Pages

Saturday, June 2, 2018

കേരളകാവ്യ കലാസാഹിതി അവാർഡ് ഭാരതീയ പ്രവാസിബന്ധു . എസ്സ്.മുഹമ്മദിനു നൽകി


കേരളകാവ്യ കലാസാഹിതി അവാർഡ് ഭാരതീയ പ്രവാസിബന്ധു . എസ്സ്.മുഹമ്മദിനു നൽകി













യു .എസ് എ അക്കാദമി ഓഫ് യൂണിവേഴ്സൽ പീസ്  ശ്രി ഇന്സ്ടിട്യൂഷന്റെ ഡോക്ടറേറ്റും  (ഹോണററി ) മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയ ഡോ : പ്രവാസി ബന്ധു എസ് അഹമ്മദിന്  യു.ആർ. ഐ  യുടെ  കേരളത്തിലെ ഏറ്റവും വലിയ  യൂണിറ്റായ കേരളകാവ്യ കലാസാഹിതി  അവാർഡ് നൽകി ആദരിച്ചു .കൊട്ടാരക്കര കുരാക്കാർ സെന്റർ -ൽ  കൂടിയ വാർഷിക സമ്മേളനത്തിൽ  കവികൾ ,കലാകാരന്മാർ ,അദ്ധ്യാപകർ ,സിനിമാപ്രവർത്തകർ ,സാമൂഹ്യപ്രവർത്തകർ  തുടങ്ങി ജീവിതത്തിൻറെ വിവിധ  മേഖലകളിൽ പ്രവർത്തിക്കുന്ന നൂറിലധികം പേർ പങ്കെടുത്തു . ജൂൺ  രണ്ടാം തീയതി  2 .30 pm  നു കൂടിയ യോഗത്തിൽ  കേരളകാവ്യ കലാ സാഹിതി പ്രസിഡന്റ് പ്രൊഫ്.ജോൺ കുരാ ക്കാർ അദ്ധ്യക്ഷത വഹിച്ചു .

.വാർഷിക സമ്മേളനം   U .R .I  യൂത്ത് ലീഡർ മിസ്സ് എലിസാ {ന്യൂയോർക്ക് } ഉത്‌ഘാടനം ചെയ്തു . മാതാ ഗുരുപ്രീയ അനുഗ്രഹ പ്രഭാഷണം നടത്തി . യു.ആർ .ഐ സെക്രട്ടറി ജനറൽ ഡോക്ടർ എബ്രഹാം കരിക്കം ,ശ്രി . ശിവ വിജയ് { ഉത്തർ പ്രദേശ് } ശ്രി .നീലേശ്വരം സദാശിവൻ ,ശ്രി . ജി .ബാലകൃഷ്ണൻ നായർ ,ശ്രി . രാമചന്ദ്രൻ നായർ , ഡോക്ടർ  ജേക്കബ് കുരാക്കാർ , കോട്ടാത്തല ശ്രീകുമാർ ,ഡോക്ടർ അനിൽ കുമാർ ,ശ്രി .വാസുദേവൻ നായർ, അഡ്വക്കേറ്റ്  സാജൻ കോശി ,ശ്രിമതി ചിന്നമ്മ ജോൺ , കൊട്ടാരക്കര സുധർമ്മ ടീച്ചർ ,ശ്രി .കെ സുകേരള കാവ്യ കാലാ സാഹിതി .കുഞ്ഞച്ചൻ പരുത്തിയറ , ജി .ബാലകൃഷ്‌ണൻ നായർ , ജനറൽ സെക്രട്ടറി അഡ്വ . സാജൻ കോശി  കമ്മറ്റി ആംഗങ്ങളായ  ഹ രികുമാർ , അജികുമാർ , കെ. സുരേഷ് കുമാർ  എന്നിവർ പൊന്നാട അണിയിച്ച്  പ്രവാസി എസ് അഹമ്മദിനെ ആദരിച്ചു

കേരള കാവ്യ കാലാ സാഹിതി പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ , U .R .I  യൂത്ത് ലീഡർ മിസ്സ് എലിസാ {ന്യൂയോർക്ക്} എന്നിവർ  ഒരുമിച്ച് കേരള  കാവ്യ കാലാ സാഹിതി അവാർഡും പുരസ്‌ക്കാരവും  ശ്രി . അഹമ്മദിന് സമ്മാനിച്ചു . അനുമോദനങ്ങൾക്ക്  നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ശ്രി .ഭാരതീയ പ്രവാസിബന്ധു  എസ് .അഹമ്മദ് മറുപടി പ്രസംഗം നടത്തി . സമ്മേളനത്തിൽ വച്ച്  അദ്ധ്യാപിക  ശ്രിമതി ചിന്നു .പി  തരകൻ രചിച്ച " ക്രിസ്തുമസ്സ് കരോൾ  " എന്ന  ചെറുകഥാ സമാഹാരം  ഡോക്ടർ  എബ്രഹാം കരിക്കം പ്രകാശനം ചെയ്തു .അനുമോദന സമ്മേളനത്തോടനുബന്ധിച്ചുള്ള  25  കവികൾ പങ്കെടുത്തു .കവിയരങ്ങ്  ശ്രി. എൻ അനിൽ പവിത്രേശ്വരം  ഉത്‌ഘാടനം ചെയ്തു . കവി  ആറ്റുവാശ്ശേരി  സുകുമാരൻ  അദ്ധ്യക്ഷത വഹിച്ചു .ശ്രീ .സഹദേവൻ ,ശ്രി .പവിത്രശ്വരം മോഹന്കുമാർ,കൊട്ടാരക്കര സുധർമ്മ ,ചേനപ്പാറ സഹദേവൻ ,വെട്ടിക്കവല രാമചന്ദ്രൻ ,സുരേഷ് കുമാർ കൊട്ടാരക്കര ,അജയൻ കൊട്ടറ , അനിൽ കുമാർ ആനൂർ  എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.

സെക്രട്ടറി ,കേരള കാവ്യ കലാസാഹിതി

No comments: