക്കാരിയല്ല, മറിച്ച് ദേവതയാണന്ന ബോധത്തോടെ ഓരോ കുഞ്ഞും വളരണം. മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിച്ച് മക്കൾ ഓരോ ദിവസവും സ്ക്കൂളിൽ പോകണം. വളർന്നു വരുന്ന ആൺമക്കളോട്, ഒരു പെൺകുട്ടികളുടേയും മുഖത്തല്ലാതെ ശരീരത്ത് നോക്കി സംസാരിക്കരുതെന്ന് അമ്മമാർ തന്നെ പറഞ്ഞു കൊടുക്കണം. നമ്മുടെ മഹനീയമായ പാരമ്പര്യം അവരുടെ ഹൃദയത്തിൽ പതിയണം. മാതാവും, മാതൃഭൂമിയും ഈശ്വരന് സമമാണന്ന് അവരിലുറയ്ക്കണം. അങ്ങനെ വളർത്തിയാൽ ഒരാൺകുട്ടിയും താൻ കാണുന്ന ഒരു സ്ത്രീയേയും അപമാനിക്കില്ല.  മറിച്ച് അവരെ ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിക്കും.

ഇന്ന് സ്ത്രീകള്ക്കെതിരെയുള്ള അക്രമങ്ങള് സമൂഹത്തില് കൂടി വരികയാണ് .സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയേക്കുറിച്ചും മാത്രമാണ് മാദ്യമങ്ങളിൽ ചർച്ച നടക്കുന്നത് .പിതാവിന്െറ വിരല്തുമ്പില്പോലും പെണ്കുഞ്ഞിന്റ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നികൃഷ്ട സംഭവങ്ങള് കേള്ക്കേണ്ടിവരുന്ന കാലം. കലാലയമുറ്റത്തും തെരുവോരങ്ങളിലും വീടിന്െറ ഉള്ളറകളിലുംവരെ പെണ്ണിന്െറ ചാരിത്ര്യം പിച്ചിച്ചീന്തി വിലപറയുന്നു .സ്ത്രീയുടെ നോവും വേദനയും അനുസ്യൂതം തുടരുകയാണ് .സ്ത്രീ ശാക്തീകരണം എവിടെ  ?..
പ്രൊഫ്. ജോൺ കുരാക്കാർ

No comments: