Pages

Wednesday, March 7, 2018

ത്രിപുരയിലെ അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കണംത്രിപുരയിലെ  അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കണം

ത്രിപുരയിൽ മഹാനായ ലെനിന്റെ പ്രതിമ തകർത്ത് ആനന്ദനൃത്തം ചവിട്ടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു വിഭാഗം  ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുകയാണ് ചെയ്തിരിക്കുന്നത്.കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തുടച്ചുനീക്കാൻ ആർക്കുമാവില്ല . ത്രിപുരയിലെ ആക്രമണങ്ങളിൽ ധാരാളം പ്രവർത്തകർക്ക് സാരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.അനേകം  വീടുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തു.25 വർഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങൾ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്ന് ആരും  വ്യാമോഹിക്കരുത് . മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും വേണ്ടി ജീവിച്ച്‌ മരിച്ച കമ്യൂണിസ്റ്റുകാരെ  ആർക്കും മറക്കാനാവില്ല .
  എന്നാൽ കമ്മ്യൂണിസ്റ്റുകാർ കാലത്തിനുസരിച്ച് മാറേണ്ടിയിരിക്കുന്നു .പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവപെട്ടവനെ    ഉയർത്താൻ കഴിയണം .കൊടിപിടിക്കാനും പോസ്റ്റര് ഒട്ടിക്കാനും മാത്രമായി  അണികളെ എന്നും നിർത്താനാവില്ല .നേതാക്കളുടെ മക്കളൊക്കെ ഉയര്ന്ന വിദ്യാഭ്യാസ നിലവാരമുള്ളയിടങ്ങളില് പഠിക്കുകയാണ് , അവരെ സമരം ചെയ്യാനും പൊലീസിൻറെ അടികൊള്ളാനും കിട്ടില്ല.ത്രിപുരയിലെ  സാധാരണക്കാര് മാറ്റം ആഗ്രഹിച്ചതിൻറെ ഫലമാണ് സി.പി.എമ്മിൻറെ പരാജയം .കമ്മ്യൂണിസ്റ്റുകാർ  ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം , ചരിത്രത്തിൽ നിന്ന് പലതും പഠിക്കണം ,ഭാരതത്തിൽ മാറിമാറിവരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കണം .ശത്രുവാരാണ് , മിത്രം ആരാണ് എന്ന് തിരിച്ചറിയാൻ കഴിയണം ? ഷേക്സ്പിയര് ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. 'തുടുത്ത ആപ്പിള് ഉള്ള് കെട്ടിരിക്കും'  കമ്മ്യൂണിസത്തിൻറെ  ഇന്നത്തെ  അവസ്ഥ  തുടുത്ത ആപ്പിളുപോലെയാണോ  എന്ന് പരിശോധിക്കുന്നത് നല്ലതാണ് .

ഭാരതത്തെ  ഫാസിസത്തിന്റെ കിരാതത്വത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ  ബി.ജെ.പി ശ്രമിക്കരുത്. അത് ആപത്താണ് . പണംകൊണ്ടും അധികാരഗർവുകൊണ്ടും അക്രമാസക്തികൊണ്ടും ഇന്ത്യൻ ജനതയുടെ ആത്മാഭിമാനം വിലയ്ക്കെടുക്കാനാകുമെന്ന് വിചാരിക്കരുത്.തെരഞ്ഞെടുപ്പുഫലം വന്ന് 24 മണിക്കൂറിനുള്ളിൽ ഇടതുമുന്നണി പ്രവർത്തകർക്കെതിരെ നിരവധി  ആക്രമണങ്ങളാണ് നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ  ആക്രമണത്തിന് ഇരയായി. തെക്കൻ ത്രിപുരയിലെ ബെലോണിയയിലെ പബ്ലിക് സ്ക്വയറിൽ സ്ഥാപിച്ച ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ചാണ് തകർത്തത്. രാജ്യവും ജനതയും സ്വന്തം കാൽച്ചുവട്ടിലാണ് എന്ന അഹന്തയോടെ ഭരണാധികാരികൾ പെരുമാറരുത്. തെരഞ്ഞടുപ്പു ഇനിയും വരും , പരാജയപെട്ടവർ വിജയിക്കും .വിജയത്തിൽ അഹങ്കരിക്കരുത്.ത്രിപുരയിലെ അക്രമങ്ങൾക്കെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: