Pages

Friday, June 1, 2018

നിപ്പ: കോഴിക്കോട് ഒരു മരണം കൂടി, ചികിൽസയിൽ 16 പേർ


നിപ്പ: കോഴിക്കോട് ഒരു മരണം കൂടി, ചികിൽസയിൽ 16 പേർ 
കോഴിക്കോട് മെഡിക്കൽ കോളജില്ചികില്സയിലായിരുന്ന ഒരാള്കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാൽ ഇവർക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയിൽ തെളിഞ്ഞിരുന്നു.
കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തിൽ കണ്ടെത്തിയ ആൾ മരണപ്പെട്ടിരുന്നു. ഇതോടെ കോഴിക്കോട് നിവാസികൾ ആശങ്കയിലാണ്. നിപ്പാ ഭീതിയെത്തുടര്ന്ന് വഴിയിലിറങ്ങാന്പോലും ജനം ആശങ്കയിലാണ്.
അതേസമയം, രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയായ യുവാവിന്റെയും പുതിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞത് ആശ്വാസം പകർന്നു. രോഗമുക്തി സ്ഥിരീകരിക്കാറായിട്ടില്ലെങ്കിലും ഇവരിലെ വൈറസ് ബാധയുടെ അളവുകുറഞ്ഞു. രോഗലക്ഷണങ്ങളിൽ കുറവുണ്ടെന്നും ഇരുവരും ഭക്ഷണം കഴിച്ചെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പറഞ്ഞു.
ഇന്നലെ ലഭിച്ച ഏഴു പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗ ലക്ഷണങ്ങളോടെ ആറു പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നിപ്പ രോഗലക്ഷണങ്ങളോടെ മൊത്തം ചികിൽസയിലുള്ളവർ 16 ആയി.
മലപ്പുറത്ത് പകര്ച്ചാ ഭീതിയുളള പ്രദേശങ്ങള്നിരീക്ഷണത്തിൽ
മലപ്പുറം ജില്ലയില്നിപ്പ രോഗഭീതിയുള്ള പ്രദേശങ്ങള്പ്രത്യേക നിരീക്ഷണത്തിലാണന്ന് ജില്ല ഭരണകൂടം. രോഗപ്രതിരോധ സംവിധാനങ്ങള്ക്കും ആരോഗ്യ ജീവനക്കാരുടെ കുറവു പരിഹരിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടില്നിന്ന് പണം ചിലവഴിക്കാന്മന്ത്രി കെ.ടി. ജലീല്അനുമതി നല്കി.
നിപ്പ വൈറസ് വ്യാപനത്തിന് കൂടുതല്സാധ്യതയുളള സ്ഥങ്ങള്കണ്ടെത്തി പ്രതിരോധമാര്ഗങ്ങള്തുടരുകയാണ്. ജില്ലയില്രോഗം ബാധിച്ച നാലു പേരുമായി അടുത്തിടപെട്ട മൂന്നുറോളം പേര്കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. രോഗസാധ്യത കണക്കിലെടുത്ത് വീട്ടില്നിന്ന് പുറത്തിറങ്ങാന്പാടില്ലെന്ന് നിര്ദേശം നല്കിയ കുടുംബങ്ങള്ക്ക് ഭക്ഷണസാധനങ്ങള്എത്തിച്ചു നല്കുന്നുണ്ട്.
നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്പകര്ച്ച വ്യാധികള്പടരുന്ന സാഹചര്യം ഇടക്കിടെ പരിശോധിക്കണം. പണത്തിന്റെ കുറവുകൊണ്ട് പ്രതിരോധ നടപടികള്ക്ക് തടസമുണ്ടാകരുത്. മലപ്പുറം ജില്ലയില്സ്കൂളുകള്തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്ഥികള്ക്ക് പകര്ച്ചവ്യാധികള്ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിര്ദേശം നല്കി.
നാലാള്കൂടുന്നിടങ്ങളിലൊക്കെ ചര്ച്ച നിപയാണ്. നിയന്ത്രണ വിധേയമായെന്നു കരുതിയ നിപ, രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന പ്രഖ്യാപനത്തോടെ ആശങ്കയും കൂടി. ചെറുകിട കച്ചവടക്കാര്‍, ലോട്ടറിക്കാര്‍, സ്വകാര്യ ബസ് ജീവനക്കാര്തുടങ്ങിയ ഒട്ടേറെ വിഭാഗക്കാരുടെ ഉപജീവനമാര്ഗം അടഞ്ഞിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്കോളജ് പരിസരത്തുള്ള കടകളില്‍ 40 ശതമാനത്തോളം വ്യാപാരം കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്‌.
നിപ ഗ്രാമീണ സമ്പദ് മേഖലയ്ക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. ജനങ്ങള്അത്യാവശ്യ കാര്യങ്ങള്ക്കല്ലാതെ പുറത്തിറങ്ങാന്മടിക്കുന്നതിനാല്വ്യാപാരമേഖലയും ഗതാഗതരംഗവും നിശ്ചലാവസ്ഥയിലാണ്. ബസുകളില്യാത്രക്കാര്ഇല്ലാത്ത അവസ്ഥ. പഴവര്ഗങ്ങളുടെ വില്പ്പന ഗണ്യമായി കുറഞ്ഞു. മാംസ, മത്സ്യ വില്പ്പനയിലും ഹോട്ടല്കച്ചവടത്തിലും മാന്ദ്യം. ബാങ്കുകളില്തിരക്കില്ല. ലോട്ടറി വില്പ്പനയിലും വന്ഇടിവ്. ഇതാണ് വൈറസ് ബാധ ആദ്യം റിപ്പോര്ട്ട് ചെയ്യപ്പെട്ട പേരാമ്പ്രയിലുള്ളത്. കോഴിക്കോട് മെഡിക്കല്കോളജ് പരിസരത്തും സ്ഥിതി വ്യത്യസ്ഥമല്ല.
അത്യാവശ്യ കാര്യങ്ങള്ക്കായി പോകുന്നവര്ഏറെയും സ്വന്തം വാഹനങ്ങളുപയോഗിക്കുന്നു. ടാക്സികള്വാടകയ്ക്ക് വിളിച്ച് പോകുന്നവരും കുറവല്ല. ബസ് യാത്ര പരമാവധി ഒഴിവാക്കുകയാണ് പലരുടെയും ലക്ഷ്യം. ഗ്രാമീണ മേഖലകളിലെ അങ്ങാടികളില്ആളനക്കം നന്നേ കുറവാണിപ്പോള്‍. പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ള അങ്ങാടികളിലൊന്നും ഇപ്പോള്ഗതാഗത സ്തംഭനമില്ല. പൊതുജനങ്ങള്കൂടുതലായി യാത്രനടത്തുന്നത് ആരോഗ്യവകുപ്പുള്പ്പെടെ പ്രോത്സാഹിപ്പിക്കുന്നുമില്ല.
കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്ത്തനവും താല്ക്കാലികമായി നിര്ത്തിവെച്ചിരിക്കുകയാണ്കഴിഞ്ഞ ദിവസം കോടതിയിലെ സീനിയര്സൂപ്രണ്ട് മധുസൂദനന്നിപ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതോടെ കോടതി ജീവനക്കാരും അഭിഭാഷകരുമുള്പ്പെടെയുള്ളവര്ഭീതിയിലാണ്. പേരാമ്പ്രയിലും കേസുകള്മാറ്റിവയ്ക്കുകയാണ്. തിരക്കുള്ള കോടതികളില്സിറ്റിങ് നിര്ത്തിവയ്ക്കാമെന്ന് ഹൈക്കോടതി നിര്ദേശം വന്നതോടെ വരുംദിവസങ്ങളില്നിലവിലുള്ള ആളുകള്പോലുമുണ്ടാവില്ല.
യാത്രക്കാര്കുറഞ്ഞുവരുന്ന സാഹചര്യത്തില്സ്വകാര്യ ബസുകള്പലതും ഓട്ടം നിര്ത്തുന്നു. ഗവ. ആശുപത്രികളില്ചികിത്സ തേടിയെത്തുന്നവരിലും വന്കുറവാണനുഭവപ്പെടുന്നത്. നിപ വൈറസ് ഭീതി മൂലം ജനം ബസില്കയറാതായതോടെ ചില റൂട്ടുകളില്ബസ് വ്യവസായം തീര്ത്തും പ്രതിസന്ധിയിലെന്ന് ബസുടമകള്‍. 45-ഓളം ബസുകള്ഓടിയിരുന്ന വടകര -പേരാമ്പ്ര റൂട്ടില്ഇപ്പോള്‍ 12 ബസുകള്മാത്രമേ ഉള്ളൂ. 65 ബസുകള്ഓടിയിരുന്ന കുറ്റ്യാടി റൂട്ടില്‍ 25 ഓളം ബസുകളും ഓട്ടം നിര്ത്തി. പേരാമ്പ്ര, ചാനിയംകടവ്, കുറ്റ്യാടി, പയ്യോളി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളിലാണ് ജനം കയറാന്മടിക്കുന്നതെന്ന് ഉടമകള്പറഞ്ഞു.
യാത്രക്കാര്കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി. തൊട്ടില്പ്പാലം ഡിപ്പോക്ക്  പ്രതിദിന വരുമാനചോര്ച്ച രണ്ടുലക്ഷം രൂപയായി. സാധാരണ ദിവസങ്ങളില്ശരാശരി ആറര, ഏഴ് ലക്ഷമാണ് ഡിപ്പോയുടെ വരുമാനം. അതിലാണിപ്പോള്രണ്ടു ലക്ഷത്തിന്റെ കുറവുവന്നിരിക്കുന്നത്. കോഴിക്കോട് ചെയിന്സര്വീസായിരുന്നു ഡിപ്പോയുടെ വരുമാന സ്രോതസ്സ്. എന്നാല്‍, സര്വീസുകളൊന്നും വെട്ടിക്കുറച്ചിട്ടില്ല. സ്ഥിതി ഇതേരീതിയില്മുന്നോട്ടുനീങ്ങുന്നപക്ഷം സര്വീസുകളില്നിയന്ത്രണമേര്പ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതര്‍.

മലേഷ്യയിലെ സുംഗായി നിപായിലെ പന്നിഫാമിലെ ജോലിക്കാർക്കാണ് 1998-99 വർഷത്തിൽ ആദ്യമായി അപൂർവ്വമായ വൈറസ് ബാധ ഉണ്ടായത്, അതുകൊണ്ടാണ് ഈ വൈറസുകളെ നിപാവൈറസുകളെന്ന് നാമകരണം ചെയ്തത്..
മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ അക്കലാത്ത് അവ പരത്തുന്ന ക്യൂലക്സ് കൊതുകുകളുടെ നിയന്ത്രണത്തിനായിരുന്നു ഊന്നൽ കൊടുത്തത്. രോഗം ബാധിച്ച 265 പേരും പന്നികളുമായി നേരിട്ടു ബന്ധമുള്ളവരാകയാൽ ആയിരക്കണക്കിന് പന്നികളെയാണ് അന്ന് കൊന്നൊടുക്കിയത്..
രോഗബാധിതരിൽ 105 പേർ മരണമടഞ്ഞു.
മലേഷ്യയിലെ ഫാമുകളിലെ പന്നികളിൽ നിപാവൈറസ് പകരുന്നത് അവിടെയുള്ള തോട്ടങ്ങളിൽ ജീവിക്കുന്ന വവ്വാലുകളുടെ ശ്രവങ്ങൾ വഴിയും അവ പകുതി തിന്നുപേക്ഷിച്ച പഴങ്ങൾ പന്നികൾ കഴിക്കുന്നതു വഴിയാണെന്നും പിന്നിട് മനസ്സിലായി.
Paramyxo വൈറസ് വിഭാഗത്തിൽപ്പെട്ട Heni Para ജനുസിൽപ്പെട്ട RNA വൈറസാണ് നിപാ.. Pteropus ജനുസ്സിൽപ്പെട്ട പഴവർഗ്ഗങ്ങൾ കഴിക്കുന്ന വലിയ വവ്വാലകളുടെ ശരീരത്തിൽ അവക്ക് രോഗമുണ്ടാക്കാതെയാണ് നിപാ വൈറസുകൾ വളരുന്നത്.. ഇവ ദീർഘദൂരം ദേശാടനം നടത്തുന്നവയാണ്.
വവ്വാലുകളുടെ ശരീരത്തിന് പുറത്ത് മണിക്കൂറുകൾക്കുള്ളിൽ വൈറസുകൾ നശിച്ചുപോകും.
2001 ൽ ബംഗ്ലാദേശിൽ പടർന്നു പിടിച്ച രോഗത്തിന് ഹേതുവായത് വവ്വാലുകളുടെ വിസർജ്യങ്ങൾ കലർന്ന പനങ്കള്ള് ആയിരുന്നു.
വവ്വാലുകൾ ശ്രവങ്ങൾ ഒന്നോ രണ്ടോ പേരിലേക്ക് ആദ്യം രോഗം പകരുകയും പിന്നീട് അവരുമായി അടുത്ത സംമ്പർക്കം പുലർത്തുന്ന വിലക്ക് പടരുകയുമാണ് ചെയ്യൂന്നത്. വായ ,തൊണ്ട, മൂക്ക് തുടങ്ങിയവയിലെ mucosa വഴിയാണ് വൈറസ് മറ്റൊരാളിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.. ശരീരത്തിലെത്തിയ വൈറസ് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങാൻ (Incubation period) 14 മുതൽ 20 ദിവസം എടുക്കും.,.ഈ ഘട്ടത്തിൽ രോഗം പടരുന്നില്ല. രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയ ശേഷം മാത്രമേ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നുള്ളൂ.. വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ആണ് വവ്വാലുകളിൽ നിന്നും വൈറസ് പകരാൻ കാരണമാകുന്നത്.. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്താണ് വവ്വാലുകളുടെ പ്രജനനകാലം , ഈ കാലത്ത് വൈറസ് പരക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഈ വൈറസുകളെ ഭീകരർ ജൈവായുധമാക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്... വൈറസിന്റെ ഉറവിടത്തെത്തേടിയുള്ള അന്വേഷണത്തിൽ ഈയൊരു വിഷയവും പരിഗണിക്കുന്നത് നന്നായിരിക്കും.
(കടപ്പാട്: ഡോ: ജയകൃഷ്ണന്റെ ലേഖനം )

Prof. John Kurakar

No comments: