Pages

Thursday, June 28, 2018

വൈദീകരെ അടച്ചാക്ഷേപിക്കരുത്.


വൈദീകരെ  അടച്ചാക്ഷേപിക്കരുത്.
തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണം .അഞ്ചു പുരോഹിതന്മാർക്ക് നേരെ ഉയർന്ന ആരോപണത്തിന്റെ വിശ്വാസ്യത ദിവസം ചെല്ലുംതോറും കുറഞ്ഞുവരികയാണ് . പരാതിക്കാരന്  സഭയിൽ നീതി ലഭിക്കണം . ആരോപണത്തിന് പിന്നിൽ കുറെ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്ന് വ്യെക്തമാണ്.  കുറ്റം ആരോപിക്കുന്നവർ തെളിവ് സഹിതം പൊതുജന മധ്യത്തിൽ വരണം. ഒരു ഡോക്ടറോ , പോലീസ്കാരനോ കുറ്റം ചെയ്തെങ്കിൽ മുഴുവൻ പോലീസ്കാരും ഡോക്ടർമാരും കൊള്ളാത്തവരാണെന്നു നമ്മൾ പറയുമോ ? ഇതിലെ സത്യം പുറത്തു കൊണ്ട് വരണം. അത്  വേഗം തന്നെ വേണം. അന്ന്വേഷണ കമ്മീഷനെ വച്ചാൽ സഭയുടെ ജോലി കഴിഞ്ഞെന്നു വിചാരിക്കരുത്. സഭാനേതൃത്ത്വം മുൻകൈഎല്ലാ  അടുത്ത് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം.
ചെങ്ങന്നൂരിന് പകരം കിട്ടിയ പണി ആണോ, പിറവം ഒതുക്കാനുള്ള പണിയാണോ എന്നു കാലം തെളിയിക്കട്ടെ. . .പാരമ്പര്യമുള്ള സഭ, പ്രാർത്ഥനയിലും ഉപവാസത്താലും കണ്ണിലെ കൃഷ്ണമണി പോലെ പിതാക്കന്മാർ കാത്തുസൂക്ഷിച്ച സഭ, മറ്റുള്ളവർക് ആത്മീയ ചൈതന്യം പകർന്നു കൊടുക്കുന്ന അനേകംആയിരകണക്കിന്  പുരോഹിതന്മാർ ഉള്ള സഭ, അങ്ങനെയുള്ള ഈ സഭയെ തകർക്കാൻ ആർക്കും കഴിയില്ല  സഭയിലെ  വിഘടിത വിഭാഗം എന്തിനും തുനിഞ്ഞു നടക്കുകയാണ് .
പൊതുസമൂഹം പുരോഹിതന്മാരെ  സഭതിരിച്ച് കാണാറില്ല . വിഘടിത വിഭാഗം ആക്ഷേപിക്കുന്നത്    അവരുടെ തന്നെ പുരോഹിതന്മാരെ  തന്നെയാണെന്ന് ഓർക്കുക .സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർബന്ധരാണ് . ചിലപ്പോൾ അല്പം വൈകുമെന്നുമാത്രം .കുമ്പസാരത്തിൽ ആരും വർഗ്ഗീയത കലർത്തരുത് .താൽകാലിക നേട്ടത്തിനുവേണ്ടി പൗരോഹിത്യത്തെ ആരും ചവിട്ടിമെതിക്കരുത് .സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലും മൂല്യച്യുതി സംഭവിച്ചിട്ടുണ്ട് .സമൂഹത്തിൻറെ ഭാഗമായ വൈദീകരിലും  അത് സംഭവിച്ചു .കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കാതിരിക്കുക ..വൈദീകർ കൂടുതൽ സൂക്ഷിക്കേണ്ട കാലമാണിത് .രഹസ്യങ്ങളൊക്കെ പരസ്യമാകുന്ന കാലം

പ്രൊഫ്. ജോൺ കുരാക്കാർ

No comments: