Pages

Monday, July 2, 2018

കേരളത്തിലെ ക്രൈസ്തവ സഭകൾ ഒരു ദുരന്ത മുനമ്പിലൂടെയാണ് യാത്രചെയ്യുന്നത്.


കേരളത്തിലെ ക്രൈസ്തവ സഭകൾ ഒരു ദുരന്ത മുനമ്പിലൂടെയാണ് യാത്രചെയ്യുന്നത്.
കേരളത്തിലെ ക്രൈസ്തവ സഭകൾ  ഒരു ദുരന്ത മുനമ്പിലൂടെയാണ് യാത്രചെയ്യുന്നത് .സഭകളുടെ നാരായവേരിന് രോഗം ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഇതിൽ കത്തോലിക്കാ,ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, എന്നീ വ്യത്യാസമില്ല . സമ്പത്തിന്റെ കുമിഞ്ഞ് കൂടലാണ് കേരള സഭകളിലെ പ്രശ്നങ്ങൾക്ക് മുഖ്യ കാരണം. അധികാരമോഹം എല്ലാ സഭകളിലും ഒരു പ്രശ്‌നം തന്നെയാണ് .ബിഷപ്പുമാരും വൈദീകരുമൊക്കെ ലൈംഗീക ആരോപണങ്ങളിൽ അകപെടുകയാണ് .ഈ പ്രതിസന്ധി ഒരേ സമയം വെല്ലുവിളയും അവസരവുമാണെന്ന് സഭകള് തിരിച്ചറിയണം.പ്രലോഭനങ്ങളുടെ വന്കടലുകള് താണ്ടി രക്ഷയുടെ പൊന്വെളിച്ചത്തിലേക്ക് പോയ  യേശുക്രിസ്തുവിൻറെ  പിന്ഗാമികള് പരാജയപ്പെട്ടുപോയ ജനതയാണെന്ന് കാലവും ചരിത്രവും വിധിയെഴുതാതിരിക്കട്ടെ.  പ്രലോഭനങ്ങളുടെ നെടുമ്പാതകള് താണ്ടിയാണ് ക്രിസ്തു ഗാഗുല്ത്തയിലെത്തിയത്. അവിടെ കുരിശില് തന്റെ ശരീരത്തെ ബലികൊടുത്തുകൊണ്ട് ക്രിസ്തു വിമോചനത്തിന്റെയും ഉയിര്പ്പിന്റെയും പുതിയ ആകാശവും ഭൂമിയും അനുയായികള്ക്കായി തുറന്നു.ഈ ക്രിസ്തുവിന്റെ പിന്ഗാമികളാണ് ഇന്നിപ്പോള് പ്രലോഭനങ്ങളുടെ ചതുപ്പുകളില് വീണുപുതയുന്നത്.

കേരളത്തിൽ സഭകൾ തിന്മകളുടെ കൊടുങ്കാറ്റില് വല്ലാതെ ആടിയുലയുകയാണ് .. '' എന്റെ പിതാവേ, എന്തിനാണ് നീയെന്നെ ഉപേക്ഷിച്ചത് ? '' എന്ന് കുരിശില് കിടന്ന് വിലപിച്ച ക്രിസ്തുവിനെപ്പോലെ കേരളത്തിലെ വിശ്വാസ സമൂഹം കണ്ണുകള് സ്വര്ഗ്ഗത്തിലേക്കുയര്ത്തി മാറത്തടിച്ച് സങ്കടപ്പെടുന്നു. ഈ സങ്കടത്തിന് സഭാവ്യത്യാസമില്ല. ജലന്ധറിലെ മെത്രാന് ലത്തീന് റീത്തിലാണെങ്കില് തിരുവല്ലയിലെ ലൈംഗികാപവാദത്തിലെ കക്ഷികള് ഓര്ത്തഡോക്സുകാരാണ്. ഇപ്പുറത്ത് സീറോമലബാര് ക്രിസ്ത്യന്സഭയുടെ കാര്യവും ഒട്ടും ഭേദമല്ല. രക്തസാക്ഷികളുടെ ബലികുടീരങ്ങള്ക്കുമേലാണ് കത്തോലിക്കാ സഭയുടെ അടിത്തറ പടുത്തുയര്ത്തപ്പെട്ടത്. ദാരിദ്ര്യവും പീഡനങ്ങളും അതിജീവിച്ചാണ് സഭ വളര്ന്നത്. പിന്നീട്  ആശയസംഘര്ഷങ്ങളുടെ വഴിത്താരയില് സഭ ഒന്നിനുമേല് മറ്റൊന്നായി വേര്പിരിഞ്ഞു. പക്ഷേ, ഇപ്പോഴും എല്ലാ സഭകളുടെയും നാഥന് ക്രിസ്തു തന്നെയാണ്.

മരപ്പണിക്കാരനായി ജീവിക്കുകയും ഉടുതുണിപോലും ഈ ലോകത്തിന് നല്കി കടന്നുപോവുകയും ചെയ്ത ഈ ക്രിസ്തുവിനെ ഇന്നിപ്പോള് നമുക്ക് എവിടെയാണ് കാണാന് കഴിയുക? കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അനന്തസാഗരമായ ക്രിസ്തുവിനെ നമ്മുടെ സഭകള് കൈവിട്ടിരിക്കുന്നു , മാംസത്തിന്റെ പ്രലോഭനങ്ങള് അതിജീവിക്കാനാവാതെ സഭയുടെ അകത്തളങ്ങള് വല്ലാതെ ജീര്ണ്ണിച്ചുപോയിരിക്കുന്നു.  സുശക്തമായ ആതമപരിശോധന സഭകള് നടത്തേണ്ടതുണ്ട്. സഭകള് സ്ഥാപനങ്ങളായി വളര്ന്നു പന്തലിച്ചപ്പോള് എവിടെ വെച്ചാണ് ആത്മവിശുദ്ധിയുടെ രക്ഷാകവചം നഷ്ടപ്പെട്ടതെന്ന് സഭാ നേതൃത്വം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.  മറ്റെന്തു നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല് പിന്നെ മുഴങ്ങുന്ന ചേങ്ങില മാത്രമായിരിക്കും സഭകളെന്ന് പുരോഹിതവൃന്ദം തിരിച്ചറിയാതെ പോവരുത്.

ഇന്ത്യയുടെ ബഹുസ്വരതയില് ഉള്ച്ചേര്ന്നുകൊണ്ടാണ് ക്രിസ്ത്യന് സഭകള് ഇവിടെ വളര്ന്നത്. ഈ രാഷ്ട്രത്തിന്റെ വളര്ച്ചയില് സഭകള് വഹിച്ച പങ്ക് ആര്ക്കും തള്ളിക്കളയാനാവില്ല. വിദ്യാഭ്യാസ , ആരോഗ്യ മേഖലകളില് ക്രിസ്ത്യന് സ്ഥാപനങ്ങളുടെ സേവനങ്ങള് ഈ ദേശം എന്നും നെഞ്ചോട് ചേര്ത്തുപിടിച്ചിട്ടുണ്ട്. ഒരു സഭയും ഒരു തുരുത്തല്ല. ഈ ഭൂഖണ്ഡത്തില് പരസ്പരം ഇഴചേര്ന്നുകൊണ്ടാണ് സഭകളും നിലനില്ക്കുന്നത്. അതുകൊണ്ടുതന്നെ സഭകള് നേരിടുന്ന വെല്ലുവിളികള് പൊതുസമൂഹത്തിന് കണ്ടില്ലെന്നു നടിക്കനാവില്ല. . പ്രലോഭനങ്ങളുടെ വന്കടലുകള് താണ്ടി രക്ഷയുടെ പൊന്വെളിച്ചത്തിലേക്ക് നയിച്ചവന്റെ പിന്ഗാമികള് പരാജയപ്പെട്ടുപോയ ജനതയാണെന്ന് കാലവും ചരിത്രവും വിധിയെഴുതാതിരിക്കട്ടെ.( Ref: Mathrubhumi)പ്രൊഫ്. ജോൺ കുരാക്കാർ


No comments: