Pages

Friday, May 18, 2018

കേരള പൊലീസിനെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല


കേരള പൊലീസിനെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്
സമ്പൂർണ്ണ സാക്ഷരത നേടിയ ദൈവത്തിൻറെ സ്വന്തംനാട് എന്ന് വിശേഷിപ്പി ക്കുന്ന കേരളത്തിലെ പൊലീസ്‌സേനയിൽ  ബഹുഭൂരിപക്ഷവും ഉന്നതബിരുദധാരികളും വിവരമുള്ളവരുമാണ് .എന്നാൽ  ക്രൂരന്മാരും ക്രിമിനൽ സ്വഭാവമുള്ളവരും  ഉള്ളതുകൊണ്ടാണ്  പോലീസ്‌സേന തുടർച്ചയായി അപമാനം കേൾക്കേണ്ടിവരുന്നത് . എറണാകുളം വരാപ്പുഴയിൽ ല യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിന്റെ അലയൊലി അടങ്ങുംമുൻപ്  കടയ്ക്കാവൂരിലും ആളുമാറി പൊലീസ് മർദനം. പുലർച്ചെ വീട് ചവിട്ടിത്തുറന്നു കയറിയ പൊലീസ് സംഘം വക്കം പുതുവൽ വടക്കുംഭാഗം വീട്ടിൽ അജി(49)യെയാണു മർദിച്ചത്.
താൻ ഒരു കേസിലും ഇന്നേവരെ പ്രതിയല്ലെന്നു പറഞ്ഞപ്പോൾ, മുടിക്കു തൂക്കിപ്പിടിച്ച് അസഭ്യവർഷത്തോടെ മർദിക്കുയായിരുന്നുവെന്ന് ഇദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറയുന്നു. താൻ കേസുകളിലൊന്നും പ്രതിയല്ലെന്നും അന്വേഷിക്കുന്ന വാറന്റു പ്രതിയല്ലെന്നും അറിയിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്നു വാതിൽ ചവിട്ടിത്തുറന്നു വീടിനകത്തുകയറിയ പൊലീസ് അജിയെ ജീപ്പിലേക്കു വലിച്ചിഴച്ചു. അസുഖബാധിതരായി കിടക്കുന്ന മാതാപിതാക്കൾ മകനെ കൊണ്ടുപോകരുതെന്നു കേണപേക്ഷിച്ചെങ്കിലും പൊലീസ് കുലുങ്ങിയില്ല.ഇതിനിടെ, താൻ വിദേശത്തുനിന്ന് അവധിക്കു വന്നതാണെന്നു പാസ്പോർട്ട് കാണിച്ചു ബോധ്യപ്പെടുത്തി. ആളുമാറിയെന്നു മനസ്സിലായതോടെ പൊലീസ് സ്ഥലത്തുനിന്നു തന്ത്രത്തിൽ തടിയൂരി.
നമ്മുടെ പൊലീസിന് എന്തുപറ്റി ?പോലീസ് സേനയെ നേരെയാക്കാൻ പോലീസ് മേധാവി നിരന്തരം പരിശ്രമിക്കുമ്പോഴാണ്  വീണ്ടും ആളുമറിയുള്ള മർദ്ദനം .മികച്ച പോലീസ് ഉദ്യോഗസ്ഥരും ഇവിടെ ഏറെയുണ്ട്. എന്നാൽ പോലീസ്സേനയ്ക്കാകെ നാണക്കേടു വരുത്തിവയ്ക്കുന്ന ഉദ്യോഗസ്ഥരും കുറവല്ല. ജോലിയോടുള്ള ആത്മാർഥതയ്ക്കു പകരം രാഷ്ട്രീയം പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്കു പിടിച്ചാൽ അത് ആപത്താണ്. ആശങ്കാജനകമാംവിധം പോലീസിൽ രാഷ്ട്രീയാതിപ്രസരമുണ്ടെന്നാണു രഹസ്യാന്വേഷണ റിപ്പോർട്ട്.ജനമൈത്രി പോലീസിൻറെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് .ഭരണാധികാരികളുടെയും രാഷ്ട്രീയ യജമാനന്മാരുടെയും വിനീതവിധേയരായിനിന്ന് ഉന്നതപദവികൾ നേടുന്നവർ പോലീസ് സേനയിൽ ഉണ്ട്.
രാഷ്ട്രീയഭ്രാന്തുപിടിച്ച ഉദ്യോഗസ്ഥർക്കു പോലീസിനെ രാഷ്ട്രീയക്കാരുടെ ആലയിൽ കെട്ടിയിടാൻ മടിയുണ്ടാവില്ല. അച്ചടക്കമില്ലാത്തവരും രാഷ്ട്രീയഭ്രാന്തു പിടിച്ചവരുമായ പോലീസുകാർ ജനങ്ങൾക്കു ദ്രോഹം ചെയ്യും. വരാപ്പുഴ കസ്റ്റഡി മരണം ഇതിനു മകുടോദാഹരണമാണ്. നിരപരാധിയെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതിന്റെ പാപക്കറ കേരള പോലീസിന് എങ്ങനെ കഴുകിക്കളയാനാവും? മരണാസന്നനായ ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കളിൽനിന്നു സിഐയുടെ ഡ്രൈവർ കൈക്കൂലി വാങ്ങിയെന്നൊരു ആരോപണവും ഉയർന്നിരിക്കുന്നു. നിഷ്പക്ഷമായും നീതിബോധത്തോടും വിവേകത്തോടും കൂടി  പ്രവർത്തിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയാറാകണം

പ്രൊഫ്. ജൂൺ കുരാക്കാർ

No comments: