Pages

Tuesday, March 6, 2018

SRI LANKA DECLARES EMERGENCY FOR10 DAYS AMID BUDDHIST-MUSLIM CLASHES






SRI LANKA DECLARES EMERGENCY FOR10 DAYS AMID BUDDHIST-MUSLIM CLASHES
വർഗീയ സംഘർഷം രൂക്ഷം: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Sri Lanka declared a nationwide state of emergency for 10 days on 6th March,2018, Tuesday to stop the spread of communal violence, a government spokesman said, after clashes erupted between majority Buddhists and members of the minority Muslim community.Tension has been growing between the two communities in Sri Lanka over the past year, with some hardline Buddhist groups accusing Muslims of forcing people to convert to Islam and vandalising Buddhist archaeological sites.Some Buddhist nationalists have also protested against the presence in Sri Lanka of Muslim Rohingya asylum-seekers from mostly Buddhist Myanmar, where Buddhist nationalism has also been on the rise.
"At a special cabinet meeting, it was decided to declare a state of emergency for 10 days to prevent the spread of communal riots," government spokesman Dayasiri Jayasekara told Reuters.He said some people were instigating violence through Facebook and warned of tough action against them.A curfew was reimposed in two districts of Kandy on Tuesday, police saidThe unrest in the Indian Ocean island's central district of Kandy began on Sunday after the funeral of a truck driver from the majority Sinhalese Buddhist community who died days after he was involved in an altercation with four Muslims, the government has said.It was not clear why the initial altercation occurred but after the driver's funeral on Monday, a Sinhalese mob attacked Muslim shops, police said. The body of a Muslim youth was found in a burnt-out house early on Tuesday, police said.
Muslims make up about 9 percent of Sri Lanka's 21 million people. Buddhists make up about 70 percent and ethnic Tamils, most of whom are Hindus, about 13 percent.The government sent troops and elite police to the area on Monday and imposed a curfew. A curfew was reimposed in two districts of Kandy on Tuesday, police said.The government ended a 26-year civil war in 2009 with the defeat of Tamil separatist rebels. Muslim communities were occasionally caught up in that violence but on the whole, Muslims managed to stay out of the war.
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള ബുദ്ധമതക്കാരും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വർഗീയ സംഘർഷം വ്യാപിക്കുന്നതു തടയുന്നതിനും അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതെന്ന് സർക്കാർ വക്താവ് അറിയിച്ചു.
ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച സർക്കാർ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാൻഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയിൽ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ഇന്ത്യയുടെ ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം, ഒരു വർഷത്തിലേറെയായി ഇവിടെ ചെറിയ തോതിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. മുസ്ലിംകൾ രാജ്യവ്യാപകമായി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാണു ചില തീവ്ര ബുദ്ധ സംഘടനകളുടെ ആരോപണം. ഇതാണു സംഘർഷത്തിനു കാരണം. ബുദ്ധനുമായി ബന്ധപ്പെട്ട ചരിത്രപ്രധാന സ്ഥലങ്ങൾ മുസ്ലിംകൾ നശിപ്പിക്കുകയാണെന്നും ബുദ്ധമതക്കാർ ആരോപിക്കുന്നു. ബുദ്ധമതക്കാർ ഏറെയുള്ള മ്യാൻമറിൽനിന്ന് അഭയാർഥികളായി ഒട്ടേറെ റോഹിൻഗ്യ മുസ്ലിംകൾ ശ്രീലങ്കയിലെത്തിയതും ചില ബുദ്ധ സംഘടനകൾ എതിർക്കുന്നു.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് കാൻഡിയിൽ തിങ്കളാഴ്ച കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടു. തുടർന്ന് മുസ്ലിംകളുടെ സ്ഥാപനങ്ങൾ സിംഹളബുദ്ധമതക്കാർ തീവച്ചു നശിപ്പിച്ചു. ഇതാണു കലാപം വ്യാപിക്കാൻ കാരണമായത്.
ശ്രീലങ്കയിലെ 21 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 10 ശതമാനം മുസ്ലിംകളും 75 ശതമാനം ബുദ്ധമതാനുയായികളായ സിംഹളരുമാണ്. ബാക്കി 13 ശതമാനം ഹിന്ദുക്കളാണ്. കഴിഞ്ഞ മാസവും ഇവിടെ വർഗീയ സംഘർഷത്തിൽ അഞ്ചു പേർക്കു പരുക്കേറ്റിരുന്നു. അന്നത്തെ സംഘർഷത്തിൽ ഒട്ടേറെ കടകളും ഒരു മുസ്ലിംപള്ളിയും തകർക്കുകയും ചെയ്തു.

Prof. John Kurakar

No comments: