Pages

Tuesday, February 20, 2018

ബാങ്ക് വിഴുങ്ങികളെയും വൻ കൊള്ളക്കാരെയും പിടികൂടാൻ കഴിയാതെ ഭാരതം .



ബാങ്ക് വിഴുങ്ങികളെയും വൻ കൊള്ളക്കാരെയും പിടികൂടാൻ കഴിയാതെ  ഭാരതം  .

പാവപ്പെട്ടവന്  ഒരു ബാങ്ക് വായ്പ ഈ രാജ്യത്ത് ലഭിക്കുമോ ? വായ്പയും പലിശയും തിരിച്ചടക്കാൻ  സാധാരണക്കാർ അനുഭവിക്കുന്ന ക്ലേശം കുറച്ചൊന്നുമല്ല.കടമെടുത്ത തിരിച്ചടക്കാൻ കഴിയാതെ നട്ടംതിരിയുന്ന സാധാരണജനത്തിനു മുന്നിലാണു വമ്പൻ തട്ടിപ്പു നടത്തി ബാങ്കുകളെ വീഴ്ത്തി സഹസ്രകോടികൾ കൈക്കലാക്കിയവർ നെഞ്ചു വിരിച്ചു വിഹരിക്കുകയാണ് . .വൻകിടക്കാർക്കു വേണ്ടത്ര ഈടില്ലാതെ വായ്പ നൽകാൻ  ബാങ്കുകൾ മത്സരിക്കുകയായിരുന്നു .12000 ലേറെ കര്ഷകര്ക്കാണ് രാജ്യത്ത് ആത്മഹത്യ ചെയ്യേണ്ടിവന്നത്. വായ്പ തിരിച്ചടയ്ക്കാന് കഴിയാതെ വന്നതുകൊണ്ടാണ് ഇതില് ഭൂരിഭാഗം പേര്ക്കും ആത്മഹത്യ ചെയ്യേണ്ടിവന്നത്.
 രാജ്യത്തെ പശുക്കള്ക്ക് ലഭിക്കുന്ന സംരക്ഷണം സാധാരണ ജനങ്ങള്ക്ക് ലഭിക്കുന്നില്ല. കോടികളുടെ തട്ടിപ്പ് നടത്തുന്നവര്ക്ക് സര്ക്കാര് ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്യുന്നു . വിവിധ ബാങ്കുകളിൽനിന്നു വൻതുക (സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകൾ പ്രകാരം 3,695 കോടി രൂപ) വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ഇവിടെ കൂസലില്ലാതെ കഴിഞ്ഞ റോട്ടോമാക് കമ്പനി ഉടമ വിക്രം കോഠാരി ഇപ്പോഴാണു പിടിയിലായത്.ബാങ്കുകളിൽനിന്നു വൻതുക വായ്പ വാങ്ങി തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയ വിജയ് മല്യ ആവർത്തിക്കരുതാത്തൊരു ദുരനുഭവം നമ്മുടെ ബാങ്കിങ് മേഖലയ്ക്കു നൽകുകയുണ്ടായി. 9000 കോടി രൂപയായി കിട്ടാക്കടം പെരുകിയിട്ടും മല്യയെ പിടികൂടാൻ ബാങ്കുകൾ വൈകിയതെന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ശാഖയിൽനിന്ന് 11,346 കോടി രൂപ തട്ടിയെടുത്ത സംഭവം കേവലമൊരു ബാങ്ക് തട്ടിപ്പിന്റെ ഗണത്തിലല്ല. ആറ് ലോകനഗരങ്ങളിൽ ശാഖകളുള്ള നീരവ് ഡയമണ്ട് ജ്വല്ലറിയുടെ ഉടമസ്ഥനും ലോകത്തെ അതിസമ്പന്നന്മാരിൽ ഒരാളുമായ നീരവ് മോഡിക്ക് നൽകിയ ബയേഴ്സ് ക്രഡിറ്റ് എന്ന ബാങ്ക് ഗ്യാരന്റിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. കൂറ്റൻ സാമ്പത്തികക്കുറ്റം പ്രകടമായി നിലനിൽക്കെത്തന്നെയാണ് നീരവ് മോഡിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത്. അതും കഴിഞ്ഞാണ് കൂട്ടുപ്രതികൾ ഒരു തടസ്സവുമില്ലാതെ വിദേശങ്ങളിലേക്ക് പറന്നത്. ആ സമയത്തെല്ലാം പരാതിയും നിയമ നടപടികളും അതിന്മേൽ നടപടിയെടുക്കാൻ ചുമതലപ്പെട്ട സിബിഐ അടക്കമുള്ള സംവിധാനങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസും മൗനത്തിലായിരുന്നു
വൻകിട കുത്തകകൾ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതുമൂലം ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കുത്തകകളെ വഴിവിട്ട് സഹായിക്കുമ്പോൾ ബാങ്കുകൾക്ക് ഉണ്ടാകുന്ന നഷ്ടം സാധാരണക്കാരായ നിക്ഷേപകരുടെ ചുമലിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളും നിർലജ്ജം നടത്തുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ കഴിഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിലായി റജിസ്റ്റർ ചെയ്തത് 8670 സാമ്പത്തിക തട്ടിപ്പുകേസുകളാണെന്നും 61,260 കോടി രൂപയുടെ തട്ടിപ്പ് ആകെ നടന്നിട്ടുണ്ടെന്നും കേൾക്കുമ്പോൾ രാജ്യംതന്നെ അന്തംവിട്ടുപോകുന്നു. 17,634 കോടിയുടെ തട്ടിപ്പാണു കഴിഞ്ഞ സാമ്പത്തികവർഷം മാത്രമുണ്ടായത് .ബാങ്ക് വിഴുങ്ങികളെയും വൻ കൊള്ളക്കാരെയും പിടികൂടാൻ കഴിയാത്തത് എന്തുകൊണ്ട് ?

പ്രൊഫ്. ജോൺ കുരാക്കാർ






No comments: