Pages

Wednesday, May 30, 2018

മലങ്കര ഓർത്തഡോക്സ് സഭയിൽ തിരുമേനിമാർക്കും വൈദീകർക്കുംജനറൽ ട്രാൻസ്ഫർ സംവിധാനം നിലവിൽ വരണം


മലങ്കര ഓർത്തഡോക്സ് സഭയിൽ  തിരുമേനിമാർക്കും വൈദീകർക്കുംജനറൽ ട്രാൻസ്ഫർ സംവിധാനം നിലവിൽ വരണം
മലങ്കര ഓർത്തഡോക്സ് സഭയിൽ 30 ഭദ്രാസനങ്ങളിലായി 1500 പരം വൈദികർ ഭാരതത്തിലും, ഭാരതത്തിനു പുറത്തുമായി ശുശ്രുഷ ചെയ്യുന്നുണ്ട്. എന്നാൽ വൈദീകരുടെ പ്രവർത്തനങ്ങൾ ഭദ്രാസനത്തിനുള്ളിൽ തന്നെ ഒതുങ്ങുന്നതുകൊണ്ട് അവരുടെ കഴിവുകളെ പൂർണതോതിൽ സഭയ്ക്ക് മുഴുവനായി ഉപയോഗപ്പെടുത്തുവാൻ കഴിയുന്നില്ല എന്നത് ഒരു പൊതു യഥാർഥ്യമാണ്. ഇപ്പോൾ തിരുമേനിമാരുടെ സേവനവും ഭദ്രാസനത്തിനുള്ളിൽ തന്നെ ഒതുങ്ങുകയാണ് .അഞ്ച് വർഷം തോറും തിരുമേനിമാർക്കും  മൂന്ന് വർഷം കഴിയുന്തോറും വൈദീകർക്കും   ജനറൽ ട്രാൻസ്ഫർ സംവിധാനം അനിവാര്യം .വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അനേകം വൈദീകർ നമ്മുടെ സഭയിലുണ്ട്. ഇവരുടെ കഴിവുകൾ സഭയുടെ എല്ലാ മേഖലയിലും ഒരുപോലെ ലഭ്യമാവണമെങ്കിൽ സഭയിൽ വൈദീകരുടെ ജനറൽ ട്രാൻസ്ഫർ സംവിധാനം നിലവിൽ വന്നാൽ മാത്രമേ സാധിക്കു.
ജനറൽ ട്രാൻസ്ഫറിലൂടെ കോട്ടയം ഭദ്രാസനത്തിൽ സേവനം ചെയ്യുന്ന ഒരു വൈദീകന് അടുത്ത ട്രാൻസ്ഫറിൽ ഗൾഫിലോ അമേരിക്കയിലോ സേവനം ചെയ്യാൻ സാധിക്കണം. അമേരിക്കയിൽ സേവനം ചെയ്യുന്ന വൈദീകൻ കൽക്കട്ടയിലോ ബ്രന്മവാറിലോ സേവനം ചെയ്യാൻ ഇടവരണം ഇതിലൂടെ വൈദീകരുടെ ജീവിത സാഹചര്യങ്ങളിൽ മാത്രമല്ല സഭയോടുള്ള സമീപനത്തിലും കാഴ്ച്ചപ്പാടിലും മാറ്റം ഉണ്ടാകും എന്നതിൽ തർക്കം ഇല്ല.ഇന്നത്തേ അവസ്ഥയിൽ മിഷൻ ബോർഡിന് വേണ്ടി ഒരു വൈദീകൻ പട്ടമേറ്റാൽ സേവന കാലാവധി മുഴുവൻ അദ്ദേഹം അവിടെ മാത്രം സേവനം അനുഷ്ടിക്കേണ്ടി വരും. വടക്കൻ ഭദ്രാസനത്തിലെ വൈദീകർ അവരുടെ ജീവിതാവസാനം വരെ വിഘടിത വിഭാഗത്തിന്റെ ആക്രമണങ്ങൾ നേരിട്ടുകൊണ്ടേയിരിക്കുകയാണ്. മൂന്നോ നാലോ വലിയ ഇടവകകൾ മാത്രമുള്ള അവികസിത ഭദ്രാസനങ്ങളിലേ കാര്യവും വ്യത്യസ്ഥമല്ല.മലങ്കര അസോസിയേഷനിൽ തിരഞ്ഞെടുക്കപ്പെട്ട പുതു നേതൃനിരയുടെ അടിയന്തര ശ്രദ്ധ വിഷയത്തിൽ കൂടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: