Pages

Sunday, May 13, 2018

കത്തോലിക്കാ - ഓർത്തഡോക്സ് വിവാഹങ്ങൾക്കുള്ള തടസ്സങ്ങൾ പരിഹരിക്കണം.


കത്തോലിക്കാ - ഓർത്തഡോക്സ് വിവാഹങ്ങൾക്കുള്ള തടസ്സങ്ങൾ പരിഹരിക്കണം.
കത്തോലിക്കാ - ഓർത്തഡോക്സ് സഭകളിലെ യുവതി -യുവാക്കൾ വിവാഹം ആലോചിച്ചാൽ കല്യാണം നടത്താൻ ആവിശ്യമായ കുറി കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന പ്രവണത വർദ്ധിച്ചു വരുകയാണ്. കൂടുതൽ ബുദ്ധിമുട്ടുകളും കത്തോലിക്കാ സഭയിൽ നിന്നും ആണ് ഉണ്ടായികൊണ്ടിരിക്കുന്നത്. രണ്ടു സഭകളിലേയും, യുവതി, യുവാക്കളുടെ വിവാഹം ആലോചിക്കുമ്പോൾ ,കല്ലാണം നടത്താനുള്ള കുറി ചോദിച്ചാൽ ഇവർ കൊടുക്കാതിരിക്കാൻ നോക്കും. കല്യാണം തന്നെ വേണമെന്ന് വാശി പിടിച്ചാൽ മാതാപിതാക്കളെ സഭയിൽ നിന്നും പുറത്താക്കാൻ നോക്കും ഇത്തരം നടപടി ക്രിസ്ത്യാനികൾക്ക് യോജിച്ചതാണോയെന്നു അതികാരികൾ പരിശോദിക്കണം.
കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന ചില സംഭവങ്ങൾ ഇവിടെ കുറിക്കട്ടെ..പാലാ കത്തോലിക്കാ രുപതയിലെ വലവൂർ ഇടവകയിലെ രണ്ടു നിർദ്ധന കുടുംബങ്ങളാണ് പാത്തിയാങ്കൽ പി.റ്റി.മാത്യു വിന്റെ യും ,വെള്ളം കുന്നേൽ അപ്പച്ചന്റേതും മാത്യുവിന് രണ്ടു പെൺമക്കളാണ് വിജിമോളും, ആനിയും ഇരു വരും കേരളത്തിന് വെളിയിൽ നേഴ്സിംഗ് ജോലി ചെയ്യുന്നു മാത്യൂസ് തന്റെ മൂത്ത മകൾക്ക് വിവാഹാലോചനകൾ പലതുo നടത്തി പത്രത്തിൽ പരസ്യവും ചെയ്തു.
അങ്ങനെ ഡൽഹിയിൽ തന്നെ ജോലിയുള്ള ഒരു ക്രിസ്ത്യൻ യുവാവ് വിജി മോളേ ഹോസ്പിറ്റലിൽ ചെന്നു കണ്ടു ഇരുവർ ക്കും തമ്മിൽ ഇഷ്ട പെട്ടു വിവരം വിട്ടു കാരെ അറിയിച്ചു ഇരുവീട്ടുകാരും അവരുടെ ബന്ധുക്കളും തമ്മിൽ പരസ്പരം ബന്ധപെട്ടപ്പോൾ എല്ലാം കൊണ്ട് യോജിക്കുന്ന ബന്ധ oമാത്യു വലവൂർ ഇടവകപ്പള്ളി വികാരിയേ ചെന്നു കണ്ടു മകളുടെ വിവാഹ കാര്യം പറഞ്ഞു വികാരിയച്ചൻ പക് ഷേ വിവാഹം നടത്താൻ പാടില്ലെന്നു വിലക്കി മാത്യു വികാരിയച്ചന്റെ അടുത്തു 3 തവണ പോയി വിവാഹം നടത്തിയാൽ സഭയിൽ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി.ദരിദ്രനായിരുന്ന മാത്യുവിന് കുട്ടികളുടെ മനസ്സിന് യോജിച്ചതും തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ നടത്താൻ കഴിയുന്നതുമായ വിവാഹം തട്ടി തെറിപ്പിക്കുവാൻ കഴിയുമായിരുന്നില്ല അപ്പോൾ ചെറുക്കൻ അഭിപ്രായപെട്ടു

പെൺകുട്ടിയുടെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ തങ്ങളുടെ ഓർത്തഡോക്സ് പള്ളിയിൽ വെച്ച് വിവാഹം നടത്താമെന്ന് അങ്ങനെ ഓർത്തഡോക്സ് പള്ളിയിൽ നിന്നും വിവാഹം നടത്തി കൊടുത്തു മാത്യുവിനെയും കുടുംബത്തെയും സഭയിലെ കൂദാശകൾ മുടക്കി കൊണ്ടുള്ള കല്പനകൾ പ്രസംഗ ത്തിനിടെ പരസ്യമായി വായിച്ചു അവഹേളിച്ചു. വിശ്വാസികളെ മതം പീഡിപ്പിക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നു.അതു കൊണ്ട് കത്തോലിക്കാ ഓർത്തഡോക്സ് വിവാഹങ്ങൾക്കുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ചർച്ചകളിലൂടെ തീരുമാനം എടുക്കാൻ ഇരു സഭകളിൽ പെട്ടവരോടും ആവിശ്യപെടുകയാണ്.

No comments: