Pages

Tuesday, July 17, 2018

വെള്ള പൊക്കം - ഒരു നൊമ്പര കാഴ്‌ച


വെള്ള പൊക്കം - ഒരു നൊമ്പര കാഴ്
തൊടുപുഴ: തൊമ്മൻകുത്ത് പുഴ കരകവിഞ്ഞൊഴുകിയത് കാണാനായി ഒട്ടേറെയാളുകളാണ് തിങ്കളാഴ്ചയെത്തിയത്. അവർക്കെല്ലാം നൊമ്പരമായി ഒരുനായയും അവിടെയുണ്ടായിരുന്നു, കുഞ്ഞുങ്ങളിൽനിന്ന് അകന്നുപോയ ഒരു നായ.രാത്രി തൊമ്മൻകുത്ത് പാലം കടന്ന് പുഴയ്ക്ക് ഇക്കരെയെത്തിയതാണ് നായ. പുലർച്ചെയോടെ വെള്ളം ഉയർന്നതിനെത്തുടർന്ന് പാലത്തിലൂടെ അക്കരെ കടക്കാനാകാത്തതിനാൽ ഒരു രാത്രി മുഴുവൻ അത് തൊമ്മൻകുത്ത് പുഴയുടെ അരികിലിരുന്നു. ഉച്ചയോടെ വെള്ളം ഇത്തിരി കുറഞ്ഞപ്പോൾ നായ പാലത്തിലൂടെ മുന്നോട്ട് നടക്കും.
പറ്റുന്നത്രയും ദൂരം പോയി നോക്കും. പോകാനാവില്ലെന്ന് ബോധ്യമാകുമ്പോൾ വീണ്ടും പിറകോട്ട് നടക്കും. വീണ്ടും അതേവേഗത്തിൽ വെള്ളത്തിലിറങ്ങി അക്കരെ കുഞ്ഞുങ്ങളുടെ അടുത്തെത്താൻ ശ്രമം നടത്തും. പലകുറി ഇതാവർത്തിച്ചപ്പോൾ ചിലർ ബെൽറ്റിൽ പിടിച്ച് അക്കരെ കടത്താൻ നോക്കിയെങ്കിലും കുരച്ചതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.

 Prof. John Kurakar

No comments: