Pages

Friday, May 11, 2018

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്


ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ആർഡിഒ എം.വി. സുരേഷ്‌കുമാർ മുൻപാകെ നാലു സെറ്റ് പത്രികകളാണു സമർപ്പിച്ചത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ലാ ആക്ടിങ് സെക്രട്ടറി ആർ. നാസർ, എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ.എസ്. രവി, സെക്രട്ടറി പി. വിശ്വംഭരപ്പണിക്കർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കെട്ടിവയ്ക്കാനുള്ള തുക മുതിർന്ന കോൺഗ്രസ് നേതാവ് പൊൻമേലിൽപള്ളത്ത് പി.കെ.ഗോപാലകൃഷ്ണപിള്ളയിൽ നിന്നു സ്വീകരിച്ചെന്നു സജി ചെറിയാൻ പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചെങ്ങന്നൂർ യൂണിറ്റ് കമ്മിറ്റിയും തുക നൽകിയിരുന്നു.ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇതു വരെ നാമനിർദേശ പത്രിക നൽകിയവരുടെ എണ്ണം പതിനാലായി.

ഇന്നലെ മാത്രം ഏഴു പേർ പത്രിക സമർപ്പിച്ചു. വിശ്വകർമ ഏകോപന സമിതി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സി. മോഹനൻ ആചാരി, ദലിത് ബഹുജൻ ഐക്യ സ്ഥാനാർഥി അജി എം. ചാലക്കേരി, കെ.കെ.ഉണ്ണി, കെ.കെ.ഷാജി, സി.കെ. സോമനാഥവാരിയർ, എം.സി.ജയലാൽ എന്നിവരും ഇന്നലെ പത്രിക നൽകി.

നേരത്തേ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ, എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള എന്നിവരും ആം ആദ്മി സ്ഥാനാർഥി രാജീവ് പള്ളത്ത്, എസ്‌യുസിഐ (സി) സ്ഥാനാർഥി മധു ചെങ്ങന്നൂർ, സ്വതന്ത്ര സ്ഥാനാർഥികളായ ഡോ. കെ.പത്മരാജൻ, നിബുൻ ചെറിയാൻ, ആം ആദ്മി ഡമ്മി സ്ഥാനാർഥി സൂസൻ ജോർജ് എന്നിവർ പത്രിക നൽകിയിരുന്നു.

Prof. John Kurakar

No comments: