Pages

Wednesday, March 7, 2018

PERIYAR E.V RAMASAMY



E.V. Ramasamy was born in Erode, Madras Presidency to Venkata Naicker and Chinnathayee[5] and belongs to Balijas social group from Andhra Pradesh. From his childhood, Ramasamy is known for his controversial comments on religious belief and on brahmins. Being the son of a wealthy person, everyone was fond of him. He was dropped out from school at second grade due to his growing hyper activities. He witnessed numerous incidents of caste and gender discrimination .

E.V. Ramasamy joined the Indian National Congress in 1919, but resigned in 1925 when he felt that the party was only serving the interests of the Brahmins. He questioned the subjugation of Dravidians as the Brahmins enjoyed gifts and donations from them but opposed and discriminated them in cultural and religious matters. In 1924, E.V. Ramasamy participated in a non-violent agitation (satyagraha) in Vaikom, Kerala. From 1929 to 1932 Ramasamy toured British Malaya, Europe, and Russia, which had an influence on him.In 1939, E.V. Ramasamy became the head of the Justice Party, and in 1944, he changed its name to Dravidar Kazhagam.The party later split and one group led by C. N. Annadurai formed the Dravida Munnetra Kazhagam (DMK) in 1949.[13] While continuing the Self-Respect Movement, he advocated for an independent Dravida Nadu (land of the Dravidians).[1 and he is the first one to raise slogan Tamilnadu tamilurukae(Tamil Nation)
 E.V. Ramasamy propagated the principles of rationalism, self-respect, women’s rights and eradication of caste. He opposed the exploitation and marginalisation of the non-Brahmin Dravidian people of South India and the imposition of what he considered Indo-Aryan India.
സാമൂഹ്യപരിഷ്കർത്താവായ .വി.രാമസ്വാമി നായ്ക്കർ 1879 സെപ്റ്റംബർ 17-ന്ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർഎന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. "പെരിയാർയുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. ഹിന്ദി ഭാഷയ്ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.രാമസ്വാമി നായ്ക്കരോടുള്ള ആദരസൂചകമായി തമിഴ്നാട്ടിൽ ഈറോഡ് ആസ്ഥാനമാക്കി രൂപികരിച്ച ജില്ലയ്ക്ക്പെരിയാർഎന്നാണ് സർക്കാർ നാമകരണം ചെയ്തത്.
1879 സെപ്തംബര്‍ 17 ന് തമിഴാനാട്ടിലെ ഈറോഡില്ജനിച്ച ഈറോഡ് വെങ്കിട്ട രാമസ്വാമി നായ്ക്കരെ തമിഴ് മക്കള്‍ 'തന്തൈപ്പെരിയാര്‍' എന്ന് സ്നേഹപൂര്വം വിളിച്ചിരുന്നു. 20 ആം നൂറ്റാണ്ടിലെ ഇന്ത്യന്യുക്തിവാദികളില്ഒരു പ്രമുഖനായിരുന്നു അദ്ദേഹം. മതവിശ്വാസത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പേരില്നാട്ടില്ഉടനീളം ചൂഷണവും തട്ടിപ്പും വഞ്ചനയും ഉച്ചനീചത്വവും അധാര്മ്മികതയും മറ്റും നടമാടിക്കൊണ്ടിരുന്ന കാലഘട്ടത്തില്മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും എതിരേ ധീരമായി പോരാടിയ വി രാമസ്വാമി പെരിയോറിന്റെ ചിന്തകള്ക്കും ദര്ശനങ്ങള്ക്കും ഏറെ പ്രസക്തിയുണ്ട്.

സന്യാസിവേഷത്തില്കാശിയിലും കല്ക്കത്തയിലും ചുറ്റിത്തിരിയുകയും കോണ്ഗ്രസ് പ്രവര്ത്തകനാകുകയും വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളി ആകുകയും സ്വതന്ത്ര തമിഴ്നാടിനു വേണ്ടി പ്രക്ഷോഭം നടത്തുകയും അയിത്തോച്ചാടനം, ഹിന്ദുവിരുദ്ധം, ബ്രാഹ്മണവിരുദ്ധം, നിരീശ്വരവാദം തുടങ്ങിയ ആശയങ്ങള്പ്രചരിപ്പിക്കുക യും ചെയ്തു. തന്മൂലമാണ് അദ്ദേഹത്തെ തമിഴിനാട്ടുകാര്തന്തൈപെരിയോര്‍ (പിതൃതുല്യന്‍) എന്നു വിളിച്ചത്.

മദ്രാസ് പ്രസിഡന്സിയിലെ ജനസംഖ്യയുടെ മൂന്നു ശതമാനത്തോളം വരുന്ന ബ്രാഹ്മണരാണവിടെ ഭരണം നടത്തിക്കൊണ്ടിരുന്നത്. അന്ന് അബ്രാഹ്മണര്ക്ക് നിന്ദ്യവും നീചവും ആയ പീഡനങ്ങളും അവഗണനകളും അനുഭവിക്കേണ്ടി വന്നു. വര്ണാശ്രമ ധര്മ്മത്തിന്റെ പേരിലാണ് ബ്രാഹ്മണര്മറ്റു ജനവിഭാഗങ്ങ ളുടെ മേല്അധികാരവും അധീശത്വവും അടിച്ചേല്പ്പിച്ചത്. ശൂദ്രരും പഞ്ചമരും നിന്ദിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും മര്ദ്ദിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.

1916 ല്രൂപീകരിക്കപ്പെട്ട ജസ്റ്റിസ് പാര്ട്ടി (നീതി കക്ഷി) യുടെ മുഖ്യ ലക്ഷ്യം തമിഴ്നാട്ടില്നടമാടിക്കൊണ്ടിരുന്ന ബ്രാഹ്മണാധിപത്യത്തെ തകര്ക്കുകയെന്ന തായിരുന്നു. എങ്കിലും അവഗണനകള്ക്കെല്ലാം വിധേയമായിക്കൊണ്ടിരുന്ന ആദിദ്രാവിഡരുടേയും മറ്റും കാര്യത്തില്ജസ്റ്റിസ് പാര്ട്ടി യാതൊന്നും ചെയ്തില്ല. എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്ക്കുവേണ്ടി പോരാടുകയെന്നതായിരുന്നു വി ആറിന്റെ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം 1919 ല്കോണ്ഗ്രസ് പാര്ട്ടിയില്ചേര്ന്നുവെങ്കിലും അവരുമായി യോജിച്ചു പോകാനായില്ല. 1925 ല്കോണ്ഗ്രസ് വിട്ട അദ്ദേഹം അതിനു ശേഷം Self Respect Movement എന്ന സാവാഭിമാന പ്രസ്ഥനത്തിന് (സ്വയമറിയാതൈ ഇയക്കം) രൂപം നല്കി. പിന്നീട് ജസ്റ്റിസ് പാര്ട്ടിയുമായി സഹകരിച്ചു പ്രവര്ത്തിച്ചു. 1939 ല് വി ആര്അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. 1944 ല്ജസ്റ്റിസ് പാര്ട്ടിയുടെ പേര് ദ്രാവിഡ കഴകം എന്ന് മാറ്റപ്പെട്ടു.

ബ്രാഹ്മണാധിപത്യത്തെയും ഉത്തരേന്ത്യന്മേല്ക്കോയ്മയേയും അദ്ദേഹം ശക്തമായി എതിര്ത്തു. അയിത്തജാതിക്കാരുള്പ്പെടെയുള്ള അബ്രാഹ്മണര്ക്ക് വേണ്ടത് സ്വാഭിമാനമാണെന്നും അപകര്ഷതാബോധം അവര്ഉപേക്ഷിക്കണ മെന്നും അവരെ ഉദ്ബോധിപ്പിച്ചു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും തെക്കേ ഇന്ത്യയിലെ ദ്രാവിഡ ജനതയെ സംബന്ധിച്ചിടത്തോളം അതൊരു സ്വാതന്ത്ര്യദിനമല്ലെന്ന് വി ആര്ആരോപിച്ചു. വടക്കേ ഇന്ത്യയിലെ വരേണ്യ വര്ഗങ്ങള്ക്ക് മറ്റുള്ളവരെ അടക്കിഭരിക്കാനുള്ള കുത്തകാവകാശമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ആഗസ്റ്റ് 15 കരിദിനമായി ആചരിക്കാന്അദ്ദേഹം നേതൃത്വം നല്കുകയും ചെയ്തു.

ബഹുഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാരുടെ ദുരിതത്തിനും കഷ്ടപ്പാടിനും കാരണം ജാതിവ്യവസ്ഥയാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. സഹസ്രാബ്ദ ങ്ങള്ക്ക് മുമ്പ് മധ്യേഷ്യയില്നിന്ന് ഇന്ത്യയില്കുടിയേറിപ്പാര്ത്ത് ആര്യബ്രാഹ്മണരാണ് ഇതിനെല്ലാം ഉത്തരവാദികളെന്ന് അദ്ദേഹം മനസ്സിലാക്കി. ചാതുര്വര്ണ്യ വ്യവസ്ഥ ഉടലെടുത്തത് ബ്രാഹ്മണര്സ്ഥാപിച്ച ഹിന്ദുമത ത്തിലൂടെയാണെന്നും കണ്ടെത്തി. അതിനാല്ബ്രാഹ്മണരേയും ഹിന്ദുമതത്തേ യും അദ്ദേഹം എതിര്ക്കുകയുണ്ടായി.

അധ്വാനിക്കാതെ അന്യരുടെ അധ്വാനഫലം അനുഭവിക്കുന്നവരാണ് ഉന്നതജാതിക്കാരെന്നും അത്യധ്വാനം ചെയ്ത് അന്യര്ക്ക് സുഖജീവിതത്തിനാ വശ്യമായ സാധനങ്ങള്ഉത്പാദിപ്പിക്കുന്ന താണ ജാതിക്കാര്ക്ക് ഉണ്ണാനും ഉടുക്കാനുമില്ലെന്നും പെരിയാര്പറഞ്ഞു. അതിനാല്താണജാതിക്കാരുടെ വിമോചനത്തിനുവേണ്ടി നീണ്ട പോരാട്ടം തന്നെ അദ്ദേഹം നടത്തുകയുണ്ടായി.

വഴിനടക്കുവാന്സ്വാതന്ത്ര്യമില്ലാതിരുന്ന കേരളത്തിലെ അയിത്തജാതി ക്കാര്ക്ക് വൈക്കം ക്ഷേത്രത്തിനടുത്തുകൂടിയുള്ള സഞ്ചാരസ്വാതന്ത്യ ത്തിനുവേണ്ടി അദ്ദേഹം വൈക്കം സത്യാഗ്രഹത്തില്പങ്കെടുത്തു. വൈക്കം ക്ഷേത്രത്തില്പ്രതിഷ്ഠിച്ചിരുന്ന ശിവലിംഗത്തിനു അലക്കുകല്ലിന്റെ വിലപോലും നല്കുന്നില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു, അദ്ദേഹം. നിരോധനാജ്ഞ ലംഘിച്ച് സത്യാഗ്രഹം നടത്തിയതിന് അദ്ദേഹത്തെ അധികാരികള്ജയിലിലടച്ചു.

വിഗ്രഹാരാധന ഭഞ്ജകനായ പെരിയാര്സവര്ണരുടെ ആരാധനാമൂര്ത്തി യായ ശ്രീരാമന്റെ കോലത്തില്ചെരുപ്പുമാലയണിയിച്ച് പട്ടണ പ്രദക്ഷിണം നടത്തുകയുണ്ടായി. രാമായണത്തെ നിശിതമായി വിമര്ശിക്കുകയും ചെയ്തു. രാമായണം ശുദ്ധ അസംബന്ധമാണെന്നും മഹാഭാരതം അസംഭവ്യമാണെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ശിവനേയും ഗണേശനേയും അയ്യപ്പനേയുമൊ ക്കെ പരിഹസിക്കുകയും വിഗ്രഹാരാധനയെ എതിര്ക്കുകയും ചെയ്തു.

രാമായണത്തിന് ബദലായി ദ്രാവിഡരാജാവ് രാവണനെ പുകഴ്ത്തുന്ന രാവണായനം എന്ന ഗ്രന്ഥം വി ആര്രചിച്ചു. രാമലീലാ ആഘോഷത്തെ അദ്ദേഹം എതിര്ക്കുകയും തല്സ്ഥാനത്ത് രാവണലീലാ ആഘോഷങ്ങള്സംഘടിപ്പിക്കുകയും ചെയ്തു. ഗണപതിയുടെ വിഗ്രഹങ്ങള്അദ്ദേഹം കളിമണ്ണുകൊണ്ടുണ്ടാക്കി, പരസ്യമായി അവ തച്ചുടക്കുകയും ചെയ്തു.

എന്തിനെക്കുറിച്ചും യുക്ത്യധിഷ്ഠിതമായി ചിന്തിച്ച പെരിയാര്ദൈവത്തെയും മതത്തെയും മന്ത്രവാദികളെയും എല്ലാം ചോദ്യം ചെയ്തു. ജ്യോത്സ്യം, കൈനോട്ടം, ഗൗളിശാസ്ത്രം, മഷിനോട്ടം, ജ്ഞാനദൃഷ്ടി, ബാധയൊഴിപ്പിക്കല്‍, കൂടോത്രം, ഭൂതങ്ങള്‍, മാലാഖമാര്‍, സാത്താന്‍, സ്വര്ഗം, നരകം, ആത്മാവ്, പുനര്ജന്മം, അതീന്ദ്രിയധ്യാനം, പിരാക്ക്, അനുഗ്രഹം തുടങ്ങിയവയെല്ലാം നിരര്ത്ഥകവും അപ്രായോഗികവുമാണെന്നും അദ്ദേഹം മറ്റുള്ളവരെ ബോധ്യപ്പെടുത്തി.ആരും കണ്ടിട്ടില്ലാത്ത ദൈവത്തിന് ആകൃതിയും നാമവും രൂപഭാവങ്ങളും ഗുണവിശേഷങ്ങളും നല്കിയത് മതവിശ്വാസികളാണെന്നും താന്ശക്തിഹീനനാണെന്ന് സ്വയം തോന്നുമ്പോഴും ക്ലേശങ്ങല്സഹിക്കേണ്ടിവ രുമ്പോഴുമാണ് മനുഷ്യര്ദൈവത്തെ ആശ്രയിക്കുന്നതെന്നും വി ആര്മനസ്സിലാക്കി.

മതത്തിനോ ദൈവത്തിനോ മന്ത്രവാദികള്ക്കോ മനുഷ്യന്റെ പ്രശ്നങ്ങള്ക്ക് യുക്തിസഹവും അന്തിമവും പ്രായോഗികവുമായ പരിഹാരങ്ങള്നിര്ദ്ദേശിക്കാനാവില്ല. അതിനാല്മതരഹിതവും ദൈവരഹിതവുമായ ജീവിത സമ്പ്രദായത്തിന് മഹത്വം കല്പിക്കപ്പെടേണ്ടതുണ്ട്. മതത്തിന്റെയും ദൈവത്തിന്റെയും പേരില്നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളില്നിന്നും ചൂഷണങ്ങളില്നിന്നും ജനങ്ങളെ മോചിതരാക്കാന് വി രാമസ്വാമിയുടെ മഹത്തായ ആദര്ശങ്ങള്സഹായകമാകുകതന്നെ ചെയ്യും.

Prof. John Kurakar

No comments: