Pages

Tuesday, March 6, 2018

"നമുക്ക് മാറാം എന്ന ബി.ജെ .പി യുടെ മുദ്രാവാക്യം " ത്രിപുരയിൽ വിപ്ലവം സൃഷ്‌ടിച്ചു.



"നമുക്ക് മാറാം എന്ന  ബി.ജെ .പി യുടെ മുദ്രാവാക്യം " ത്രിപുരയിൽ വിപ്ലവം സൃഷ്ടിച്ചു.
മൂന്ന് പതിറ്റാണ്ടു കാലം സി.പി .എം കൈയ്യിലിട്ട് അമ്മാനമാടിയ ത്രിപുര " നമുക്ക് മാറാം" എന്ന മുദ്രാവാക്യത്തിലൂടെയാണ് ബി.ജെ.പി സ്വന്തമാക്കിയത്. ബി.ജെ പിയുടെ  മലവെള്ളപ്പാച്ചിലിനെ തടയാൻ  പാർട്ടിക്ക് കഴിഞ്ഞില്ല .കേന്ദ്രഭരണത്തിന്റെ സ്വാധീനം പൂര്ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലേക്കും തങ്ങളുടെ പ്രഖ്യാപിത നിലപാടുകളില് വെള്ളം ചേര്ത്ത് അവിടുത്തെ സാഹചര്യങ്ങള്ക്കനുസരിച്ചുള്ള നിലപാടുകള് സ്വീകരിക്കാൻ സ്വീകരിക്കാൻ തയാറായതാണ് വിജയം നേടാൻ കാരണം .ത്രിപുരയിലെ പരാജയം സി.പി.എമ്മിനും കോൺഗ്രസ്സിനും പാഠമാകണം .അന്ധമായ കോണ്ഗ്രസ് വിരോധം തങ്ങളെ എങ്ങും എത്തിക്കില്ല എന്നവർ ഇനിയും മനസ്സിലാക്കുന്നില്ല .
. കോണ്ഗ്രസും ബി.ജെ.പിയും ഒരുപോലെ എതിര്ക്കപ്പെടേണ്ടതാണെന്നും കോണ്ഗ്രസിതര ബി.ജെ.പി ഇതര ജനാധിപത്യകൂട്ടായ്മയാണ് ഉയര്ന്നുവരേണ്ടതെന്നുമാണ് ഇവര് വാദിച്ചുകൊണ്ടിരിക്കുന്നത്. അതിനു ജനമെവിടെ ? ഇനിയും യാഥാര്ത്ഥ്യങ്ങള്ക്ക് നേരെ കണ്ണുതുറന്നിട്ടില്ലെങ്കില് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില് പോലും തങ്ങളുടെ നിലപാടുകള്ക്ക് ഇടമുണ്ടാകില്ല. എന്നവർ ഇപ്പോഴും മനസ്സിലാക്കുന്നില്ല .മേഘാലയയില് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന് കഴിഞ്ഞെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം കോണ്ഗ്രസും കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കെതിരെ നേടിയ മേൽകൈ വടക്കുകിഴക്കന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കോണ്ഗ്രസിന് നഷ്ടമായിരിക്കുകയാണ്. മാറിയ സാഹചര്യത്തിൽ മതേതര പാര്ട്ടികളുടെ ഐക്യം  അനിവാര്യമാണ് .കോൺഗ്രസ്സിനെ ശത്രുവായി കണ്ടാൽ മതേതര പാര്ട്ടികളുടെ ഐക്യംഎങ്ങനെ സാദ്ധ്യമാകും ?.കാലത്തിൻറെ കുളമ്പടികൾ സി.പി.എം കേൾക്കാതെ പോകരുത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: