Pages

Saturday, May 12, 2018

MAY 12- WORLD NURSES DAY


ഇന്ന് നഴ്സസ് ഡേ : സേവനത്തിന്റെ മാലാഖമാരുടെ ദിനം

സേവനത്തിന്റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ഇന്ന് ലോകമെമ്പാടും കൊണ്ടാടുകയാണ്. ഇന്റര്നാഷണല്കൗണ്സില്ഫോര്നഴ്സസിന്റെ തീമിന്റെ ഉള്ളടക്കം ദീര്ഘകാലം ശയ്യാവലംബികളായി കഴിയുന്നവര്ക്ക്മേന്മയേറിയ പരിചരണവും അതോടൊപ്പം നിസ്വാര്ഥമായ സാമൂഹ്യസേവനവും നല്കുക എന്നതാണ്‌.വിളക്കേന്തിയ വനിത എന്ന്ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറന്സ്നൈറ്റിംഗേലിന്റെ ജന്മദിനമാണ്ലോക നഴ്സസ്ദിനമായി ആചരിക്കുന്നത്‌. 1820 മേയ്‌ 12 നു ഫ്ളോറന്സിലായിരുന്നു നൈറ്റിംഗേല്ജനിച്ചത്‌. ഫ്ളോറന്സ്നൈറ്റിംഗേലാണ്ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അര്പ്പണബോധ ത്തിന്റെയും പുണ്യകര്മമായി മാറ്റിയത്‌.ദൈവം ഭൂമിയിലേക്ക് പറഞ്ഞു വിട്ട മാലാഖമാർക്ക് ആശംസകൾ.

HEALTH IS A HUMAN RIGHT

Prof. John Kurakar

No comments: