Pages

Monday, July 2, 2018

"നാൻ പെറ്റ മകനേ" എന്ന് അലമുറയിട്ട് കരയുന്നഅഭിമന്യുവിൻറെ അമ്മയുടെ കണ്ണീർ തുടയ്ക്കാൻ ആർക്കും ആവില്ല


"നാൻ പെറ്റ മകനേ" എന്ന് അലമുറയിട്ട് കരയുന്നഅഭിമന്യുവിൻറെ അമ്മയുടെ  കണ്ണീർ തുടയ്ക്കാൻ ആർക്കും ആവില്ല.
.എറണാകുളം മഹാരാജാസ് കോളേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥി കുത്തേറ്റ് മരിച്ചു. മഹാരാജാസ് കോളേജ് രണ്ടാം വര്ഷ കെമിസ്ട്രി വിദ്യാര്ഥിയും എസ്.എഫ്.ഐ നേതാവുമായി ഇടുക്കി മറയൂര് സ്വദേശി അഭിമന്യു (20)വാണ് മരിച്ചത്. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് അഭിമന്യു. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില് എടുത്തു. ഇവര് കാമ്പസ് ഫ്രണ്ട് പ്രവര്ത്തകരാണെന്ന് പോലീസ് പറഞ്ഞു.

ജീവിതത്തിന്റെ യൗവ്വന തുടുപ്പിൽ പാർട്ടിയുടെ പതാക പുതപ്പിച്ചു കുഴിമാടത്തിലേക്കു യാത്ര പോകുന്ന കാഴ്‌ച അതീവ ദുഃഖത്തോടെയാണ് കേരളം കാണുന്നത് . വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീർ തുടയ്ക്കാൻ ഒരു പാർട്ടിക്കാരനും ആവില്ല..ഒരു മന്ത്രിയുടെ മകനുംരക്തസാക്ഷി ആയിട്ടില്ലഒരു രക്ത സാക്ഷിയുടെ മകനുംമന്ത്രിയുമായിട്ടില്ലഎന്ന സത്യം  എല്ലാവരും തിരിച്ചറിയണം . "നാൻ പെറ്റ മകനേ" എന്ന് അലമുറയിട്ട് കരയുന്ന  അഭിമന്യുവിന്റെ അമ്മയെ കണ്ടോ?, മുണ്ടിന്റെ കോന്തല കൊണ്ട് ഇടക്കിടെ കണ്ണ് തുട ക്കുകയും ഇടക്ക് നില മറന്ന് കരയുകയും ചെയ്യുന്ന അവന്റെ അച്ഛനേ കണ്ടോ?മഹാരാജാസ് പോലെ ഒരു കോളേജിൽ എത്തിപ്പെടാൻ അഭിമന്യു  താണ്ടിയ ദൂരങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ?ദൂരെ കോളേജിൽ മകന്റെ ഭാവി സുരക്ഷിതം ആണെന്ന് കരുതി മുണ്ട് മുറുക്കി സപ്നങ്ങൾ നെയ്ത അച്ഛനെയും അമ്മയെയും നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ?കൈ രണ്ടും പിന്നിൽ കെട്ടി ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ പിടഞ്ഞു വീണപ്പോൾ അഭിമന്യു  അനുഭവിച്ച വേദന  നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ?

ക്യാംപസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട നിസാര തര്ക്കമാണ് രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിയുടെ ജീവനെടുത്തത്.ഗായകൻ കൂടിയായിരുന്നു അഭിമന്യു. പാടിയ പാട്ടുകൾ മഹാരാജാസ് കോളേജിൽ എന്നും അലയടിക്കും . അവൻ പാടിയിരുന്ന നാടൻപാട്ടുകൾ  അവിടെ ഓർ വേദനയായി  എന്നും തുടരും . കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന  ഒരു പ്രതിഭാ ശാലിയായിരുന്നു അഭിമന്യു .സർഗ്ഗാന്മനകൾ വിടരേണ്ട ക്യാമ്പസുകളിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ ആരാണ് വിതച്ചത് ?ആർക്കുവേണ്ടിയാണി കൊല്ലും കോലയും. ഒരമ്മയ്ക്കു മകനെ നഷ്ടപ്പെട്ടു. ഒരച്ഛനു മകനേയും.  കൊല്ലുന്നവനും കൊല്ലപ്പെടുന്നവന്റേയും സ്വപ്നങ്ങളാണ് നഷ്ടപ്പെട്ടത്. എല്ലാ കുടുംബത്തിന്റേയും വേദന ഒന്നാണെന്ന് തിരിച്ചറിയുക.കലാലയങ്ങളിൽ വർഗ്ഗീയ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ വേരുറപ്പിക്കുന്നത് മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കിൽ കലാലയ മുറ്റത്ത് പിടഞ്ഞു വീഴുന്ന അഭിമന്യുമാരുടെ എണ്ണം കൂടുകയേയുള്ളു .ഭരണാധികാരികൾ ഇത്തരം വിഷസർ പ്പങ്ങളെ അടിച്ചമർത്തുക താന്നെ വേണം .



പ്രൊഫ്.  ജോൺ കുരാക്കാർ

No comments: