Pages

Friday, May 11, 2018

പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, നാം അനുകരിക്കണ്ട വ്യക്തിത്വം.


പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, നാം അനുകരിക്കണ്ട വ്യക്തിത്വം.
കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ







ഈ ചെറിയവരിലൊരുവന് നിങ്ങൾ ചെയ്തതെല്ലാം എനിക്കാണ് ചെയ്തത്"എന്ന യേശുവിന്റെ വാക്കുകൾ മാനവ സേവനത്തിനു, അടിസ്‌ഥനമാണ്...ഫാത്തിമയെയും അനുഗ്രഹിനെയും സന്ദർശിക്കാൻ കോഴിക്കോട് വരെ പോയി കണ്ട, അതിന് സമയം കണ്ടെത്തിയ പരി. കാതോലിക്കാ ബാവ അനുകരിക്കപ്പെടാവുന്ന മാതൃകയാണ് ... മലങ്കര ഓർത്തഡോക്സ്‌ ക്രൈസ്‌തവ യുവജന പ്രസ്ഥാനം'(OCYM)അന്തരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹു.മുഖ്യമന്ത്രി.എല്ലാ വിഭാഗം ജനത്തിന്റെയും മത സ്വാതന്ത്ര്യത്തെയും ഉൾക്കൊള്ളാൻ കേരളം സർക്കാർ പ്രതിജ്ഞാബദ്ധമാണ്...
സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്ക്'ആയ ഭാരതത്തിന്റെ മതനിരപേക്ഷ സ്വഭവത്തിന്റെ കാലിക വെല്ലുവിളികൾ ചെറുക്കവൻ യുവാക്കൾ മുന്നിട്ട് ഇറങ്ങണം .വസ്തുതകളെ മറയ്ക്കുന്ന അമിത വൈകാരികത പ്രോത്സാഹിപ്പിക്കുന്ന മത ബോധം വർഗീയതയും, വർഗീയത ഭീകരവാദവും, ഭീകരത രക്തച്ചൊരിച്ചിലുമുണ്ടാക്കും. വർത്തമാന മതാത്മകതയും, മതാത്മക രാഷ്ട്രീയവും പ്രതിരോധികപ്പെടേണ്ടതാണ്..പഠനവും, സേവനവും യുവ തലമുറ കാര്യക്ഷയമതയോടെ നിവർത്തിക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ പ്രവർത്തനം അനുകരണീയമാണ്.
 സമൂഹത്തിനും രാഷ്ട്രത്തിനും പുതിയ ആശയങ്ങൾ സമ്മാനിച്ച പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയെ പോലെയുള്ള മഹാരഥന്മാർ ഇനിയും ഉണ്ടാവണം, ജോലിയുടെ അടിസ്ഥാനത്തിൽ മാത്രം പഠനത്തെ കാണാതെ,സാമൂഹ്യ രാഷ്ട്രീയ പ്രേശ്നങ്ങൾക്കു നൂതന ആശയങ്ങൾ പകരുന്നതിനുള്ള പഠനവും കാഴ്ച്ചവെക്കുവാൻ യുവജന പ്രസ്ഥാനത്തിന് കഴിയണം. ,അദ്ദേഹം കൂട്ടി ചേർത്തു... പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മേളനത്തിൽ ആദ്യക്ഷത വഹിച്ചു .അഭി.ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപ്പോ ലിത്ത, അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നീ മെത്രാപ്പോലീത്തമാർ  സന്നിഹിതരായിരുന്നു.

Prof. John Kurakar

No comments: