Pages

Wednesday, July 25, 2018

"കോതമംഗലം ഹർത്താൽ"


സുപ്രിം കോടതിയുടെ 2017 ജൂലൈ 3 ലെ വിധിയിൽ അന്ത്യോക്യൻ (ക്ഷമിക്കുക), ലെബനോൻ പാത്രിയർക്കിസിന്റെ ബന്ധം അസ്തമയ ബിന്ദുവിൽ എത്തിനിൽക്കുന്നു എന്നത് അറബിക്കടലിൽ മുങ്ങിയതായി ഒരു വർഷത്തെ ചരിത്രം പഠിപ്പിക്കുന്നു.


"പ്രകമ്പനങ്ങൾ"

2017 ജൂലൈ 3 മുതൽ 2018 ജൂലൈ 22 വരെയുള്ള ദിനങ്ങൾ ഓർത്തഡോൿസ് സഭ സഹനത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും ചരിത്രം രചിക്കുകയായിരുന്നു. അത് തുടരുകയും ചെയ്യുന്നതാണ്.
സുപ്രിം കോടതി വിധി ഒരു കാതോലിക്കാബാവായും ഒരു ഭരണഘടനയും ഒരു സഭയും എന്ന മഹത്തായ ആശയം നൽകപ്പെട്ടു.തുടർന്ന് വിവിധ കോടതികളിൽ സുപ്രിംകോടതി വിധി ഉയർത്തിപ്പിടിക്കുന്നത് നമ്മൾ കണ്ടു. കോലഞ്ചേരിയിൽ തുടങ്ങി കോതമംഗലം വരെയുള്ള വിധികൾ 1934 ലെ ഭരണഘടന അനുസരിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയു എന്ന് കോടതിവിധികൾ രേഖപ്പെടുത്തി. മൂവാറ്റുപുഴ മുൻസിഫ് കോടതി ചെലവും നല്കണമെന്നത് വഴിത്തിരിവാണ്. വരാനിരിക്കുന്ന ദിനങ്ങളിൽ കേരളത്തിലെ വിവിധ കോടതികൾ വിവിധ സ്ഥലത്തെ ദേവാലയങ്ങളെപ്പറ്റി വിധി പറയുമ്പോൾ ഒരു കാതോലിക്കയുടെ കീഴിലേക്ക് എത്തിച്ചേരുന്നതാണ്.

"കോതമംഗലം ഹർത്താൽ"

മുൻസിഫ്‌ കോടതിവിധി കോതമംഗലം ചെറിയപള്ളി വികാരി തോമസ് പോൾ റമ്പാനാണെന്നും 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടുമെന്നും ഉത്തരവിട്ടപ്പോൾ കോടതി വിധിക്കെതിരെ MLA ഉൾപ്പെടെയുള്ളവർ ഹർത്താൽ ആഹ്വാനം ചെയ്യുകയുണ്ടായി. ആഹ്വാനം കോതമംഗലം ചെറിയപള്ളിയുടെ ലെറ്റർപാടിലായിരുന്നു എന്നത് എടുത്തു പറയണം.
സുപ്രിം കോടതി വിധിക്കു എതിരെ അടുത്തിടെ നടന്ന സമര മുറകൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയായിട്ടുണ്ട്. ഹർത്താൽ കോടതിക്ക് എതിരെ പ്രഖ്യാപിക്കുക വഴി കേരളത്തിൽ നിയമ ക്രമാസമാദാനത്തിനു അരാജകത്വം ഉണ്ടാക്കുകയല്ലേ, IS താലിബാൻ മോഡലായി ഇതിനെ കാണണം. ഒരു MLA നിയമസഭയിൽ ചെയ്ത പ്രതിജ്ഞക്കു വിപരീതമായി പ്രവർത്തിച്ചാൽ അദ്ദേഹം രാജി വയ്ക്കണമെന്ന് മരുഭൂമിയിലെ മലങ്കര മക്കൾ ആവശ്യപ്പെടുന്നു. കോതമംഗലത്തെ MLA എന്തുകൊണ്ടാണ് തോമസ് പോൾ റമ്പാന്റെ അമ്മയുടെ ശവ സംസ്കാരത്തിൽ കൂക്ക് വിളിച്ചവർക്കെതിരെ നിൽക്കാത്തതും റമ്പാന്റെ സഹോദരന്റെ കട അടിച്ചു തകർത്തപ്പോൾ പ്രധിഷേധിക്കാത്തത് എന്ന് ഞങ്ങൾ ചോദിക്കുന്നു. MLA പക്ഷപാതി ആയിരിക്കുന്നു .
ഹർത്താൽ ആഹ്വാനത്തെ പിൻതാങ്ങിയ കോടതി വിധിക്കെതിരെ പ്രസംഗിച്ച പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നില്ലെങ്കിൽ ഈ രാജ്യം എവിടേ ചെന്ന് നിൽക്കും.

ഹർത്താൽ വിഷയം എന്തുകൊണ്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല എന്ന് ചോദിച്ചാൽ ഇതിൽ പൈങ്കിളി കഥകൾ ഇല്ലാത്തതുകൊണ്ടാകും എന്ന് തോന്നുന്നു.

കോടതി വിധിക്കു എതിരായി ഹർത്താൽ ആചരിക്കുക വഴി രാജ്യത്തിൻറെ അഖണ്ഡതയെ ചോദ്യം ചെയ്യുകയാണ്. അത് വഴി തീവ്രവാദികളായി വിഘടിത വിഭാഗം തീർന്നിരിക്കുന്നു.

"കോടതി വിധിക്കു ശേഷം"

വിവിധ കോടതി വിധികൾ വന്നശേഷം ആ വിധിയെ പഠിക്കാൻ വിഘടിതരും രാഷ്ട്രീയക്കാരും ശ്രമിച്ചില്ല എന്നത് സത്യമാണ്.1934 ലെ ഭരണഘടനാ രജിസ്റ്റർ ചെയ്തിട്ടില്ല. ഭൂരിപക്ഷം ഞങ്ങളാണ്. നൂറ്റാണ്ടുകളായി ഞങ്ങൾ ഇവിടെയുണ്ട്, തുടങ്ങിയ പച്ചക്കള്ളങ്ങൾ വിഘടിത വിഭാഗക്കാർ പടച്ചു വിടുന്നുണ്ട് ഇതിനെല്ലാം കോടതി വിധികൾ ഉത്തരം നൽകിയിട്ടുണ്ട്. ചില വിഘടിതരുടെ വ്യാഖ്യാനം കേട്ടാൽ എല്ലാം ജഡ്ജിമാരും മണ്ടന്മാരും നിയമം അറിയാത്തവരുമാണ്, ഞങ്ങളാണ് എല്ലാം തികഞ്ഞവർ എന്നാണ് ഈ വ്യാഖ്യാതാക്കൾ കോടതിയിൽ വാദങ്ങൾ നടന്നപ്പോൾ എവിടെയായിരുന്നു പണം നൽകി വിധി സമ്പാദിച്ചു എന്ന് പറയുന്ന വിഘടിതർ പിന്നെ എന്തിനാണ് വീണ്ടും കോടതിയിൽ പോകുന്നത്. കുറിഞ്ഞി പള്ളി കേസിൽ ഒരു ലക്ഷം രൂപ പിഴ അടച്ചശേഷം കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞു ഹർജി പിൻവലിക്കരുതോ ?
കോലഞ്ചേരിയും നെച്ചൂരും വിധി നടപ്പാക്കിയ ശേഷം ഒരു വിഘടിതരും 1934 ലെ ഭരണഘടനാ അംഗീകരിച്ചു വന്നില്ലല്ലോ എന്ന ചോദ്യത്തിന് ആ പാവങ്ങളുടെ സ്വർണ്ണവും പണവും കേസ് നടത്താൻ വാങ്ങിയത് തിരികെ നൽകിയാൽ ധാരാളം പേർ 1934 നെ അംഗീകരിക്കും എന്നതാണ് ഉത്തരം.

"ചർച് ആക്ട്" - എന്താണ് ചർച് ആക്ട് ?

"THE KERALA CHRISTIAN CHURCH PROPERTIES AND INSTITUIONS TRUST ACT " ,
രണ്ടായിരത്തി ഒൻപതിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഇരുപത്തിമൂന്നു പ്രധാന തലക്കെട്ടോടെ തയ്യാറാക്കിയ നിയമമാണെങ്കിലും കേരളാ നിയമസഭക്ക് പാസ്സാക്കാൻ സാധിച്ചില്ല. അതുകൊണ്ടു അത് നിയമമാക്കിയില്ല. അതിൽ പറയുന്ന കാര്യങ്ങളേക്കാൾ ഭംഗിയായി 1934 ലെ സഭാ ഭരണഘടനാ വിശദീകരിക്കുന്നുണ്ട്. ജസ്റ്റിസ് തയാറാക്കിയ നിയമാവലിയിൽ സ്വത്തും പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ കീഴിൽ വരവ് ചെലവ് കണക്കു സഹിതം പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ അത് ഭംഗിയായി നിർവഹിക്കുന്ന സഭയാണ് മലങ്കര ഓർത്തഡോൿസ് സഭ. കേരളത്തിലെ ഒരു സഭകളും ചർച് ആക്ട് അംഗീകരിക്കുന്നില്ല. ക്രൈസ്തവ സഭകൾ മറ്റു മതങ്ങൾ പോലെയല്ല. സഭയിൽ അംഗത്വവും കൂദാശകളും വിശ്വാസവും എല്ലാം സൊസൈറ്റി നിയമത്തിനു വിദേയപ്പെട്ടുപോകില്ല. വളരെയധികം വ്യവസ്ഥാപിതമായ രീതിയിലാണ് ക്രൈസ്തവ സഭകൾ.
പ്രത്യേകിച്ച് കത്തോലിക്കാ, ഓർത്തഡോൿസ്, മാർത്തോമാ, CSI സഭകൾ പ്രവർത്തിക്കുന്നത്.
വിഘടിത വിഭാഗത്തോട് പറയാനുള്ളത് ചുര്ച്ച് ആക്ട് നടന്നാൽ ലെബനോൻ മലങ്കര ബന്ധം പൊളിയുകയും പാത്രിയർക്കിസ് ഈ വഴി വരാൻപോലും സാധിക്കില്ല എന്നതാണ്.
സുപ്രിം കോടതി 1934 ലൂടെ ഭരിക്കപ്പെടാവൂ എന്ന വിധിയിലൂടെ ചർച് ആക്ടിനും മുകളിലുള്ള സംവിധാനമാണ് മലങ്കര സഭയിൽ ഇപ്പോൾ ഉള്ളത് . നടക്കാത്ത സ്വപ്നമാണ് ചർച് ആക്ട്.
കത്തോലിക്കാ സഭക്ക് അടുത്തിടെ ഉണ്ടായ ചില പ്രശ്നങ്ങൾ വന്നപ്പോൾ അവരിലെ ചിലർ ചർച് ആക്ട് എന്ന് പറയുമ്പോഴും അതിനു ആത്മാര്ഥതയില്ല എന്നതാണ് സത്യം.
ചർച് ആക്ട് നടപ്പാക്കിയാൽ അതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ലെബനോൻ പാത്രിയർക്കിസിന്റെ വിഘടിത വിഭാഗമായിരിക്കും.2017 ലെ സുപ്രിം കോടതി വിധിയോടെ വിഘടിത വിഭാഗം അറബിക്കടലിൽ വീണിരിക്കുന്നു. കേരളത്തിൽ അങ്ങനെ ഒരു സഭ ഇല്ലാത്തതിനാൽ പിന്നെ എന്ത് ചർച് ആക്ട് ?

പള്ളികൾ (1064 ) മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കയുമായ പരി. ബസേലിയോസ് പൗലോസ് ദ്വിതീയന്റെ അധീനതയിൽ ആയതിനാൽ കേരളാ ചർച് ആക്ട് വന്നാൽ അവയെല്ലാം കാതോലിക്കയുടെ കീഴിൽ ആക്ട് അനുസരിച്ചു പ്രവർത്തിക്കുമെന്ന് ഓർമ്മപ്പെടുത്തൽ മരുഭൂമിയിലെ മാർത്തോമൻ മക്കൾ നടത്തുന്നു. ചർച് ആക്ട് വഴി മലങ്കര സഭയെ പേടിപ്പിക്കാൻ നോക്കിയാൽ നിങ്ങളുടെ തകർച്ച ഊഹിക്കാൻ കഴിയില്ല.

"കെയ്‌റോ"

അടുത്തത് പൗരസ്ത്യ സഭകളുടെ സമാധാന ശ്രമമാണ്. ലബനനിൽ സിറിയൻ ഓർത്തഡോൿസ് സഭയുടെ ആസ്ഥാന മന്ദിര കൂദാശയും ലബനീസ് ഓർത്തഡോൿസ് സഭ എന്ന പുതിയ നാമകരണത്തിന്റെയും ചടങ്ങിൽ അർമേനിയൻ കാതോലിക്കയും കോപ്റ്റിക് പാത്രിയർക്കിസും പങ്കെടുത്തപ്പോൾ അവരെ സഭാ സമാധാനത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ചു രംഗത്തിറക്കിയിരിക്കുന്നു. പാത്രിയർക്കിസ് തിരക്കിട്ടു കേരളത്തിൽ വന്നത് ഓറിയന്റൽ സഭകളെ പാത്രിയർക്കിസ് സമാധാനപുത്രനെന്നു കാണിക്കാനായിരുന്നു എന്നത് ഞങ്ങൾ നേരത്തെ എഴുതിയത് സത്യമായിരുന്നു.
ഓറിയന്റൽ ഓർത്തഡോൿസ് സഭകൾക്ക് ഒരു പൊതു വേദി വേണമെന്ന് പരിശുദ്ധ ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയൻ കാതോലിക്കാ എത്യോപ്യൻ ചക്രവത്തി ഹെയ്‌ലി സെലാസിയോട് ഭാരത പര്യടനത്തിൽ പറഞ്ഞതിന്റെ ഫലമാണ് ഇന്നത്തെ ആറു സഭകൾ ചേർന്ന ഓറിയന്റൽ ഓർത്തഡോൿസ് വിഭാഗം ആ വിഭാഗത്തിൽ കോക്പിറ്റിക് സഭയുമായും ലബനോൻ (പഴയ അന്ത്യോക്യൻ) സഭയുമായും നല്ല ബന്ധമാണെങ്കിലും അത്ര നല്ല ബന്ധം നമ്മുടെ സഭയുമായില്ല. അർമേനിയൻ സഭയുമായി നമുക്ക് ബന്ധമുണ്ടെങ്കിലും ആഴമായ ബന്ധമാണ് എത്യോപ്യൻ സഭയുമായി. ഈ കൂദാശയിൽ അതുകൊണ്ടാണ് എത്യോപ്യൻ സഭയെ അടുപ്പിക്കാഞ്ഞത് എന്ന് തോന്നുന്നു . നവംബറിൽ ചർച്ച ആരംഭിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചില സംശയങ്ങൾ ഞങ്ങൾക്ക് തോന്നുന്നു. ഒന്നാമതായി ആറു സഭകളുടെ ഓറിയന്റൽ സഭകളിൽ മൂന്നെണ്ണം മാത്രം ഇങ്ങനെ തീരുമാനിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്താണ് ? യഥാർത്ഥത്തിൽ ആറു സഭകളും ചേർന്ന് തീരുമാനിക്കേണ്ടതല്ല സമാധാനശ്രമം. എന്തുകൊണ്ട് മലങ്കര ഓർത്തഡോൿസ് സഭയോട് ചോദിക്കാതെ ഇങ്ങനെ ഏകപക്ഷീയമായി തീരുമാനിച്ചു .

എന്തുകൊണ്ട് അർമേനിയൻ പാത്രിയർക്കിസിനെ ഉൾപ്പെടുത്തിയില്ല ? നമ്മുടെ കാതോലിക്കാ പല പ്രാവശ്യം , ഈ പ്രശ്നങ്ങൾ കോക്പിറ്റിക് പോപ്പ് തെവൊദൊറാണ് രണ്ടാമനോട് പറഞ്ഞപ്പോഴും ഇടപെടാതെ മാറി നിന്നതു എന്തിനു ?
പരാജയം പൂർണ്ണമായി, ഇനിയും ജീവിക്കാൻ നിവർത്തിയില്ല എന്ന് കാണുമ്പോഴാണല്ലോ പല അടവുകളും പുറത്തെടുക്കുന്നത്. സുപ്രിം കോടതി ജസ്റ്റിസ് മലീമഡ് വഴി സമാധാന ശ്രമം നടത്തിയപ്പോഴും, കേരളത്തിലെ വിവിധ സർക്കാരുകളും ഉപസമിതി സമാധാന ചർച്ച നടത്തിയപ്പോഴും അത് പൊളിച്ചടുക്കിയത് ശ്രേഷ്ഠ മഫ്രിയാനയായിരുന്നു. തിളച്ച വെള്ളത്തിൽ ചാടിയ പൂച്ച വീണ്ടും ചാടിയല്ലോ.
ആരുമായും ചർച്ചക്ക് തയ്യാറാണെന്ന് മലങ്കര സഭയുടെ വാതിലായ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ രണ്ടായിരത്തി പതിനേഴു ജൂലൈ മൂന്നിലെ വിധിയെ തുടന്ന് കേരളാ ജനതയോട് പറഞ്ഞതാണ്. സുപ്രിം കോടതി വിധിയും 1934 ലെ സഭ ഭരണഘടനയും മുന്നിൽ വച്ചുള്ള ചർച്ചയെ എവിടെയും മലങ്കര സഭ ചെയ്യുകയുള്ളൂ. ധാരാളം അനുഭവത്തിന്റെ തീച്ചൂളയിലൂടെയാണ് സഭ കടന്നുപോയിട്ടുള്ളത്. യഥാർത്ഥ സമാധാനമാണ് മലങ്കര സഭ ആഗ്രഹിക്കുന്നത്.
സമാധാന ശ്രമങ്ങൾക്ക് ശ്രമിക്കുന്നവർക്ക് ശ്രേഷ്ഠ മഫ്രിയാനയുടെയും മെത്രാൻ സംഘത്തിന്റെയും പാത്രിയർക്കിസിന്റെയും സ്വഭാവം അറിയില്ല എന്നതാണ്. ഇവരോടെല്ലാം ഞങ്ങൾക്ക് ചോദിക്കാനുള്ളത് എന്തിനാണ് പാത്രിയർക്കിസ് ഈ സഭയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതു എന്നാണ്. കോപ്ടിക്‌സഭാ പാത്രിയർക്കിസ് അന്ത്യോക്യയിൽ ഇടപെടുന്നുണ്ടോ ? ആസ്ഥാന മന്ദിര കൂദാശയിലും വി.കുർബാനയിലും അർമേനിയൻ കാതോലിക്കാ ആരാവും? കോപ്റ്റിക് പാത്രിയർക്കിസ് പങ്കെടുത്തതിനാൽ അടുത്ത വര്ഷം അർമേനിയൻ കത്തോലിക്കയോ കോപ്റ്റിക് പാത്രിയർക്കിസോ ആസ്ഥാന മന്ദിരത്തിനു അവകാശം ഉണ്ടെന്നു പറയുവാൻ കഴിയുമോ ? അങ്ങനെയുണ്ടെങ്കിൽ അവർ സമാധാന ശ്രമത്തിനു ശ്രമിക്കണമെന്നാണ് മരുഭൂമിയിലെ മാർത്തോമൻ മക്കൾ ആവശ്യപ്പെടുന്നത് . കേരളത്തിലെ ഇതര സഭകളോട് പാത്രിയർക്കിസ് കാപ്പി സൽക്കാരത്തിൽ സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കണമെന്നു പറഞ്ഞപ്പോൾ സുപ്രിം കോടതി വിധി അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കാപ്പി തന്നതിൽ സന്തോഷമെന്നും പ്രധാനമന്ത്രിയും പ്രസിഡന്റും ഞങ്ങളെ കാണാൻ പാത്രിയർക്കിസ് ഡൽഹിയിലേക്ക് വരേണ്ട എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞങ്ങളെ കാണാൻ തിരക്കിട്ടു ശ്രമിച്ചത് എന്ന് കേരളത്തിലെ ഇതര സഭ നേതാക്കൾ പാത്രിയർക്കിസ്‌നോട് മുഖത്തു നോക്കി പറഞ്ഞതിന്റെ ക്ഷീണം തീർക്കാനാണെന്നു ഓറിയന്റൽ നേതാക്കളെ രംഗത്തിറക്കിയത്. അവർക്കും സത്യം അറിയുമ്പോഴും ചതിവ് മനസിലാക്കുമ്പോഴും ലെബനോൻ പാത്രിയർക്കിസിനെ ഓറിയന്റൽ കുടുംബത്തിൽ നിന്ന് പുറത്താക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
എന്തായാലും ലെബനോൻ പാത്രിയർക്കിസും കോപ്റ്റിക് പാത്രിയർക്കിസും അർമേനിയൻ കാതോലിക്കയും ഒന്നിച്ചു വി കുർബാന നടത്തിയതിൽ സന്തോഷം. എത്രയോ വര്ഷങ്ങള്ക്കു മുൻപേ നമ്മുടെ കാതോലിക്കയും ഓറിയന്റൽ സഭ നേതാക്കളും തമ്മിൽ വി.കുർബാനയിൽ പങ്കെടുത്തിരുന്നു.

ഒടുവിൽ കിട്ടിയത്. ലെബനൻ പാത്രിയർക്കിസ് കേരളത്തിൽ വന്നപ്പോൾ പറഞ്ഞത് ശ്രേഷ്ഠനെ ലെബനോനിൽ കൊണ്ടുവരരുത്. അതുകൊണ്ടാണ് ക്ഷണിക്കാത്തതും ഒന്നോ രണ്ടോ മെത്രാൻമാരെ വരാവൂ എന്ന കൽപ്പന പാലിച്ചതിൽ കൂദാശക്ക് ശേഷം കേരളം സംഘത്തെ അനുമോദിച്ചു എന്നാണ് ..

"ഉപസംഹാരം"

ഹർത്താൽ ആഹ്വാനം ലെബനോൻ പാത്രിയർക്കിസിന്റെ സ്ലൈകീക വാഴ്‌വിനാൽ വിരിഞ്ഞതാണോ എന്ന് ചോദ്യം ഞങ്ങൾ ഉന്നയിക്കുന്നു. ചർച്ച ആക്ടിനും അപ്പുറമാണ് 1934 ലെ ഭരണഘടനാ എന്നത് നിയമം അറിയാവുന്ന ഏവർക്കും അറിയാം. ഓറിയന്റൽ ഓർത്തഡോൿസ് വിഭാഗത്തിലെ രണ്ടുപേർ ചർച്ചക്ക് വിളിച്ചാൽ മലങ്കര സഭാ അത് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ഇന്ത്യൻ ഭരണഘടനയും സുപ്രിം കോടതി വിധികളും അനുസരിച്ചു ജീവിക്കാനാണ് ഓരോ ഓർത്തോഡോസ്‌കാരനും ശ്രമിക്കുന്നത് പരസ്പര വിശ്വാസത്തോടെ അവരവരുടെ കാനോനുകളും അനുസരിച്ചു പരസ്പര ബഹുമാനത്തോടെ മുന്നേറുവാനാണ് ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ ഒരു സംഗതിയായി തീർന്നത്.

"വൽക്കഷ്ണം"

പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങളെ വഴിതെറ്റിക്കാണാനാണ് ഹർത്താലും ചർച് ആക്റ്റും കെയ്‌റോ ചർച്ചയും.
നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ആദ്യാത്മീക കാര്യങ്ങൾ നിർവഹിക്കാൻ മലങ്കര ഓർത്തഡോൿസ് സഭാ പ്രതിജ്ഞബദ്ധമാണ്..

No comments: