Pages

Wednesday, May 30, 2018

കെവിൻ--ദുരഭിമാനബോധത്തിന്റെയും ജാതിഭ്രാന്തിൻറെയും ഇര


കെവിൻ--ദുരഭിമാനബോധത്തിന്റെയും ജാതിഭ്രാന്തിൻറെയും ഇര
കേരളത്തിലെ ക്രൈസ്തവരുടെയിടയിൽ ഹൈന്ദവരിൽ ഉള്ളതിലധികം ജാതിയും ഉച്ചനീചത്വങ്ങളുമുണ്ട് .കത്തോലിക്കരിൽ തന്നെ എത്ര വിഭാഗം .സവർണ്ണർ ,അവർണ്ണർ. ഇവർ തമ്മിൽ വിവാഹം പോലും അസാധ്യമാണ്. ലോകം മാറിയതൊന്നും ഇവരറിഞ്ഞിട്ടില്ല .സഭയെ ധിക്കരിച്ചാൽ  സഭയിൽ നിന്ന് പുറത്താക്കും .സുറിയാനി ക്രിസ്ത്യാനികൾ മറ്റൊരു ഉന്നത സവർണ്ണ വിഭാഗമായി നിലകൊള്ളുന്നു .ദലിതക്രൈസ്തവർ  മറ്റൊരു വിഭാഗമായി തന്നെ കഴിയുന്നു.

ജാതി ചിന്തകളും ശക്തമായ ദുരഭിമാനബോധവും കപട സദാചാരബോധവും  കേരളത്തെ ഇരുണ്ടയുഗങ്ങളിലേക്കു പിന്നാക്കംപായിക്കുകയാണ് .കോട്ടയത്തെ കുമാരനല്ലൂർ പ്ളാത്തറ സ്വദേശിയായ കെവിൻ എന്ന ചെറുപ്പക്കാരന്റെ ദുർമരണം സമകാലിക കേരളീയ സാമൂഹിക ജീവിതത്തിൻറെ ദുരഭിമാനബോധത്തിന്റെ ഒരു നേർചിത്രമാണ് .. പ്രായപൂർത്തിയായ ആണും പെണ്ണും സ്വാഭീഷ്ടപ്രകാരം വിവാഹിതരാകുന്നതിനെ അക്രമംകൊണ്ടുപോലും എതിർക്കുന്ന ബന്ധുസമൂഹവും നിയമാനുസൃതമായി വിവാഹം ചെയ്തവരെബന്ധുക്കളുടെ അക്രമത്തിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നതിനു പകരം  സദാചാരത്തെ പിന്തുടരുന്ന  പോലീസും കുറ്റക്കാരാണ് .

പൊലീസ്  വിചാരിച്ചിരുന്നെങ്കില് കെവിൻറെ ജീവൻ  രക്ഷിക്കാമായിരുന്നു.കൊല്ലംതെന്മല ഷാനുഭവനില് ഇരുപതുകാരിയായ നീനു കോട്ടയത്ത് താന്പഠിക്കുന്ന സ്ഥാപനത്തിലെത്തിയശേഷം വ്യാഴാഴ്ചയാണ് മാതാപിതാക്കളെ വിളിച്ച് വിവാഹിതയായെന്ന വിവരം അറിയിക്കുന്നത്. സുഹൃത്ത് കെവിനാണ്് വരന്.  ഇതറിഞ്ഞയുടന് നീനുവിന്റെ സഹോദരന് ഷാനുചാക്കോ ശനിയാഴ്ച്ച  രാത്രി 12 മണിക്ക് നീനുവിന്റെ സഹോദരൻ  പത്തംഗ ക്വട്ടേഷന് സംഘവുമായി ഇന്നോവകാറില്വന്ന് കെവിനെ ബന്ധു അനീഷിനൊപ്പം പിടിച്ചുകെട്ടി കൊണ്ടുപോകുന്നു.

മിശ്ര വിവാഹിതർ പോലും ജാതിക്കും മതത്തിനും അടിമപ്പെട്ടു ദുരഭിമാന കൊലക്ക്തയ്യാറാവുന്ന  സ്ഥിതി  അതീവദയനീയം തന്നെയാണ് . സമൂഹത്തിന്റെ അതിരു കവിഞ്ഞ ജാതി മത ചിന്തകൾ മാറാതെ കേരളം രക്ഷപ്പെടുകയില്ല കെവിന്റെ പിതാവ് ഞായറാഴ്ച പുലര്ന്നയുടന്തന്നെ കോട്ടയം മെഡിക്കല് കോളജിനടുത്തുള്ള ഗാന്ധിനഗര് പൊലീസ്സ്റ്റേഷനില്ചെന്ന് മകനെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്നു. ഹോസ്റ്റലില് താമസിക്കുന്ന നീനുവും പിന്നാലെ പരാതിയുമായി സ്റ്റേഷനിലെത്തുന്നു. കെവിന്റെ പിതാവിനോടും നീനുവിനോടും എസ്.ഐ അടക്കമുള്ളവര് പറഞ്ഞത് പ്രതികളുമായി ഫോണില്ബന്ധപ്പെടുന്നുണ്ടെന്നും കെവിനെ വൈകാതെ തിരിച്ചെത്തിക്കുമെന്നുമായിരുന്നു.

കോട്ടയത്തെ ഗാന്ധിനഗർ പോലീസ് സ്വീകരിച്ച നടപടികളൊന്നും  ന്യായമായിരുന്നില്ല . ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ് വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ കാണിച്ചിട്ടും കെവിനോടൊപ്പം ജീവിക്കണമെന്ന് ആ യുവതി പറഞ്ഞിട്ടും അവർക്ക് നിയമസംരക്ഷണം നൽകാൻ തയ്യാറായില്ലെന്ന് കെവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇൗ തട്ടിക്കൊണ്ടുപോക്കിനെയും വീടാക്രമണത്തെയുംപറ്റി നീനു പരാതി നൽകിയിട്ടും പോലീസ് അനങ്ങിയില്ല.ദുരഭിമാനസദാചാരം സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്.ഈ കൊലയുടെ  ഉത്തരവാദിത്വ ത്തിൽ നിന്ന്  കേരള പൊലീസിന്  ഒഴിഞ്ഞുനിൽക്കാനാവില്ല .പണത്തിന്റെ ഹുങ്ക് കാട്ടി ദുരഭിമാനത്തിന്റെ പേരിൽ സ്നേഹിച്ച രണ്ടു മനസ്സുകളെ തമ്മിൽ അറുത്തുമാറ്റിയ ആ നരാധമൻമാർക്ക് നീതിപീഠം അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം .പ്രൊഫ്. ജോൺ കുരാക്കാർNo comments: