Pages

Sunday, May 27, 2018

സീനിയർ വികാരി ജനറൽ റവ. എ.സി. കുര്യൻ അന്തരിച്ചു


സീനിയർ വികാരി ജനറൽ റവ. .സി. കുര്യൻ അന്തരിച്ചു
മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലും മുൻ സഭാ സെക്രട്ടറിയുമായ റവ. .സി. കുര്യൻ (80) അന്തരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കൊട്ടാരക്കര കിഴക്കേത്തെരുവിൽ അറപ്പുരയിൽ പരേതരായ എം.. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. വടശേരിക്കര കല്ലോടിക്കുഴിയിൽ സൂസമ്മയാണു ഭാര്യ. മക്കൾ: നിർമല, ജേക്കബ് കുര്യൻ, അനില (കാനഡ). മരുമക്കൾ: തിരുവനന്തപുരം പട്ടം പുത്തൻപുരയ്ക്കൽ സാനു ജോർജ് (ഐഎഎൻഎസ് വാർത്താ ഏജൻസി തിരുവനന്തപുരം), സൂസൻ, മനോജ് (എൻജിനീയർ കാനഡ).
മാർത്തോമ്മാ സഭയുടെ 35 ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരംകൊല്ലം ഭദ്രാസന വികാരി ജനറൽ, തൃശൂർ രവിവർമ മന്ദിരം, കൊട്ടാരക്കര ജൂബിലി മന്ദിരം എന്നിവയുടെ സൂപ്രണ്ട്, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആൻഡമാൻസിലെ ആദ്യകാല മാർത്തോമ്മാ വൈദികൻ എന്ന നിലയിൽ ദ്വീപസമൂഹത്തിലെ പല ഇടവകകളുടെയും സ്ഥാപകനായി.
എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ്, തിരുവല്ല മാർത്തോമ്മാ കോളജ്, ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് തുടങ്ങിയവയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. ബെംഗളൂരു ഇസിസി കൗൺസിൽ അംഗം, സെന്റ് തോമസ് സ്കൂൾ ഗവേണിങ് കൗൺസിൽ അംഗം, തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ ബോർഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
2003 സജീവ സേവനത്തിൽ നിന്നു വിരമിച്ചു. വിരമിച്ച ശേഷം കഴിഞ്ഞ 15 വർഷമായി പുഷ്പഗിരി മെഡിക്കൽ കോളജ് സാന്ത്വന പരിചരണ വിഭാഗത്തിൽ സജീവമായിരുന്നു.

Prof. John Kurakar

No comments: