Pages

Thursday, May 24, 2018

കപട സമാധാന പ്രസ്താവന അർഹിക്കുന്ന തരത്തിൽ തള്ളിക്കളഞ്ഞുകൊണ്ട് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്

കപട സമാധാന പ്രസ്താവന അർഹിക്കുന്ന തരത്തിൽ തള്ളിക്കളഞ്ഞുകൊണ്ട് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ്
കപട സമാധാന പ്രസ്താവന അർഹിക്കുന്ന തരത്തിൽ തള്ളിക്കളഞ്ഞുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്. വി.മാർത്തോമ ശ്ളീഹയാൽ ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു പൗരാണിക സഭയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വ്യജ പ്രസ്താവനകൾ ഇറക്കി വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, ഇന്ത്യ എക്കാലവും എതിർത്തിട്ടുള്ള വിദേശ കോളനിവൽക്കരണ ത്തിന്റെ പുതിയ മുഖംമൂടി ധരിച്ച് ഭാരത സഭയെ അടിമത്വത്തിലേക്ക് വീണ്ടും കൊണ്ടുവരാമെന്നും വ്യമോഹിക്കുന്ന അന്ത്യോഖ്യാ സഭയുടെ ഒരു തന്ത്രങ്ങൾക്കും മലങ്കര ഓർത്തോഡോക്സ് സഭ അടിമ പെടുകയില്ലയെന്ന് ഇന്ന് കൂടിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരി.എപ്പിസ്‌കോപ്പൽ സുന്നഹദോസ്. പരി.അന്ത്യോഖ്യാ പാത്രിയർക്കിസ് ബാവയുടെ വരവിൽ മലങ്കര സഭയുടെ സമാധാനം എന്ന ഒരു ലക്ഷ്യവും ഇല്ലായിരുന്നു എന്ന് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ഇപ്പോൾ തന്നെ തെളിയിച്ചുകഴിഞ്ഞു. മലങ്കര സഭയെ അടിമകൾ ആയി കണ്ട മുൻഗാമികളുടെ വഴിയിൽ നിന്ന് അദ്ദേഹത്തിനും മാറുവാൻ സാധിച്ചിട്ടില്ല എന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചു. പരി.പത്രിയർക്കിസ് ബാവയ്ക്ക് ഈ സഭയുടെ സമാധാനമാണ് ആഗ്രഹമെങ്കിൽ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥ അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന വൈദീക മേലദ്ധ്യക്ഷ സമൂഹത്തോട് ഈ സഭയുടെ അസ്ഥിത്വവും, ഭാരതത്തിന്റെ നിയമ വ്യവസ്ഥയും അംഗീകരിച്ചു ജീവിക്കുവാൻ ഉപദേശിക്കുകയാണ് വേണ്ടത്. പരി. പാത്രിയർക്കിസ് ബാവായുടെ സന്ദർശനം ഒരു പ്രഹസനം മാത്രമായി ഒതുങ്ങി. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ചില രാഷട്രീയ നേതാക്കൾ ഈ കൺകെട്ടിൽ വീണ് പോകും എന്ന് കരുതി മലങ്കര സഭയെ അത്തരത്തിൽ കാണരുത്വി.മാർത്തോമ ശ്ളീഹയുടെ സിംഹാസനത്തിന്റെ അധിപൻ കിഴക്കിന്റെ ഏക പരമോന്നത കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്ത യുമായ പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കര സഭയുടെ അന്തസിനും, സമാധാനത്തിനും തടസ്സം ഉണ്ടാക്കുന്ന കപട സമാധാന ശ്രമങ്ങളെ ശക്തിയായി എതിർക്കുമെന്നും, മലങ്കര സന്ദർശനം എന്ന പേരിൽ ഇവിടെ വന്നു വിശ്വസികളുടെ ഇടയിൽ ആശയ കുഴപ്പം ഉണ്ടാക്കുന്ന ഒരു വിഘടനവാദവും ഈ സഭ അംഗീകരിക്കയില്ലയെന്നും ഓർമ്മിപ്പിച്ചു. അത് പരിപൂർണ്ണമായി പരി.എപ്പിസ്‌കോപ്പൽ സുന്നഹദോസ് അംഗീകരിച്ചു. മറ്റ് എല്ലാ വ്യജ പ്രസ്താവനകളെയും പരി.സുന്നഹദോസ് ഏക കണ്ഠമായി തള്ളിക്കളഞ്ഞു. സഭയുടെ മാധ്യമ വിഭാഗം അധ്യക്ഷൻ അഭിവന്ദ്യ.പുലിക്കോട്ടിൽ ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയാണ് സുന്നഹദോസ് തീരുമാനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.

Prof. John Kurakar


No comments: