Pages

Thursday, February 22, 2018

ചോരക്കൊതി തീരാതെ കണ്ണൂർ



ചോരക്കൊതി
തീരാതെ കണ്ണൂർ
കണ്ണൂരിനു എന്നും കണ്ണുനീർമാത്രം .യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതോടെ കണ്ണൂർ വീണ്ടും ദുഃഖത്തിലായി .കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് ഇനിയെന്നാണ് അറുതിവരിക?കണ്ണൂർ ജില്ലയ്ക്കു രാഷ്്ട്രീയ കൊലപാതകങ്ങൾ പോലെതന്നെ പരിചിതമാണു സമാധാനയോഗങ്ങളും.


സംഘർഷരഹിത ജില്ലയായി കണ്ണൂരിനെ മാറ്റാനുള്ള ആഹ്വാനത്തോടെയാണു കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം അവസാനിച്ചത്. ധർമടം അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ആ യോഗം. സമാധാനത്തിനായി നേതൃത്വങ്ങൾ തമ്മിലുണ്ടാക്കുന്ന ഉടമ്പടികൾ താഴെത്തട്ടിലെത്തിക്കാൻ കൂട്ടായ ശ്രമമുണ്ടാകുമെന്നും യോഗത്തിൽ ധാരണയുണ്ടായി. പാർട്ടിയുടെ പ്രസംഗവും പ്രവർത്തിയും രണ്ട് തട്ടിലാണ് .ഷുഹൈബ് വധക്കേസ്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടും പിന്തുണയോടും കൂടി, വ്യക്തമായ ആസൂത്രണത്തോടെയാണു കൊലപാതകം എന്നാണു പുറത്തുവരുന്ന വിവരങ്ങൾ.

ഹിംസാത്മക രാഷ്ട്രീയത്തിന്റെ ചോരക്കൊതി തീരാൻ ഇനിയെത്ര മനുഷ്യജീവനുകൾ കൂടി കെടുത്തണം? കക്ഷിരാഷ്ട്രീയത്തിന്റെ കുടിപ്പകയിൽ ഓരോതവണയും അവിടെ മനുഷ്യർ കൊല്ലപ്പെട്ടപ്പോഴും ഇനിയിത് ആവർത്തിക്കല്ലേയെന്ന് കരളുരുകി പ്രാർഥിച്ചതാണ് കേരളം. ഈ ചോരക്കളി നിർത്താൻ എത്രയോതവണ വിവേകമുള്ളവർ കേണപേക്ഷിച്ചു. എല്ലാം പാഴാവുന്നു. മാനുഷികതയുടെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി  എതിരാളിയെ പച്ചയ്ക്കുകൊല്ലുന്ന രാഷ്ട്രീയം വീണ്ടുംഅവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

രാഷ്ട്രീയക്കൊലപാതകങ്ങളുടെ കണക്കെടുത്താൽ 220-പേർ കൊലകത്തിക്ക് ഇരയായിട്ടുണ്ട് . ഈ സർക്കാർ അധികാരത്തിലെത്തിയശേഷം പത്തുപേർ കൊല്ലപ്പെട്ടു. രാഷ്ട്രീയത്തിൽ അക്രമം വേണ്ട എന്നു സിപിഎം ന്  ആത്മാർത്ഥമായി പറയാൻ കഴിയുമോ ?എത്രയെത്ര കുടുംബങ്ങളാണ് അനാഥമായത് .പലപ്പോഴും കൊലപാതകികൾ ശിക്ഷിക്കപെടുന്നില്ല .ക്രിമിനൽസ്വാഭാവമുള്ള അഹങ്കാരികൾ രാഷ്ട്രീയപ്പാർട്ടികളിലേക്ക് കടന്നുവരുന്നതാണ്  കൊലപാതക രാഷ്ട്രീയത്തിന് കാരണം .എതിരാളിയെ ആയുധംകൊണ്ട് നേരിടുന്നത് അവസാനിപ്പിക്കാൻ  രാഷ്ട്രീയക്കാർ തയാറാക്കുമ്പോൾ സമാധാനം കൈവരും . കൊലപാതകികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ  പൊലീസിന് കഴിയണം .



പ്രൊഫ്. ജോൺ കുരാക്കാർ








No comments: