Pages

Thursday, June 14, 2018

TRIBUTE PAID TO PROF. PANMANA RAMACHANDRAN NAIR


TRIBUTE PAID TO PROF. PANMANA RAMACHANDRAN NAIR
പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു

Renowned linguist and author Panmana Ramachandran Nair passed away  on Tuesday,4th night. He was 86.Ra June,2018,Ramachandran Nair was a popular Malayalam teacher and is a writer of several books which thrust on the need for promoting clean and correct Malayalam. He was regarded as a final word about the grammatical nuances of Malayalam language. Nair had been ailing from age-related illnesses. The mortal remains are kept at his residence at Gandhi Nagar, Vazhuthacaud. Cremation will take place at Santhi Kavadam at 3pm on Wednesday.Chief minister Pinarayi Vijayan remembered him as a scholar who devoted his life to Malayalam language.

Born at Panmana in Kollam on August 13, 1931 as the only son of Kannakathu Kunchu Nair and Lakshmikutty Amma, Nair got training in Sanskrit and Malayalam in the primary school itself. Kunchu Nair was a disciple of Chattambi Swami. After obtaining graduation in Physics from SN College, Kollam, Nair joined for MA Malayalam at University College, Palayam. He passed with the first rank and soon joined as a lecturer in collegiate education department. Nair’s first posting was under renowned critic S Guptan Nair at Victoria College, Palakkad.After 28 years of service in various government colleges, Nair retired from the University College in 1987.

He was also a member of Kerala University senate and governing bodies of Kerala Kalamandalam and Kerala Sahitya Academy. He wrote 20 books on linguistics, children’s literature and criticism. Many of the titles including ‘Thettillatha Malayalam’, ‘Thettum Shariyum’, ‘Sudha Malayalam’ and ‘Nalla Malayalam’ are regarded as handbooks for Malayalam students and speakers. ‘Smrithi Rekhakal’, published in 2010, was his autobiography.Nair’s translation of Narayaneeyam into Malayalam prose won him the best translator award of Kendra Sahitya Academy. Kerala Sahitya Academy had honoured him with an award for overall contribution.Nair leaves behind wife K N Gomathi Amma, sons Hareendra Kumar and Mahendra Kumar and daughter Usha Kumari.

Prof Nair taught at seven colleges during his 28-year-long career before retiring as head of the Department of Malayalam at University College in 1987. He had served in the committees of Kerala Sahitya Akademi, Kerala Kalamandalam and Sahitya Pravarthaka Sahakarana Sangham. He has authored 20 books, including five on the correct usage of Malayalam language and five for children


ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. തെറ്റുകളുടെ കാർമേഘങ്ങൾ നീക്കി മലയാളത്തെ തെളിഞ്ഞ ഭാഷയാക്കലായിരുന്നു പന്മനയുടെ ജീവിതം. ഭാഷാശുദ്ധി ലക്ഷ്യമിട്ട് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. അവസാന കാലം വരെയും തെളിമലയാളം പഠിപ്പിക്കാൻ ക്ലാസുകളെടുത്തിരുന്നു.

1931 ആഗസ്‌റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയിൽ ജനിച്ചു. അച്‌ഛൻ: എൻ.കുഞ്ചു നായർ. അമ്മ: എൻ.ലക്ഷ്‌മിക്കുട്ടിയമ്മ. സംസ്‌കൃതത്തിൽ ‘ശാസ്‌ത്രി’യും ഫിസിക്‌സിൽ ബിഎസ്‍സി ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവർമ്മസ്‌മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണിൽ.

തുടർന്ന് പാലക്കാട്, ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളേജുകളിൽ അധ്യാപകൻ. യൂണിവേഴ്‌സിറ്റി കോളജിൽ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1987ൽ സർവീസിൽനിന്നു പിരിഞ്ഞു. കേരളഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു. ഭാര്യ: കെ.എൻ.ഗോമതിയമ്മ.

പ്രഫ. എസ്.ഗുപ്തൻ നായർ എന്ന വകുപ്പുമേധാവിയാണു പന്മനയിലെ അധ്യാപകനെ തേച്ചുമിനുക്കിയത്. അക്കാലത്തു ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്മന. അദ്ദേഹത്തെ അനുകരിച്ച് ഒട്ടേറെ അനുരാഗ കവിതകളെഴുതി. കഥയും കവിതയുമൊക്കെ എഴുതാൻ നല്ല കഴിവുള്ള ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്നു മാത്രമല്ല, അനിവാര്യതയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.

വർഷം 1955. രാമചന്ദ്രൻ എന്നൊരു വിദ്യാർഥി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മലയാളം വകുപ്പ് മേധാവി പ്രഫ. കോന്നിയൂർ മീനാക്ഷിയമ്മയെ കാണാൻ ചെന്നു. എംഎ മലയാളത്തിനു പ്രവേശനം വേണം. കേരളത്തിൽ ആകെയുള്ള മലയാളം ബിരുദാനന്തരബിരുദ കോഴ്സ് ആണ്. ആകെ 15 സീറ്റുകൾ. രാമചന്ദ്രന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച പ്രഫ. മീനാക്ഷിയമ്മ അന്തംവിട്ടു – പത്താംക്ലാസ് വരെ ഒന്നാം ഭാഷ സംസ്കൃതം, ഇന്റർമീഡിയറ്റിനു ഹിന്ദി. ഡിഗ്രിയാകട്ടെ ഫിസിക്സിൽ. പോരാത്തതിന് ഉപഭാഷ സംസ്കൃതവും. ടീച്ചർ പറഞ്ഞു– ‘നടക്കില്ല കുട്ടീ’

പക്ഷേ, ആ കുട്ടി പിന്മാറിയില്ല. രാവിലെ കോളജിലും വൈകിട്ടു വീട്ടിലും ടീച്ചറെത്തേടിച്ചെന്നു. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ടീച്ചർ പറഞ്ഞു – ഒരു പരീക്ഷ നടത്തും. യോഗ്യത തെളിയിച്ചാൽ സീറ്റ് തരാം. ‘സാഹിത്യവും മാനസിക ഉന്നമനവും’ എന്ന വിഷയത്തിൽ ഉപന്യാസം തയാറാക്കലായിരുന്നു പരീക്ഷ. ഉപന്യാസം വായിച്ച ടീച്ചർ ഉടൻ തന്നെ എംഎ മലയാളത്തിന് അധിക സീറ്റുണ്ടാക്കി പ്രവേശനം നൽകി. ടീച്ചറുടെ തീരുമാനം തെറ്റിയില്ല. രാമചന്ദ്രൻ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ഒന്നാം റാങ്കോടെ എംഎ മലയാളം ജയിച്ചു. പിന്നീട് കേരളം കണ്ട മികച്ച മലയാളം അധ്യാപകരിലൊരാളും ശുദ്ധമലയാളത്തിന്റെ കാവലാളുമായ പ്രഫ. പന്മന രാമചന്ദ്രൻ നായരായി.

1931 ഓഗസ്റ്റ് 13ന് ആയിരുന്നു ജനനം. കർക്കടകത്തിലെ ആയില്യം നക്ഷത്രം. അന്നു കറുത്ത വാവായിരുന്നു. കർക്കടകവാവിനു കുഞ്ഞുജനിക്കുന്നത് അത്ര നല്ലതല്ലെന്നൊരു വിശ്വാസം നാട്ടിലുണ്ടായിരുന്നു. ആ വിശ്വാസം ശരിയായിരുന്നില്ലെന്നു കാലം തെളിയിച്ചു. ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനായ പിറന്നാൾ ദിനവും കർക്കടകവാവു തന്നെയായിരുന്നു!

തെറ്റുകളുടെ കാർമേഘങ്ങൾ നീക്കി മലയാളത്തെ തെളിഞ്ഞ ഭാഷയാക്കാനായിരുന്നു പന്മനയുടെ ജീവിതനിയോഗം. വഴുതക്കാട് ഗാന്ധിനഗറിലെ കൈരളി എന്ന വീടുനിറയെ പുസ്തകങ്ങളാണ്. കൊല്ലം ജില്ലയിലെ പന്മനയിൽ കുഞ്ചുനായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണു ജനനം. ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു കുഞ്ചുനായർ. മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കൊല്ലം ഫാത്തിമ മാതാ കോളജിലാണു പന്മനയുടെ അധ്യാപകജീവിതം തുടങ്ങിയത്. പിന്നീട് സർക്കാർ സർവീസിൽ കയറി. പാലക്കാട് ഗവ. വിക്ടോറിയ കോളജായിരുന്നു ആദ്യ തട്ടകം.

പ്രഫ. എസ്.ഗുപ്തൻ നായർ എന്ന വകുപ്പുമേധാവിയാണു പന്മനയിലെ അധ്യാപകനെ തേച്ചുമിനുക്കിയത്. അക്കാലത്ത് ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്മന. അദ്ദേഹത്തെ അനുകരിച്ച് ഒട്ടേറെ അനുരാഗ കവിതകളുമെഴുതി. ഇതെല്ലാം ചേർത്തു പുസ്തകമാക്കാൻ ഗുപ്തൻ നായർ ആവശ്യപ്പെട്ടെങ്കിലും ശിഷ്യരുടെ പ്രതികരണമോർത്തു സാഹസത്തിനു മുതിർന്നില്ല. കഥയും കവിതയുമൊക്കെ എഴുതാൻ നല്ല കഴിവുള്ള ഒട്ടേറെപ്പേരുണ്ടെന്നു തിരിച്ചറിഞ്ഞാണു ഭാഷാശുദ്ധി എന്ന വേറിട്ട മേഖല പന്മന തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ല.

തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി – സംശയപരിഹാരങ്ങൾ, നല്ലഭാഷ തുടങ്ങിയ പുസ്തകങ്ങൾ ഒട്ടേറെ തലമുറകൾക്കു നല്ല മലയാളത്തിലേക്കുള്ള വഴികാട്ടിയായി. ഭാഷാവിദ്യാർഥികളും
  മാധ്യമപ്രവർത്തകരുമൊക്കെ നല്ലഭാഷയ്ക്കുവേണ്ടി ആശ്രയിക്കുന്ന ആധികാരികപുസ്തകങ്ങളാണ് അന്നും ഇന്നും ഇവയൊക്കെയും.

ഭാഷാപുസ്തകങ്ങൾ മാത്രമല്ല, മലയാളത്തിനു പന്മനയുടെ സംഭാവനകൾ. പരിചയം, നവയുഗശിൽപി രാജരാജവർമ തുടങ്ങിയ നിരൂപണ പുസ്തകങ്ങളും നളചരിതം ആട്ടക്കഥ, മലയവിലാസം കാവ്യം എന്നീ വ്യാഖ്യാനങ്ങളും മഴവില്ല്, ഊഞ്ഞാൽ, പൂന്തേൻ, അപ്പൂപ്പനും കുട്ടികളും, ദീപശിഖാകാളിദാസൻ തുടങ്ങിയ ബാലസാഹിത്യകൃതികളും ആശ്ചര്യചൂഡാമണി, സ്വപ്നവാസവദത്തം, നാരായണീയം എന്നീ വിവർത്തനങ്ങളും സ്മൃതിരേഖകൾ എന്ന ആത്മകഥയും അദ്ദേഹമെഴുതി.

മലയാള പരിഭാഷയ്ക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും അധ്യാപകപ്രസ്ഥാനങ്ങളിലും സജീവപ്രവർത്തകൻ കൂടിയായിരുന്നു. അധ്യാപകരുടെ വികലഭാഷാപ്രയോഗങ്ങൾക്കു നേരെയായിരുന്നു പന്മനയുടെ കർക്കശനോട്ടവും ചൂരൽവടിയും കൂടുതലും.  പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റിന്റെ ചെയർമാനായിരുന്നു. ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1987ൽ സർവീസിൽനിന്നു വിരമിച്ചു. കേരള സാഹിത്യ അക്കാദമി, കേരളകലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു.

ഭാഷയിലെ മാറ്റങ്ങളെയും തെറ്റുകളെയും വളർച്ചയുടെ ഭാഗമായിക്കാണണമെന്ന വാദങ്ങളെ പന്മന അന്നും ഇന്നും എതിർക്കുന്നു. ശുദ്ധമായ ഭാഷയ്ക്കു മാത്രമേ വളർച്ചയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ തലമുറ ‘അവള് വേൺട്ര, ഇവള് വേൺട്ര’ എന്നൊക്കെയല്ലേ പറയുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ– ‘അതിലെന്താണു തെറ്റ്? എന്താണ് എന്ന വാക്കിന് തിരുവനന്തപുരത്ത് എന്തര് എന്നും കൊല്ലത്തുകാർ എന്തുവാ എന്നും തൃശൂരുകാർ എന്തൂട്ടാ എന്നും ചോദിക്കും. അതുപോലെ വേണ്ടെടാ എന്ന വാക്കിന്റെ ശൈലീഭേദമാണു വേൺട്രാ. അതു നല്ല മലയാളം തന്നെ. പുതിയ തലമുറ ഇപ്പോഴും മലയാളം പറയുന്നുണ്ടല്ലോ, അതുതന്നെ വലിയ സന്തോഷം’.

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിന് സമീപമുള്ള സംസ്കൃത വിദ്യാലയത്തിൽ പഠിച്ച് രാമചന്ദ്രൻനായർ ശാസ്ത്രിപ്പരീക്ഷ ജയിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂളിൽ പഠിച്ച് ഇഎസ്എല്‍സി പാസ്സായി. ഇന്റർമീഡിയറ്റ് കോളേജിലെ പഠനത്തെ തുടർന്ന് കൊല്ലം എസ്എൻ കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1957ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എംഎ മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവർമ്മ പുരസ്കാരം നേടി.

വിദ്യാർത്ഥി കാലത്തുതന്നെ പന്മന മലയാളത്തിലും സംസ്കൃതത്തിലും കവിതാരചന നടത്തുകയും മാസികകൾ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ശൂരനാട്ട് കുഞ്ഞൻ പിള്ള എഡിറ്റർ ആയിരുന്ന കേരളസർവകലാശാലാ ലെക്സിക്കനിൽ രണ്ട് വർഷം ജോലി നോക്കി. 1960ൽ വകുപ്പധ്യക്ഷൻ പ്രൊഫ. എസ് ഗുപ്തൻ നായരുടെ കീഴിൽ പാലക്കാട് വിക്ടോറിയ കോളേജിൽ മലയാള അധ്യാപകനായി. 1958ൽ ഗ്രന്ഥശാലാസംഘത്തിൽ അംഗമാകുകയും രണ്ടാംവർഷത്തിൽ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപർ ആകുകയും ചെയ്തു.

28 വർഷം നീണ്ട അധ്യാപന സപര്യയിൽ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പന്മന പഠിപ്പിച്ചു. 1987ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.

കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ അഞ്ചു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. 1987ൽ സർവകലാശാലയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമിതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരൻ എ ശ്രീധര മേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി. സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ സമിതിയംഗവും 1991ൽ സ്ഥാപിച്ച പി കെ പരമേശ്വരൻ നായർ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമാണ് പന്മന. അദ്ദേഹം എഡിറ്ററും മാർഗ്ഗദർശിയുമായി പ്രവർത്തിച്ച ട്രസ്റ്റ് കഴിഞ്ഞ 29ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മികച്ച ജീവചരിത്ര രചയിതാക്കള്‍ക്ക്‌ പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ക്ലാസിക്കൽ കലകളെ, പ്രത്യേകിച്ച് കഥകളിയെ, പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1972ൽ തുടങ്ങിയ ദൃശ്യവേദിയിലും അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു.

പന്മന 20 പുസ്തകങ്ങൾ രചിച്ചു. ഇവയിൽ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉൾപ്പെടും. ഭാഷാപുസ്തകങ്ങൾ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാർത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളിൽ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തിൽ നിന്നുമാണ്. ഇവയെ സമാഹരിച്ച് നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.

1986‐96 കാലത്ത് കരിയർ മാസികയിൽ പന്മന കൈകാര്യം ചെയ്ത ഭാഷാചോദ്യോത്തരപംക്തിയിലെ മൂവായിരത്തോളം ചോദ്യങ്ങളാണ് മലയാളവും മലയാളികളും എന്ന പുസ്തകത്തിനാസ്പദം. കേരള പാണിനി എ. ആർ. രാജരാജവർമ്മയെക്കുറിച്ചുള്ള പഠനം, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം, നാരായണീയത്തിന്റെയും ആശ്ചര്യചൂഡാമണിയുടെയും സ്വപ്നവാസവദത്തത്തിന്റെയും പരിഭാഷ, പരിചയം എന്ന ലേഖനസമാഹാരം ഇവയ്ക്കൊക്കെ ശ്രദ്ധേയമായ പത്മന കൃതികളാണ്‌. നിയോക്ലാസിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചന അത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ്.

നിരവധി പത്ര, റേഡിയോ, ടിവി മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും വന്നിട്ടുണ്ട്. മലയാളം സർവകലാശാലയ്ക്കു വേണ്ടിയുള്ള രൂപരേഖ സമർപ്പിക്കുന്നതിലും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുൻകൈയെടുത്തു.2010ൽ പുറത്തു വന്ന സ്മൃതിരേഖകൾ എന്ന ആത്മകഥ തന്റെ അമ്മ ലക്ഷ്മികുട്ടി അമ്മയ്ക്കും അമ്മൂമ്മ നാരായണിയമ്മയ്ക്കുമാണ് പന്മന സമർപ്പിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുമാണ് കുട്ടിക്കാലത്ത് പന്മനയ്ക്ക് ഐതിഹിത്യങ്ങളുടെ കലവറ തുറന്നു കൊടുത്തത്.
ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായരുടെ  വേർപാടിൽ  കേരളകാവ്യ കലാസാഹിതി ,കുരാക്കാർ സാംസ്ക്കാരിക വേദി  എന്നീ സംഘടനകൾ  അനുശോചനം രേഖപ്പെടുത്തി .
യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു

Prof. John Kurakar


No comments: