Pages

Sunday, May 20, 2018

PM MODI NOT BIGGER THAN INDIA


PM MODI NOT BIGGER THAN INDIA


രാജ്യത്തെക്കാൾ വലുതല്ല
പ്രധാനമന്ത്രി: രാഹുൽ
Congress President Rahul Gandhi on Saturday attacked the BJP and the RSS following resignation of Karnataka Chief Minister B.S. Yeddyurappa, saying hopefully they got a lesson that institutions and will of the country cannot be disrespected. Gandhi addressed the media here shortly after Yeddyurappa resigned ahead of the crucial trust vote, as the Bharatiya Janata party (BJP) could not muster the numbers in the assembly. He accused Prime Minister Narendra Modi of promoting corruption in Karnataka to gain support for the BJP, which emerged the single-largest party amid split verdict thrown up by the May 12 assembly election. "The Prime Minister is encouraging corruption...," Gandhi alleged. The Congress leader congratulated members of his party and the Janata Dal-Secular for standing up to the pressure and not allowing the BJP to wean away their MLAs. "I hope the BJP and the RSS learnt lessons that institutions of the country and the will of the country cannot be disrespected," Gandhi said.
കർണാടകയിൽ നിന്നുള്ള വിവരമെത്തിയതിനു പിന്നാലെ, മാധ്യമങ്ങളെ കാണാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു ചോദ്യവുമായാണു വാർത്താസമ്മേളനം ആരംഭിച്ചത്.
യെഡിയൂരപ്പ സഭ വിട്ടതിനു പിന്നാലെ എന്താണു സംഭവിച്ചതെന്നു ശ്രദ്ധിച്ചിരുന്നോ എന്നായിരുന്നു ചോദ്യം. മാധ്യമപ്രവർത്തകരുടെ നിശ്ശബ്ദതയ്ക്കിടയിൽ രാഹുൽ തന്നെ ഉത്തരം പറഞ്ഞു. സ്പീക്കറും ബിജെപി എംഎൽഎമാരും ഒപ്പം ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു വേണ്ടി കാത്തുനിൽക്കാനുള്ള മര്യാദ അവർ കാണിച്ചില്ല. ഇത് അനാദരമാണ്. ഇതു തന്നെയാണു ബിജെപി രാജ്യത്താകെ ചെയ്യുന്നത്. ജനാധിപത്യ സംവിധാനങ്ങളെ ബിജെപിയും ആർഎസ്എസും വെല്ലുവിളിക്കുന്നു. കർണാടകയിലും ഗോവയിലും മണിപ്പൂരിലുമെല്ലാം ഇതാണു കണ്ടത്.
കർണാടകയിൽ പ്രധാനമന്ത്രി നേരിട്ടാണു കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ നീക്കം നടത്തിയതെന്നും രാഹുൽ ആരോപിച്ചു. മോദി തന്നെ അഴിമതിക്കാരനാണ്. ഗവർണറെ മാറ്റിയതു കൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.
പ്രധാനമന്ത്രിയായാലും ഇന്ത്യയെക്കാൾ വലുതല്ലെന്ന സന്ദേശമാണ് ഇപ്പോഴത്തെ സംഭവങ്ങൾ നൽകുന്നത്. ജനങ്ങളെക്കാളും സുപ്രീം കോടതിയെക്കാളുമെല്ലാം വലുതാണെന്ന ചിന്ത  അവസാനിപ്പിക്കണം. രാജ്യത്തെ നയിക്കാനാണ് നിയോഗിച്ചിരിക്കുന്നത്. രാജ്യത്തോട് ആദരം കാണിക്കണം. എന്നാൽ, മോദിക്ക് അതിനു കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹത്തിന് ആർഎസ്എസിൽ നിന്നു കിട്ടിയിരിക്കുന്ന പരിശീലനം അത്തരത്തിലാണെന്നും രാഹുൽ പറഞ്ഞു.

Prof. John Kurakar

No comments: