Pages

Wednesday, July 18, 2018

ആശയത്തെ നേരിടേണ്ടത് ആശയംകൊണ്ടാണ്


ആശയത്തെ നേരിടേണ്ടത് ആശയംകൊണ്ടാണ്
സ്നേഹമാണ് എല്ലാ മതങ്ങളുടെയും  അടിസ്ഥാനം .ഇന്ന് ആൾക്കൂട്ടവും മതസമ്മേളനങ്ങളും ജനങ്ങൾ ഭയപ്പെടുകയാണ് . രാജ്യം സംഭാവന ചെയ്ത പ്രശസ്ത ആത്മീയ പണ്ഡിതനായ സ്വാമിവിവേകാനന്ദന് രേഖപ്പെടുത്തിയത,് ഹിന്ദുമതം മാനവികതയുടേതാണെന്നും അതിനെ കളങ്കപ്പെടുത്തുന്നത് അക്രമകാരികളായ കപട വിശ്വാസികളാണെന്നുമാണ് (1893 ആഗസ്റ്റ് 20).തിരുവനന്തപുരം ലോക്സഭാംഗവുമായ ശശിതരൂര് കഴിഞ്ഞയാഴ്ച മുന്നോട്ടുവെച്ച ആശയം  ഭാരതത്തിൻറെ കണ്ണുതുറപ്പിക്കേണ്ടതാണ് .

ഇന്നുകാണുന്ന മതങ്ങളെല്ലാം അവിര്ഭവിക്കുന്നതിന് അയ്യായിരത്തോളം കൊല്ലങ്ങള്ക്ക്‌ മുമ്പ് ഭാരതത്തിൽ  ഒരു സംസ്ക്കാരം അഥവ ജീവിതരീതി നിലനിന്നിരുന്നു. ആ സംസ്കാരത്തെയാണ്‌ ആര്ഷഭാരത സംസ്കാരം അല്ലെങ്കില് സനാതനധറമ്മം എന്ന് അറിയപ്പെടുന്നത്. അതൊരു ജീവിതരീതിയായിരുന്നു. സനാതനധര്മ്മത്തിണ്റ്റെ അടിസ്ഥാനശില എന്നറിയപ്പെടുന്നത് വേദങ്ങളേയാണ്. രാമനും കൃഷ്ണനുമൊക്കെ ജനിച്ചുവീഴുന്നതുതന്നെ ഈ സംസ്കാരത്തിലാണ്. ഇതര മതങ്ങൾക്ക് പ്രചോദന മായത് സനാതനധര്മ്മ സംസ്കാരമാണ്. 

തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതരത്വത്തെ മുറുകെ പിടിച്ചതിന് മഹാത്മഗാന്ധിക്ക്  സ്വന്തം ജീവന്തന്നെയാണ് ബലിയര്പ്പിക്കേണ്ടി വന്നത് .തീവ്ര ഹിന്ദുത്വം രാജ്യത്തിനു ദോഷം ചെയ്യുമെന്നും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല് ഭരണഘടന മാറ്റിയെഴുതുമെന്നും ഇന്ത്യയെ വക്താവും ആക്കുമെന്നുമാണ്
കഴിഞ്ഞയാഴ്ച്ച  തരൂർ നടത്തിയ പ്രസംഗം
.ശ്രി തരൂരിൻറെ പ്രസംഗം പുറത്തുവന്നതുമുതല്ക്കുതന്നെ ബി.ജെ.പിയുടെ നേതാക്കള് പലരും തരൂരിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. തിങ്കളാഴ്ച തരൂരിന്റെ ഓഫീസിനു നേരെ ബി.ജെ.പി-യുവമോര്ച്ചാ പ്രവര്ത്തകര് ആക്രമണം നടത്തുകയുണ്ടായി .ആശയത്തെ ആശയപരമായി തന്നെ നേരിടുകയാണ് വേണ്ടത് .

ശശി തരൂർ  സ്വപ്രയത്നത്തിലൂടെ രാജ്യാതിര്ത്തികളും ഭാഷാദേശഭേദങ്ങളും താണ്ടി ലോകത്തിന്റെ അഗ്രിമസ്ഥാനങ്ങളിലെത്തിയ വ്യക്തിയാണ് .അന്താരാഷ്ട്ര-ഭരണഘടനാ വിഷയങ്ങളില് ഇംഗ്ലീഷിലും ഇതരഭാഷകളിലും അഗാധപാണ്ഡിത്യമുള്ള രാജ്യത്തെ അറിയപ്പെടുന്ന വക്താവും എഴുത്തുകാരനും വിമര്ശകനുമാണദ്ദേഹം. ഇത്തരമൊരാളെ അതിനീചമായി ഭത്സിക്കുന്നതിന് തയ്യാറായ ഹിന്ദുത്വവാദികള് യഥാര്ത്ഥത്തില് ഹിന്ദുമതത്തെതന്നെ അപഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. ഹിന്ദു മത വക്താവും സന്ന്യാസിയും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് .വര്ഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും രാഷ്ട്രീയമുതലെടുപ്പ് നടത്താനുമുള്ള തീവ്രഹിന്ദു ശ്രമങ്ങളെ എതിര്ത്തിരുന്ന ആളാണ് സ്വാമി  .  അദ്ദേഹത്തിന് എതിരെ നടന്ന ആക്രമണത്തെ ന്യായികരിക്കുന്നവരും രാജ്യത്തുണ്ട് .ആശയത്തെ ആശയം കൊണ്ട്നേരിടാൻ കഴിയണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: