Pages

Saturday, May 12, 2018

MOTHERS DAY--ലോക മാതൃദിനം


ഇന്ന് 2018  മെയ്  13 ,ഞായർ ലോക മാതൃദിനം, അമ്മമാരെ ആചരിക്കാന് ലോകം കണ്ടെത്തിയ ദിവസം, ഇന്ത്യന് സംസ്കാരത്തിന്റെ ഭാഗമല്ലെങ്കില് കൂടി സ്വന്തമായി നമ്മളത് ഏറ്റെടുത്തു.മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് നമ്മള് മാതൃദിനമായി ആഘോഷിക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയില് മാതൃദിനം ആഘോഷിച്ചു വരുന്നു. പുരാതന ഗ്രീക്കിലാണ് ആദ്യമായി മദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ദൈവങ്ങളുടെ അമ്മയായ റിയായോടുള്ള ആദര സൂചകമായാണ് ആഘോഷിക്കാന് തുടങ്ങിയതെന്ന് പറയുന്നു. എല്ലാ മതങ്ങളിലും മദേഴ്സ് ഡേ ആഘോഷിക്കുന്നതില് വ്യത്യസ്ത വിശ്വാസങ്ങളും നിലനില്ക്കുന്നുണ്ട്.അമ്മയെ ഓര്ക്കാത്ത ദിവസങ്ങള് മക്കളുടെ ജീവിതത്തില് ഉണ്ടാകാറില്ല. എങ്കിലും മാതൃദിനത്തില് നിങ്ങളില് എത്രപേര് അമ്മയ്ക്ക് ആശംസകള് നേരാറുണ്ട്. ഒരു ജീവതം മുഴുവന് മക്കള്ക്കായി ജീവിച്ചു തീര്ത്ത അമ്മയെ ഓര്ക്കാന് വേണ്ടി മാത്രമല്ല മാതൃദിനത്തെ നമ്മള് ഓര്ക്കേണ്ടത്. വര്ഷത്തില് ഒരു ദിവസം അവര്ക്ക് വേണ്ടി മാറ്റി വെച്ച്, അവര്ക്കു വേണ്ടി ജീവിക്കാന് നമ്മുക്ക് കഴിയുമെങ്കില് ഒരു ജീവിതം മുഴുവന് നമ്മുക്ക് വേണ്ടി മാറ്റി വെച്ച അവരുടെ മനസ്സ് നിറയും.
പണ്ടു കാലത്ത് മാതൃദിനത്തില് അമ്മയ്ക്ക് പൂക്കളും മധുരങ്ങളും സമ്മാനങ്ങളും മക്കള് കാത്തുവെയ്ക്കുമായിരുന്നു. കാലഘട്ടങ്ങള് മാറിയപ്പോള് മാതൃദിനത്തില് അമ്മയെ കാണാന് വൃദ്ധസദനത്തില് പോകേണ്ട അവസ്ഥയാണ്. ആചരിക്കാന് മാത്രമായി മാതൃദിനത്തെ ഒതുക്കി നിര്ത്താതെ അമ്മയെ ആദരിക്കാനും അവരെ വാര്ദ്ധക്യത്തില് ചേര്ത്തു നിര്ത്താനും നമ്മുക്ക് കഴിയണം. മക്കളുടെ വളര്ച്ചയില് അമ്മയ്ക്ക് പകരം വെയ്ക്കാന് ആര്ക്കും കഴിയില്ല. അത് പോലെ തന്നെയാണ് അവരുടെ വാര്ദ്ധക്യത്തില് മക്കളുടെ സാന്ത്വന സ്പര്ശത്തിന് പകരമായി മാറ്റൊന്നും അവര് ആഗ്രഹിക്കുന്നുമില്ല.ലോക മാതൃദിനത്തില്  അമ്മമാര്ക്ക് ആശംകളുമായി  ആയിരങ്ങൾ സോഷ്യൽ മീഡിയായിൽ എത്തിയിരിക്കുകയാണ് .

Prof. John Kurakar

No comments: