Pages

Tuesday, February 20, 2018

കരയുന്ന ഭാരത ഗ്രാമങ്ങൾകരയുന്ന ഭാരത ഗ്രാമങ്ങൾ

നമ്മുടെ ഗ്രാമങ്ങൾ   പരിശുദ്ധിയുടേയും സത്യത്തിന്റെയും വിളനിലമായിരുന്നു .ആഗോളവത്ക്കരണത്തിന്റെ ഫലമായി നമ്മുടെ ഗ്രാമങ്ങൾ ഇന്ന്  ഞെരിച്ചമരുകയാണ് .അനുദിനം  മാറ്റങ്ങള് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങള് നിഷ്ക്കളങ്കരായ മനുഷ്യരാലും ഹരിതവര്ണാഭമായ കൃഷിഭൂമിയാലും ഐശ്വര്യ സമ്പൂര്ണ്ണമായിരുന്നു ഇന്നത് നമ്മുടെ ഓര്മ്മകളില് മാത്രമായിരിക്കുന്നു. കേരളത്തിൽ ഗ്രാമങ്ങൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.നാമെങ്ങോട്ടാണ് നീങ്ങുന്നത്? സാമ്പത്തികകരംഗത്തെ പ്രതിസന്ധികൾ അത്തരമൊരു ചോദ്യം ഉയർത്തുന്നു. കാർഷികമേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയും വികലമായ വികസനനയങ്ങളും  കാരണം ദുരിതത്തിലായ ഗ്രാമീണമേഖല സമകാലീന ഇന്ത്യയിലെ പൊള്ളുന്ന യാഥാർഥ്യമാണ്.
തിളക്കത്തിന്റെ പുറംപൂച്ചുകൾ കൊണ്ടൊന്നും  മൂടിവെയ്ക്കാനാവാത്ത വാസ്തവം. കഴിഞ്ഞദശകത്തിൽ വയനാട്ടിൽ നടന്ന കർഷക ആത്മഹത്യകൾ കാർഷികമേഖലയുടെ തകർച്ചയിലേക്ക് നമ്മെ ഞെട്ടിച്ചുണർത്തിയെങ്കിലും ഇപ്പോഴും ആ പ്രശ്നങ്ങൾ രൂക്ഷമായി ബാക്കിനിൽക്കുന്നു.ഗ്രാമീണകേരളം ഇപ്പോൾ വീണ്ടുമൊരു വറുതിയുടെ വക്കിലാണ്. കാർഷികമേഖല ദശകങ്ങളായി തകർച്ചയിലാണ്. ചെറുകിട കച്ചവടവും ചെറുകിട-ഇടത്തരം വ്യവസായങ്ങളും മുരടിച്ചിരിക്കുന്നു. ഇവ കൊണ്ട് ജീവിതം നയിക്കുന്നവർ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകതെ വലയുന്നു. സമ്പദ് വ്യവസ്ഥയുടെ ഗതിവിഗതികളുടെ ശാസത്രീയ ഭാഷ്യങ്ങളൊന്നും വശമില്ലാത്ത ഗ്രാമീണർക്ക്‌  സ്വന്തം ജീവിതങ്ങളിൽ പടരുന്ന നിരാശ കറുത്ത യാഥാർഥ്യമായി മുന്നിലുണ്ട്
  ഈ അനിശ്ചിതത്വത്തിന് കാരണങ്ങൾ പലതാണ്. തൊണ്ണൂറുകളുടെ അവസാനം മുതൽ കേരളത്തിലെ കാർഷികവിളകളുടെ വില വലിയതോതിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു.  കൃഷിച്ചെലവ് ഏറിവരുന്നു. കർഷകന്റെ വരുമാനം നാൾക്കുനാൾ ശോഷിക്കുന്നു. 2016 - ൽ കേരളം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചകളിൽ ഒന്നായിരുന്നു. ഇതോടൊപ്പമാണ് സാധാരണ ജനങ്ങൾക്ക് സാമ്പത്തിക അടിയന്തരവാസ്ഥയ്ക്ക് സമാനമായ അനുഭവമുണ്ടാക്കിയ നോട്ടുനിരോധനം വന്നത്. കാർഷിക മേഖലയ്ക്കുപിന്നാലെ ചെറുകിട കച്ചവടവും അംസഘടിതമേഖലയിലെ സംരംഭങ്ങളുമെല്ലാം വെല്ലുവിളി  നേരിട്ടതോടെ ഗ്രാമങ്ങളുടെ നട്ടെല്ലൊടിഞ്ഞിരിക്കുന്നു
.കര്ഷകത്തൊഴിലാളികൾക്കു  പണിയില്ലാത്ത അവസ്ഥയാണ് . ഗ്രാമങ്ങളിൽ കെട്ടിടപണികളും നിലച്ചു . അസംസ്‌കൃത വസ്തുക്കൾ കിട്ടാനില്ല.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ പ്രവാസജീവിതവും വെല്ലുവിളി നേരിടുന്നു. ഏതുനിമിഷവും മടങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് ഭൂരിപക്ഷം പ്രവാസികളും. ഒട്ടെറെപ്പേർ മടങ്ങിയെത്തിക്കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി ഗ്രാമങ്ങളിലെ ക്രയശേഷിയും സാമ്പത്തിക പ്രവർത്തനങ്ങളും ഏറക്കുറെ സ്തംഭനത്തിലാണ്.  ബഹുഭൂരിപക്ഷവും  വല്ലാത്ത അറുതികളുലും വറുതികളിലുമാണ് .കന്നുകാലികളെ മേയ്ക്കുന്ന മേച്ചില് പുറങ്ങളും പൊന്ന് വിളയുന്ന വയലുകളും ഇന്ന് ഗ്രാമങ്ങളിൽ നിന്ന് മറഞ്ഞു കഴിഞ്ഞു . ആധുനികതയുടെ മാറാപ്പില് പെട്ട് യന്ത്രമായി തീരുന്ന മനുഷ്യരെയാണ് ഇന്ന് എവിടേയും നമുക്ക് കാണാന് സാധിക്കുന്നത്.
 ഗ്രാമങ്ങളെ പട്ടണങ്ങളാക്കി മാറ്റിയപ്പോള് മനുഷ്യനെ യാന്ത്രികനാക്കി മാറ്റുകയാണ് ആഗോളവത്ക്കരണം ചെയ്തത്. പണ്ട് ഗ്രാമപ്രദേശങ്ങള് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു എന്നാല് ഇന്ന് സ്ഥിതി ആകെ മാറി. വ്യത്യസ്ഥ തരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും പ്രവര്ത്തനങ്ങളും ഗ്രാമങ്ങളില് ഇന്ന് ലഭ്യമായിരിക്കുന്നു. വാഹനങ്ങളുടെ പെരുപ്പം പട്ടണങ്ങളിലേതുപോലെ തന്നെ ഗ്രാമങ്ങളെയും കീഴടക്കിയിരിക്കുന്നു.ആധുനിക മാതൃകയിലുള്ള കെട്ടിടങ്ങളാലും നൂതനമായ ഇലട്രോണിക് ഉപകരണങ്ങളും അലം കൃതമാണ് ഇന്ന് ഗ്രാമങ്ങള് ഇന്റെര്നെറ്റിലൂടെയും മൊബൈല് ഫോണിലൂടെയും ടെലിവിഷനിലൂടെയുമെല്ലാം ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന കാര്യങ്ങളും അപ്പപ്പോള് തന്നെ ഗ്രാമങ്ങളിലും എത്തിച്ചേരുന്നു.മനുഷ്യപ്രത്നത്തെ കുറക്കാന് വേണ്ടി നൂതന സാങ്കേതിക വിദ്യകള് പട്ടണങ്ങളിലേതു പോലെ ഗ്രാമങ്ങളിലും ഇന്ന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മകള് കുറഞ്ഞിരിക്കുന്നു ചുരുക്കത്തില് വികസനത്തിനും അതിനൊപ്പം നാശത്തിനും ഗ്രാമങ്ങള് ഇന്ന് വിധേയമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തിനും ജീവിത രീതികള്ക്കും യോജിച്ച തരത്തില് ആഗോളവല്ക്കരണത്തെ മാറ്റിയെടുക്കാന് ഇനിയെങ്കിലും സാധിച്ചാല് ഗ്രാമങ്ങളുടെ വികസനത്തിനും ഭാവി തലമുറയ്ക്കും അത് വലിയ നേട്ടമായിരിക്കും.പുറമെ നോക്കുമ്പോൾ ഗ്രാമത്തിൽ പുരോഗതി ഉണ്ടെന്നു തോന്നാമെങ്കിലും  നമ്മുടെ ഗ്രാമീണരിൽ ബഹുഭൂരിപക്ഷം കരയുകയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: