Pages

Friday, June 22, 2018

ഓർത്തഡോക്സ് സഭയിൽ നിലനിൽക്കുന്ന ഈ പ്രി - സെമിനാരി സിസ്റ്റം കാലഘട്ടത്തിന് അനുസരിച്ച് പുനർ ചിന്തനം ചെയ്യേണ്ടതല്ലേ?


ഓർത്തഡോക്സ് സഭയിൽ നിലനിൽക്കുന്ന പ്രി - സെമിനാരി സിസ്റ്റം കാലഘട്ടത്തിന് അനുസരിച്ച് പുനർ ചിന്തനം ചെയ്യേണ്ടതല്ലേ?
 
ഓർത്തഡോക്സ്‌ സഭയിൽ ഇപ്പോഴത്തെ പ്രീ സെമിനാരി എന്ന സിസ്റ്റം നിലവിൽ വന്നതോട് കൂടി വൈദികരുടെ തിരെഞ്ഞെടുപ്പ് വെറും പ്രഹസനം ആയില്ലേ എന്ന് തോന്നുന്നു. സെമിനാരിയിലേക്കു അയക്കുന്നവരുടെ മാനദണ്ഡം ആകെ മാറി, മെത്രാച്ചനും സില്ബന്ധികളും കൂടെ ചേർന്ന് വർഷാവർഷം കുറെ ശിങ്കിടികളെ സെമിനാരികളിലേക്കു അയക്കുന്നു.... വൈദിക വേഷധാരി ആയി വരുമ്പോൾ ആയിരിക്കും ഇടവക്കാർ അറിയുന്നത്. സമൂഹത്തിന്റെ താഴെക്കിടയിൽ നിന്നും പാവപ്പെട്ടന്റെ അഥവാ സാധാരണ ക്കാരന്റെ ദൈവവിളിയുള്ള എത്ര മക്കൾക്ക് ഈ തിരുമേനിമാർ ശുപാര്‍ശ കത്ത് നൽകുന്നുണ്ട്? മടിശ്ശീലക്കു കനം ഉള്ളവനും മെത്രാപ്പോലിത്താ മാരുടെയും വൈദികരുടെയും പിൻതുടർച്ച ക്കാർക്കും അല്ലാതെ സാധാരണക്കാരന്റെ മക്കൾക്ക് പ്രവേശനം ലഭിക്കുമോ?

ഇപ്പോൾ ഓർത്തഡോക്സ്‌ സഭയിലെ എല്ലാ ഭദ്രാസനങ്ങളിലും വൈദികർ അധികം ആയി കഴിഞ്ഞു.....നല്ലവരായ പട്ടക്കാർ കുറഞ്ഞു.
ഇനിയും അടുത്ത ഒരു 10 വർഷത്തേക്ക് മലങ്കര സഭക്ക് വൈദികരെ ആവശ്യം ഇല്ല.... യാക്കോബാ സഭയിൽ നിന്നും അനുരഞ്ജനത്തിന്റെ ഭാഗമായി ധാരാളം വൈദികർ വന്നു കൊണ്ടിരിക്കുന്നു. ഇടവകകൾ പുതുതായി വളരുന്നില്ല... ഉള്ള ഇടവകകളിലെ അംഗ സംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു.... കേരളത്തിനു പുറത്തു വടക്കേ ഇന്ത്യയിലെ ഇൻഡസ്ട്രിയൽ നഗരങ്ങളിൽ സ്ഥാപിച്ച ഇടവകകളിൽ എല്ലാം അംഗങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുന്നു.... മദ്രാസ്, മുംബൈ, ബാംഗ്ലൂർ, പൂനെ, കോയമ്പത്തൂർ, ഹൈദരാബാദ്, ഡൽഹി ഈ നഗരങ്ങളിൽ മാത്രം എണ്ണപ്പെട്ട ഇടവകകൾ ആയി ചുരുങ്ങി കൊണ്ടിരിക്കുന്നു ..... ഇവിടെയെല്ലാം അച്ചന്മാർ ആവശ്യത്തിന് അധികം ആയി, അതുപോലെ കുടിയേറ്റ മേഖലകളായ മലബാർ, സൗത്ത് കാനറാ ഇവിടെ എല്ലാം ആവശ്യത്തിൽ അധികം വൈദികർ ആയി.... ഗൾഫ് മേഖലയിൽ മിക്ക പള്ളികളിലും വികാരിയും സഹവികാരിയും ആയികഴിഞ്ഞു. നാട്ടിൽ നിന്നുള്ള വൈദികരുടെ തള്ളികയറ്റം കാരണം സ്വന്തം ഇടവകയിൽ പോലും ഗൾഫിലെ വൈദികർക്കു കുർബ്ബാന അർപ്പിക്കുവാൻ സാധിക്കുന്നില്ല.

No comments: