Pages

Tuesday, June 19, 2018

JAMMU AND KASHMIR’S RULING COALITION COLLAPSED


JAMMU AND KASHMIR’S RULING COALITION COLLAPSED
കശ്മീരില് പിഡിപി-ബിജെപി സഖ്യം തകര്ന്നു; ബെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Jammu and Kashmir's ruling coalition collapsed today,19th June,2018, as the BJP yanked support from Chief Minister Mehbooba Mufti's People's Democratic Party (PDP). The signs were there for months, but the break-up still surprised Ms Mufti, who handed in her resignation to Governor NN Vohra shortly after the BJP's announcement. "Our agenda was healing touch, we can't treat Jammu and Kashmir as enemy territory," she told reporters. "It had become untenable to continue with the PDP government in Kashmir," said senior BJP leader Ram Madhav, defending the move that could leave the state under Governor's rule for the fourth time since 2008 and eight time since 1977.

ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന്  ബിജെപി അറിയിച്ചു. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ  മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.ജമ്മു കശ്മീരിൽനിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമായിരുന്നു ഡൽഹിയിൽ എംഎൽഎമാരുടെ യോഗം നടന്നത്. തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവാണ് രംഗത്തെത്തിയത്.

റമസാനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ വെടിനിർത്തൽ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീർ വിഷയം പരിഹരിക്കപ്പെടണമെങ്കിൽ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാർട്ടികൾക്കിടയിലെ വിടവ് വർധിപ്പിച്ചു.ബിജെപിക്ക് ഇനി പിഡിപിയുമായുള്ള ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വർധിച്ചിരിക്കുന്നു. പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ അപകടത്തിലാണ്. മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം. ജമ്മു കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിർത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവർണർക്കു കൈമാറും – റാം മാധവ് കൂട്ടിച്ചേർത്തു.89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ആണ്. ഇതോടെ കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത ഉയര്‍ന്നിരിക്കുകയാണ്‌.

Prof. John Kurakar

No comments: