Pages

Wednesday, June 20, 2018

വായനശാലകൾമരിച്ചാലും വായനമരിക്കില്ല.


വായനശാലകൾമരിച്ചാലും 

വായനമരിക്കില്ല

കാലം മാറിമാറി വരികയാണ്  കണ്ണടച്ചു തുറക്കുമ്പോഴേക്ക് ചുറ്റിലുമുള്ളെതാക്കെ മാറിമറിയുന്ന കാഴ്ചയാണിന്നു കാണാൻ കഴിയുന്നത് .കാലം മാറുന്നതനുസരിച്ച് കോലവും മാറുകയാണ് .സത്യത്തിൽ വായന മരിക്കുന്നില്ല . വായനയുടെ കോലം മാറിയെന്നുമാത്രം വിവരസാങ്കേതികവിദ്യയുടെ വികാസത്തോടെ പുസ്തകവായനയിൽ പുതിയ തലമുറയ്ക്കേ താൽപര്യം കുറഞ്ഞു . സോഷ്യല്മീഡിയ അഥവാ സമൂഹമാധ്യമം പ്രചുരപ്രചാരത്തിലായതാണ് പുസ്തകവായനയിൽ താൽപര്യം കുറയാന് കാരണം  സാഹിത്യ സൃഷ്ടികള്പലതും   ഇന്ന് ആദ്യം ഇടംപിടിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.

ലോകത്തെ ഒട്ടു മിക്ക പ്രസാധകരും ഇപ്പോള് പുസ്തകരൂപത്തില് ഇറക്കുന്നതിനൊപ്പം ഇൻറര്നെറ്റില് വായിക്കാവുന്ന പുസ്തകരൂപത്തിലും പ്രസാധനം നിര്വഹിക്കുന്നു. വായനയുടെ ആദിമകാലം മുതല് ഇന്നുവരെയുള്ള രൂപാന്തരങ്ങള് പരിശോധിച്ചാല് എല്ലാക്കാലത്തും കാലാനുസൃതമായ മാറ്റമുണ്ടായിട്ടുണ്ടെന്നു കാണാം. കടലാസിെൻറ കണ്ടുപിടിത്തത്തിനും മുമ്പും സാഹിത്യവും വായനയുമുണ്ടായിരുന്നു. അത് താളിയോലകളിലും മറ്റുമായിരുന്നു. കടലാസിെൻറ കണ്ടുപിടിത്തവും അച്ചടിയുടെ കണ്ടുപിടിത്തവും പ്രസാധനകലയുടെ രൂപം മാറ്റി. ഒപ്പം വായനയും. അതിവേഗ അച്ചടി സംവിധാനങ്ങള് വന്നതോടെ കൂടുതല് പുസ്തകങ്ങള് വായനക്കാരിലേെക്കത്തി. അച്ചടിയുടെ സ്ഥാനമാണ് ഇപ്പോള് ഇൻറര്നെറ്റ് കൈയടക്കിയിരിക്കുന്നത്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും എന്ന  കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ  വളരെ പ്രസക്തമാണ് .

ശ്രീ പി.എന് പണിക്കരുടെ ചരമദിനം ആയ ജൂണ് 19 ന് കേരളം വായനാദിനമായി ആചരിക്കുകയാണ്.യുവജനങ്ങളിൽ വായനാശീലം കുറഞ്ഞു വരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.ഇന്ന് പൊതുവായി സാമൂഹിക മാധ്യമങ്ങളിലും വേദികളിലും കണ്ടുവരുന്ന ഒരു പ്രസ്താവനയാണ് വായനമരി ക്കുന്നവെന്നും  നവ മാധ്യമങ്ങളും ഇന്റർനെറ്റും കൂടി വായനയെ കൊല്ലുന്നുവെന്നതും .  ഇത് ശരിയല്ല .വായനശാലകൾ മരിക്കുന്നവെന്നത് സത്യമാണ് .

ലോകത്ത് എല്ലാ അവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നത് പോലെ വായനക്കും മാറ്റമുണ്ടാകുന്നു. നമ്മൾ ചിന്തിക്കേണ്ടത് അത് ആരോഗ്യകരമാണോ എന്നാണ് ആരോഗ്യകരമല്ലെങ്കിൽ, എങ്ങനെ ആരോഗ്യകരമാക്കാം എന്നാണ്. വായനയ്ക്ക് എന്താണ് സംഭവിച്ചത് അല്ലെങ്കിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് വായനയുടെ രീതി മാറുകയാണ്, ഒരുകാലത്ത് വിജ്ഞാനം വാമൊഴി  ആയിരുന്നെങ്കിൽ  അത് പിന്നെ വരമൊഴിയായി മാറി,  ശിലാലിഖിതങ്ങളിലേയ്ക്കും താളിയോലകളിലേയ്ക്കും മാറി. കടലാസിന്റെയും അച്ചടിയുടെയും കണ്ടുപിടിത്തം ബുക്കുകളെയും പുസ്തകങ്ങളെയും നമ്മളിൽ എത്തിച്ചു. പുതിയ കാലം നവ മാധ്യമങ്ങൾ കടലാസില്ലാത്ത വായനയെ നമ്മളിൽ എത്തിക്കയാണ്. . ഇന്ന് മിക്ക  പ്രസിദ്ധീകരണങ്ങളുടെയും ഓൺലൈൻ രൂപം കരഗതമാണ്. ഇവിടെ ഗുണം എന്തെന്ന് വച്ചാൽ കുട്ടി വിജ്ഞാനത്തിനൊപ്പം ടെക്നോളജിയും കരഗതമാക്കുകയാണ്. ഓൺ ലൈൻ വായനയുടെ, അതിന്റെ സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം മരങ്ങളെ രക്ഷിക്കാം എന്നതാണ്.

 ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വലിയ വിപത്തായ വന നശീകരണം, ഭൂമിയുടെ ഹരിതകവചത്തിന്റെ ശോഷണം എന്നതാണ്. അപ്പോൾ കടലാസിന്റെ നിർമ്മാണത്തിലെ അസംസ്കൃതവസ്തുവായ വൃക്ഷങ്ങൾ സംരക്ഷിക്കുക എന്ന മഹാ ലക്ഷ്യത്തിലേക്ക് ഒരുചുവട് വയ്ക്കാൻ സാധിക്കും. നമ്മൾ പുസ്തക വായനയിൽ നിന്ന് ഓൺലൈൻ വായനയിലേക്ക് കടന്നാൽ പുസ്തക വായനയുടെ വലിയ ഗുണവും ഇത് തന്നെയാണ്. ഇവിടെ നമ്മൾ രക്ഷിക്കുന്നത് പതിനായിരക്കണക്കിന് വൃക്ഷങ്ങളെയും ഏക്കർ കണക്കിന് മഴനിഴൽ കാടുകളെയും അ.വിടുത്തെ ആവാസ വ്യവസ്ഥയേയുമാണ് ഒപ്പം പ്രകൃതിയെയും.

വായന ഒരിക്കലും മരിക്കില്ല  വായിക്കുന്നവർ കൂടുകയാണ് എന്ന്. അവർ പേപ്പറിൽ നിന്നും ഓൺ ലൈനിലേക്ക് മാറിയെന്നു മാത്രം. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം, നമ്മളുടെ അടുത്ത തലമുറയെ വായന പഠിപ്പിക്കണം അത് വിജ്ഞാനത്തിന്റെ അണമുറിയാധാരയാണ്, അത് ഓൺ ലൈനിൽ നവമുഖ്യധാര മാധ്യമങ്ങൾ വഴിയാവട്ടെ. എന്നാൽ നമ്മുടെ പുതു തലമുറ ഇന്റെർനെറ്റിന്റെ ചതിക്കുഴികളിൽ പതിക്കാൻ പാടില്ല. അതിന്റെ തെറ്റും ശരിയും ആദ്യം നമുക്ക് ബോധ്യപ്പെടണം പിന്നെ നമ്മുടെ വരും തലമുറയെ ബോധ്യപ്പെടുത്തണം. ടെക്നോളജിക്ക് പുറം തിരിഞ്ഞു നിൽക്കേണ്ട കാര്യമില്ല, അതിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞു നല്ലപാതയിലേക്ക് നമ്മളും തലമുറയും മുന്നേറുന്പോൾ ശരിക്കും പുരോഗതി ഉണ്ടാകും .വായനശാലകൾ  ഇല്ലാതായാലും ഒരിക്കലും വായനമരിക്കില്ല .പ്രൊഫ്. ജോൺ കുരാക്കാർ


No comments: