Pages

Wednesday, February 28, 2018

ഏകദിന സമ്മേളനം സമാപിച്ചു..



സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവകയുവജന പ്രേസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന സമ്മേളനം സമാപിച്ചു..




മലങ്കര ഓർത്തഡോക്സ് സഭയുടെ കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവക യുവജന പ്രേസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന സമ്മേളനം സമാപിച്ചു... അബ്ബാസിയ സെന്റ്.ജോർജ് ചാപ്പലിൽ നടന്ന സമ്മേളനത്തിന്റെ ഉത്ഘാടനം ബഹു.ഷിബു വര്ഗീസ് അച്ചൻ നിർവ്വഹിച്ചു... ഇടവക വികാരി റെവ.ഫാ ജേക്കബ് തോമസ് ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ റെവ.ഫാ ഷിബു വർഗ്ഗീസ്‌ 'തീർത്ഥാടന വീഥിയിൽ ' എന്നാ വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി ... മഹാ ഇടവക സഹ വികാരി റെവ.ഫാ ജിജു ജോർജ്, സെന്റ് സ്റ്റീഫൻ ഓർത്തോഡോക്സ് ഇടവക വികാരി റവ.ഫാ സഞ്ചു ജോൺ, സെന്റ് ബേസിൽ ഓർത്തോഡോക്സ് ഇടവക വികാരി റവ.ഫാ. മാത്യു.എം.മാത്യു, മഹാ ഇടവക ട്രെസ്റ്റി ശ്രീ.അജീഷ് തോമസ് മയാലിൽ, ഇടവക സെക്രട്ടറി ശ്രീ.എബ്രഹാം അലക്സ് ചെബാലേത്ത്, യുവജന പ്രേസ്ഥാനം ഭദ്രാസന കേന്ദ്ര കമ്മറ്റി അംഗവും, യൂണിറ്റ് വൈസ് പ്രെസിഡന്റും മായ ശ്രി അബു ഉമ്മൻ തോമസ്, സോണൽ സെക്രട്ടറി ശ്രീ.വിനോദ് വർഗ്ഗീസ്‌,യുണിറ്റ് സെക്രട്ടറി ശ്രീ.അബി അലക്സാണ്ടർ, ട്രെഷർ ശ്രി .സുമോദ്‌ മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു.. പ്രോഗ്രാം കൺവീണർ ശ്രിമതി ജിൻഷി അജീഷ് കൃതജ്ഞത അറിയിച്ചു..കുവൈറ്റിലെ എല്ലാ ഓർത്തോഡോക്സ് ഇടവകളുടെയും പ്രതിനിതികൾ സമ്മേളനത്തിൽ പങ്കെടുത്തു... കലാ രംഗത്ത് മികവ് തെളിയിച്ചവരെയും, സീനിയർ അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു...പ്രസ്ഥാനം പ്രേവർത്തകർ വിവിധ കലാ പരിപാടികൾ അവദരിപ്പിച്ചു.

Prof. John Kurakar

No comments: