Pages

Wednesday, March 7, 2018

ലൈറ്റ് മെട്രോയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ .




കേരളത്തിൽ ലൈറ്റ് മെട്രോയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ .
ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളൊക്കെ  ആധുനിക പൊതുഗതാഗത സംവിധാനങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് . നിരത്തിലെ വാഹനപ്പെരുപ്പം കുറയ്ക്കാൻ ലൈറ്റ് മെട്രോ-പൊതുഗതാഗത സംവിധാനങ്ങൾ അനിവാര്യവുമാണ്.  പരിസ്ഥിതിക്കും ഈ സംവിധാനം ഏറെ ഗുണം ചെയ്യും .തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പിൻവാങ്ങുകയാണ്. ഇതുസംബന്ധിച്ച കത്ത് സർക്കാരിന് ഫെബ്രുവരിയിൽത്തന്നെ ഇ. ശ്രീധരൻ കൈമാറി.പദ്ധതിയിന്മേൽ സർക്കാരിനുള്ള താത്പര്യക്കുറവിൽ നിരാശയറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റം. കേരളത്തിൻറെ ലൈറ്റ് മെട്രോ പദ്ധതി സർക്കാർ തകർക്കരുത് .

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ്മെട്രോ പദ്ധതിയുടെ തുടക്കംമുതൽതന്നെ വിവാദങ്ങളുണ്ട്. ഇരുനഗരങ്ങളിലുമായി 7746 കോടിയുടെ പദ്ധതിയാണ് ഇതോടെ മുടങ്ങുന്നത്.കേന്ദ്രസര്ക്കാര് മെട്രോനയത്തില് വരുത്തിയ മാറ്റമാണ് പ്രതിബന്ധമായതെന്നാണ് സംസ്ഥാന സര്ക്കാര് വിശദീകരണം. പദ്ധതി വൈകും തോറും പദ്ധതിയുടെ നിര്മാണചെലവും ഉയരും. പ്രാരംഭഘട്ടത്തില് 6728 കോടി കണക്കാക്കിയിരുന്ന നിര്മാണ ചെലവ് പുതിയ കണക്കുപ്രകാരം 7446 കോടിയായി ഉയര്ന്നു കഴിഞ്ഞു. 718 കോടി രൂപയുടെ വര്ധന.

രണ്ടു നഗരങ്ങളിലെയും ഭാവിയിലെ ഗതാഗതത്തിരക്കു കൂടി കണക്കിലെടുത്താണ് ലൈറ്റ് മെട്രോ പദ്ധതിക്ക് യുഡിഎഫ് സർക്കാർ രൂപം നൽകിയത്. ഡിഎംആർസി പിന്മാറിയതോടെ പദ്ധതി ഇനി നടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.കേരളത്തിൻറെ  പുരോഗതിയിൽ  താല്പര്യമുള്ള സർക്കാർ ലൈറ്റ് മെട്രോ പദ്ധതി കഴിയുന്നത്ര വേഗത്തിൽ നടപ്പാക്കുകയാണ് ചെയ്യേണ്ടത് .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: