Pages

Friday, March 2, 2018

വിദ്യാഭ്യാസം തൊഴിൽനേടാൻ ഉപകരിക്കണംവിദ്യാഭ്യാസം തൊഴിൽനേടാൻ ഉപകരിക്കണം


പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോൾ  തൊഴിൽ ലഭിക്കാനുള്ള അവസരംകൂടി കണക്കിലെടുക്കണം . ഭരണത്തിലിരിക്കുന്നവരുടെയോ പാഠ്യപദ്ധതി തയാറാക്കുന്നവരുടെയോ ഇഷ്ടാനിഷ്ടങ്ങളാവരുത് വിദ്യാഭ്യാസ നയങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്. എൻസിഇആർടി സിലബസ് അടുത്ത വർഷത്തോടെ പകുതിയാക്കി കുറയ്ക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രഖ്യാപിച്ചു. ഈ വെട്ടിച്ചുരുക്കലിനു ചില കാരണങ്ങളും അദ്ദേഹം പറഞ്ഞു. ബിരുദ വിദ്യാർഥികൾക്കു പഠിക്കാനുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോൾ സ്കൂൾ കുട്ടികൾക്കു പഠിക്കാനുള്ളതത്രേ. പാഠ്യവിഷയങ്ങളിൽ കുറവു വരുത്തിയാൽ മാത്രമേ കുട്ടികൾക്കു പഠനേതര പ്രവർത്തനങ്ങൾ സാധ്യമാകൂ. കുട്ടികളിലെ സർഗാത്മക സിദ്ധികൾ വളർത്താൻ അവരെ കൂടുതൽ സ്വതന്ത്രരാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ  സ്കൂളുകളിലും പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ കരിക്യുലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2019-20 അധ്യയനവർഷം മുതൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തൊഴിൽ നൈപുണ്യത്തിനും വിവര സാങ്കേതികവിദ്യയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള മാറ്റങ്ങളാകും പ്രധാനമായുണ്ടാവുക. ഹയർ സെക്കണ്ടറി  വിദ്യാഭ്യാസത്തിന് ബോധനമാധ്യമം മലയാളത്തിലാക്കാൻ  തീരുമാനിച്ചിട്ടുണ്ട് . ബോധനമാധ്യമം മലയാളത്തിലാക്കുന്നതിലൂടെ നിലവാരത്തകർച്ചയുണ്ടാകുമെന്നു കരുതുന്നവരും ഉണ്ട് .സ്വന്തം മാതൃഭാഷയെയും സംസ്ക്കാരത്തെയും മറന്നുകൊണ്ടുള്ള വിദ്യാഭ്യാസം  നാടിനു ചേർന്നതല്ല .പ്രൊഫഷണൽ  വിദ്യാഭ്യാസത്തിൽ പോലും ഭാഷയും സംസ്ക്കാരവും സിലബസ്സിൽ ഉൾപ്പെടുത്തണം . സ്വന്തം നാടിനേയും, നാടിന്റെ മഹിമയേയും വിവരിക്കുന്ന സിലബസ് പരിഷ്ക്കാരം ഉണ്ടാകണം. ഐ.ടി. മാത്രം വികസിച്ചത് കൊണ്ട് സംസ്കാരം വികസിക്കില്ല. കുട്ടികള് പഠിച്ച് പരീക്ഷ എഴുതി പാസാകണം.
.വിദ്യാർഥിസൗഹൃദ പാഠ്യക്രമം വേണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിഇആർടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കുറവു വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പുറത്തുവരുന്ന പഠനങ്ങളും റിപ്പോർട്ടുകളും വളരെ ആശങ്കയുണർത്തുന്നതാണ്. 2017ലെ വാർഷിക വിദ്യാഭ്യാസ അവലോകന റിപ്പോർട്ട്(എഎസ്ഇആർ) ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണു നൽകുന്നത്.എല്ലാ കുട്ടികൾക്കും ഫലപ്രദമായ അടിസ്ഥാന വിദ്യാഭ്യാസം നൽകണം. ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികളിലും സമർഥരുണ്ട്. ഗ്രാമീണ വിദ്യാലയങ്ങളിൽ പഠിച്ചവർ രാഷ്ട്രപതി സ്ഥാനം ഉൾപ്പെടെ വലിയ പദവികളിൽ എത്തിയിട്ടുള്ളതായി നമുക്കറിയാം. ഗ്രാമങ്ങളിൽ 14-18 വയസു പ്രായപരിധിയിലുള്ള വിദ്യാർഥികളിൽ 14 ശതമാനത്തിന് ഇന്ത്യയുടെ ഭൂപടം തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് എഎസ്ഇആർ പറയുന്നു. പാഠ്യപദ്ധതി പരിഷ്കരണം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതാവണം
യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയതിലൂടെ കോളജ് വിദ്യാഭ്യാസരംഗത്തു വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു നാം പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തണം .? സ്കൂൾ വിദ്യാഭ്യാസമാണ് ഒരാളുടെ വ്യക്തിത്വത്തെയും പഠനശീലങ്ങളെയുമൊക്കെ രൂപപ്പെടുത്തുന്നത്. അടിസ്ഥാനപരമായ അറിവുകൾ ഗ്രഹിക്കുന്നതും സ്കൂൾ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ പ്രീപ്രൈമറി, പ്രൈമറി, ഹൈസ്കൂൾ തലങ്ങളിലെ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യമുണ്ട്. കമ്പ്യൂട്ടറും വിവരസാങ്കേതിക വിദ്യയും വ്യാപകമായ ഈ കാലഘട്ടത്തിൽ  അനായാസമായ വിദ്യാസന്പാദനത്തിനുള്ള വഴികളാണു തുറന്നു കിട്ടിയിരിക്കുന്നത് .കേരളത്തിലൊഴികെ മറ്റ് ഇന്ത്യന് സംസ്ഥാനങ്ങളില് പാവപ്പെട്ട ജനവിഭാഗങ്ങള്ക്കിടയിലേക്ക് ഉന്നതവിദ്യാഭ്യാസം ഇനിയും എത്തുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. ഭാരതത്തില് 33000 കോളേജുകളും അഞ്ച് ദശലക്ഷം അദ്ധ്യാപകരും ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടെങ്കിലും ഈ കോട്ടം നികത്തുവാന് രാജ്യത്തിനായിട്ടില്ല. കേരളത്തിലാണെങ്കില് ഓരോ ദിവസം ചെല്ലുംതോറും ഉന്നത വിദ്യാഭ്യാസ മേഖലയില് ഗുണനിലവാര ശോഷണം സംഭവിച്ചുകൊണ്ടിരിക്കയാണ്.രാഷ്ട്രീയ അതിപ്രസരം സര്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ മൊത്താമായും ഗ്രസിച്ചു കഴിഞ്ഞു.
ജോലി ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടാക്കുന്നതിലും അറിവുള്ള കുട്ടികളെ സൃഷ്ടിക്കുന്നതിലും അദ്ധ്യാപക സമൂഹവും മികവു കാണിക്കുന്നതില് വിദ്യാര്ത്ഥി സമൂഹവും പുറകോട്ടു പോയിരിക്കുന്നു. എന്നാല് അക്കാദമിക മികവു കാട്ടുന്ന ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്ത് ഇല്ലാതില്ല. എന്നാല് ഭൂരിപക്ഷം സ്ഥാപനങ്ങളും മികവിന്റെ കാര്യത്തില് പുറകോട്ടടിച്ചിരിക്കുകയാണ്. തൊഴില് മാര്ക്കറ്റില് സംസ്ഥാനത്തെ കുട്ടികള് കരകയറാത്തതിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്ച്ച വലിയ അളവുവരെ കാരണമാകുന്നുണ്ട്.

പ്രൊഫ്. ജോൺ കുരാക്കാർNo comments: