Pages

Tuesday, July 17, 2018

460 തരം പഴങ്ങൾ വീട്ടുവളപ്പിൽ കൃഷിചെയ്യുന്ന കൊട്ടാരക്കരക്കാരൻ ഹരി മുരളീധരൻ.



GREEN GRAMA WORLD TROPICALFRUIT PLANTS

GREEN GRAMA FRUIT THOTTAM , kottrakkara , Kollam
8547414473 , 7200707222

460 തരം പഴങ്ങൾ വീട്ടുവളപ്പിൽ
കൃഷിചെയ്യുന്ന കൊട്ടാരക്കരക്കാരൻ
 ഹരി മുരളീധരൻ.

ബ്രസീലിയൻ നട്ട്, അവോക്കാഡോ, കിവി, ജബോത്തിക്കാബ, ഇങ്ക നട്ട്, വെള്ള ഞാവൽ, കദംബം, കേപ്പൽ , ജംഗിൾ സോപ്പ്, തുടങ്ങി ഇവിടെയില്ലാത്ത പഴങ്ങൾ തുച്ഛം.ലോകത്തിന്റെ പഴക്കൊട്ട എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ട ഒരിടമുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. അവിടെ ഒന്നും രണ്ടുമല്ല വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന 460 തരം പഴങ്ങളാണ് മരങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ ഹരി മുരളീധരന്റെ ഗ്രീൻ ഗ്രാമ എന്ന ഹരിത ഉദ്യാനമാണ് ഇത്തരത്തിൽ ലോക ശ്രദ്ധ ആകർഷിക്കുന്നത്.

ആറു വർഷങ്ങൾക്ക് മുൻപാണ് മുരുഗപ്പ ചെട്ടിയാർ ഇൻസ്റ്റിറ്റിയൂട്ടിൽ ശാസ്ത്രജ്ഞനായിരുന്ന ഹരി, ഗവേഷണത്തിന്റെ ലോകം വേണ്ടെന്നു വച്ച്കൃഷിയിലേക്ക് തിരിയുന്നത്. കൃഷിയോട് ചെറുപ്പം മുതൽക്ക് ഉണ്ടായിരുന്ന താല്പര്യം മാത്രമായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ.വീടിനു സമീപത്തായി ഉണ്ടായിരുന്ന ഒരേക്കറോളം ഭൂമിയിൽ കൃഷി ചെയ്യാനായിരുന്നു പദ്ധതി.എന്നാൽ എന്ത് കൃഷി ചെയ്യും എന്നത് അപ്പോഴും ഒരു ചോദ്യ ചിഹ്നമായി മാറി.അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായുള്ള ചാർട്ട് തയ്യാറാക്കുകയായിരുന്നു ഹരി. അപ്പോൾ ഫലങ്ങളുടെ ചാർട്ടിൽ ഉൾപ്പെടുത്തിട്ട പഴങ്ങളുടെ എണ്ണം കണ്ടു ശരിക്കും അമ്പരന്നു. പലതും നമ്മൾക്ക് പരിചയമില്ലാത്ത ഫലങ്ങൾ. അങ്ങനെയെങ്കിൽ വിവിധ ലോകരാജ്യനഗളിൽ ഉള്ള പഴ വർഗ്ഗങ്ങൾ തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്തുകൂടെ എന്നായി ചിന്ത.

India's largest world tropical fruit plants in one roof...Green Grama fruit faram. world tropical fruit plants for reasonable rate. you can visit and screen the mother plant then select your wish list. call: 07200707222
 

Prof.  John Kurakar

No comments: