Pages

Friday, May 11, 2018

വാഹനാപകടമരണങ്ങള് വര്ധിക്കുന്നു,റോഡ്ചോരക്കളമാകുന്നു


വാഹനാപകടമരണങ്ങള് വര്ധിക്കുന്നു,റോഡ്ചോരക്കളമാകുന്നു.
കേരളത്തിൽ വാഹനാപകടമരണങ്ങള് വര്ധിക്കുകയാണ് ,റോഡ് ചോരക്കളമായി മാറിക്കൊണ്ടിരിക്കുന്നു .എംസി റോഡിൽ അപകടങ്ങൾ അനുദിനം ഉണ്ടായികൊണ്ടിരിക്കുന്നു .അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്ക്ക്  ഒരു പ്രധാനകാരണം .അമിത വേഗത നിയന്ത്രിക്കാൻ പലപ്പോഴും പോലീസിന് കഴിയുന്നില്ല .ഹെൽമറ്റ് ,ബെൽറ്റ് എന്നീ പരിശോധനകളിൽ തീരുന്നു  പോലീസ് നടപടികൾ.

അമിതവേഗത്തിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച രഹസ്യക്യാമറകള് ഇപ്പോള് പലയിടത്തും പ്രവര്ത്തിക്കുന്നുമില്ല. .എംസി റോഡിൽ അപകടങ്ങൾ പതിയിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട് .ചെങ്ങന്നൂർ മുളക്കഴ ,കൊട്ടാരക്കര ലോവർ കരിക്കം ഐപ്പള്ളൂർ  കുരിശടി ജംഗ്ഷൻ  ഇവയൊക്കെ അപകടമേഖലകളാണ് .റോഡിലെ വളവുകാരണം പലപ്പോഴും ദൂരെനിന്നും വരുന്ന വാഹനങ്ങളെ കാണാന് ഡ്രൈവര്ക്ക് കഴിയില്ല.വാഹനാപകടങ്ങൾ നാൾക്കുനാൾ പെരുകുേമ്പാഴും റോഡ് നിയമങ്ങൾ കടലാസിലുറങ്ങുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണം

ദീർഘദൂര യാത്രകളും ഇന്ന് സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണ് . വാഹനമോടിക്കുന്നവരുടെ അശ്രദ്ധയോ റോഡുകളുടെ ശോച്യാവസ്ഥയോ ആണു മിക്ക അപകടങ്ങളുടെയും കാരണം. വാഹനങ്ങളുടെ തകരാർകൊണ്ടു സംഭവിക്കുന്നവയും കുറവല്ല. അന്യസംസ്ഥാനങ്ങളിലേക്കു തീർഥാടനത്തിനുപോയ സംഘങ്ങൾ അപകടത്തിൽപ്പെട്ട പല സംഭവങ്ങളും  അടുത്തകാലത്തുണ്ടായി. കാറിലോ വാനിലോ ആയിരുന്നു ഈ സംഘങ്ങൾ യാത്ര ചെയ്തത്.  പഴനി ക്ഷേത്രത്തിൽ ദർശനത്തിനുപോയ മുണ്ടക്കയം കോരുത്തോടു സ്വദേശികൾ സഞ്ചരിച്ചിരുന്ന വാൻ ലോറിയിൽ ഇടിച്ച് ഏഴു പേരാണു മരിച്ചത്. ദീർഘദൂര ഡ്രൈവിംഗിൽ അധികം പരിചയമില്ലാത്ത ഡ്രൈവർമാർ അന്യസംസ്ഥാനങ്ങളിലേക്കു വാഹനങ്ങളുമായി പോകുന്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

 ഡ്രൈവിംഗ് മണിക്കൂറുകൾ നീളുന്പോൾ ഡ്രൈവർമാർക്ക് ഏകാഗ്രത കുറയുന്നതു സ്വാഭാവികം. നാലു മണിക്കൂർ വാഹനമോടിച്ചാൽ ഒരു മണിക്കൂർ വിശ്രമിക്കണമെന്നു ചില രാജ്യങ്ങളിൽ നിയമമുണ്ട്. ഉറക്കം വരുന്പോൾ അത് അവഗണിച്ചു യാത്ര തുടരാനാണു പലരും ശ്രമിക്കാറുള്ളത്. ഒരു നിമിഷത്തേക്കു നിദ്രാഭാരം കൺപോളകളെ  ദുർബലമാക്കിയാൽ അപകടം സംഭവിക്കാം. ട്രാഫിക് നിയമങ്ങളെക്കുറിച്ചു കുട്ടികൾക്കുംയുവജനങ്ങൾക്കും പൊതുജനങ്ങൾക്കും   ബോധവത്കരണ ക്ലാസുകൾ നൽകണം . ഏതു നിമിഷവും റോഡ് കുറുകെ കടക്കാൻ ആളുണ്ടാവുമെന്നു വാഹനമോടിക്കുന്നവർ ഓർക്കണം. സ്കൂളുകളുടെയും ആശുപത്രികളുടെയും മറ്റും സമീപത്തു വാഹനങ്ങൾ വേഗനിയന്ത്രണവും ഹോൺ നിയന്ത്രണവുമൊക്കെ പാലിച്ചേ തീരൂ. അമിതവേഗതകുറച്ച്  ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിച്ചാൽ റോഡപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കുവാൻ കഴിയും .



പ്രൊഫ്. ജോൺ കുരാക്കാർ




No comments: